Marco Movie: കൈയിൽ തല, സ്റ്റൈലിഷ് ലുക്കിൽ മാർക്കോ, സെക്കൻഡ് ലുക്ക് പുറത്ത്

Unni Mukundan's Marco Movie Update: 30 കോടി ബഡ്ജറ്റിൽ ഫുൾ പാക്കഡ്‌ ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. പ്രമുഖ ആക്ഷൻ കോറിയോഗ്രാഫർ കലൈ കിംഗ്സൺ ആണ് ചിത്രത്തിൻ്റെ ആക്ഷൻ ഡയറക്ടർ

Marco Movie: കൈയിൽ തല, സ്റ്റൈലിഷ് ലുക്കിൽ മാർക്കോ, സെക്കൻഡ് ലുക്ക് പുറത്ത്

Marco Movie Poster | Credits: Unni Mukundan Facebook

Published: 

23 Sep 2024 17:51 PM

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന ‘മാർക്കോ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ ഉണ്ണി മുകുന്ദന്റെ പിറന്നാൾ സ്പെഷ്യലായി പുറത്തിറങ്ങി. ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രമായിരിക്കുമെന്നാണ് വിശ്വസിക്കുന്നത്. കൈയിൽ ഒരു തലയുമായി സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന മാർക്കോയാണ് പോസ്റ്ററിലുള്ളത്.

30 കോടി ബഡ്ജറ്റിൽ ഫുൾ പാക്കഡ്‌ ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. പ്രമുഖ ആക്ഷൻ കോറിയോഗ്രാഫർ കലൈ കിംഗ്സൺ ആണ് ചിത്രത്തിൻ്റെ ആക്ഷൻ ഡയറക്ടർ. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും മാർക്കോയ്ക്കുണ്ട്. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ‘മാർക്കോ’യുടെ നിർമ്മാണത്തിലൂടെ ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. നൂറ് ദിവസമായിരുന്നു മാർക്കോയുടെ ചിത്രീകരണം. നിലവിൽ ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലാണ്.

” നിങ്ങൾ വിറച്ചു പോകുന്ന വയലൻസാണ് ചിത്രത്തിലുള്ളത്. രക്തച്ചൊരിച്ചിൽ തന്നെയാവും നിങ്ങൾ സ്ക്രീനിൽ കാണാൻ പോവുന്നത്” എന്നാണ് ചിത്രത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ഇതു കൊണ്ട് തന്നെ ചിത്രത്തിനെ പറ്റിയുള്ള ഏകദേശ ഐഡിയ വ്യക്തമാവും.

ചിത്രത്തിലെ അഭിനേതാക്കളെ നോക്കിയാൽ ഉണ്ണി മുകുന്ദന് പുറമെ സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് എന്നിവരാണുള്ളത്.

അണിയറയിൽ

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബിനു മണമ്പൂർ, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ, മ്യൂസിക് ടീം: വിനായക് ശശികുമാർ, ടാബ്‌സീ, ജിതിൻ രാജ്. സ്പോട്ട് എഡിറ്റർ: ഷിജിത് പി നായർ, വി എഫ് എക്സ്: 3 ഡോർസ്, സ്റ്റീൽസ്: നന്ദു ഗോപാലകൃഷ്ണൻ.

Related Stories
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
All We Imagine As Light : ബറാക്ക് ഒബാമയുടെ ഇഷ്ടചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’; മലയാളികളുടെ അഭിനയപാടവത്തിന് പ്രശംസയേറുന്നു
Manju Warrier: മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍; വീഡിയോ വൈറല്‍
Sambhavna Seth: ‘സഹിച്ച വേദനകളെല്ലാം വെറുതെയായി’; കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ സങ്കടം പങ്കുവെച്ച് നടി
IFFK: 29-ാം ചലച്ചിത്രമേളയ്ക്ക് സമാപനം; ബ്രസീലിയൻ ചിത്രം ‘മാലുവിന്’ സുവർണ ചകോരം, അവാർഡുകൾ വാരിക്കൂട്ടി മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’
Amrutha Suresh: ‘ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ ഏറ്റവും നല്ല മരുന്ന്; അമൃത സുരേഷ്
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്