5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Marco: ചങ്കിടിപ്പേറ്റി ‘മാർക്കോ’ പ്രൊമോ സോങ് എത്തി; ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നു

Marco Movie Single Marpapa Song: ഡിസംബർ 20നാണ് മാർക്കോയുടെ വേൾഡ് വൈഡ് റിലീസ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

Marco: ചങ്കിടിപ്പേറ്റി ‘മാർക്കോ’ പ്രൊമോ സോങ് എത്തി; ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നു
nandha-das
Nandha Das | Updated On: 29 Nov 2024 18:47 PM

മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന ലേബലിൽ എത്തുന്ന ചിത്രമാണ് ‘മാർക്കോ’. ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ചിത്രത്തിന്റെ ചങ്കിടിപ്പേറ്റുന്ന പ്രൊമോ സോങാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്‍റെ മ്യൂസിക് ടീമിൽ അംഗമായിരുന്ന സയീദ് അബ്ബാസ് ഈണമിട്ട ഗാനത്തിന് വരികളെഴുതിയത് വിനായക് ശശികുമാർ ആണ്. റാപ്പർ ബേബി ജീൻ പാടിയ ഈ പാട്ട് ഇതോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. അത്യന്തം ചടുലമായ ഈണവും ഹെവി ബീറ്റുകളുമാണ് പാട്ടിലുള്ളത്. സയീദ് അബ്ബാസ് സ്വതന്ത്ര സംവിധായകനായി ഒരുക്കിയ ആദ്യ ഗാനമാണിത്.

മമ്മൂട്ടി നായകനായെത്തുന്ന ‘ബസൂക്ക’യുടെ ടീസർ മ്യൂസിക്കും ഒരുക്കിയിരുന്നത് സയീദ് അബ്ബാസ് ആയിരുന്നു. നേരത്തെ പുറത്തുവിട്ട ‘മാർക്കോ’യിലെ ആദ്യ സിംഗിൾ ‘ബ്ലഡ്’ വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. കെജിഎഫ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വെങ്കിയുടെ ശബ്ദത്തിലും, റാപ്പർ ഡബ്സീയുടെ ശബ്ദത്തിലുമാണ് ഗാനം എത്തിയത്. പുറത്തുവിട്ട് മണിക്കൂറുകൾക്കകം തന്നെ രണ്ടു മില്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കിക്കൊണ്ട് യൂട്യൂബ് മ്യൂസിക് ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയിരിക്കയാണ് ഈ രണ്ട് ഗാനങ്ങളും. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം നൽകിയ ‘ബ്ലഡ്’ ഗാനം സോഷ്യൽ മീഡിയയിൽ ആളിപ്പടരുകയാണ്. അതിന്റെ വരികൾ എഴുതിയതും വിനായക് ശശികുമാർ തന്നെയാണ്. മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സോണി മ്യൂസിക്ക് ആണ്.

ഡിസംബർ 20നാണ് മാർക്കോയുടെ വേൾഡ് വൈഡ് റിലീസ്. വയലൻസിന്‍റെ അങ്ങേയറ്റമാണെന്ന് അടിവരയിട്ടുകൊണ്ട് പുറത്തിറങ്ങിയ ‘മാർക്കോ’ ടീസറിന് പിന്നാലെ പ്രേക്ഷർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ഹനീഫ് അദേനിയാണ്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്റെ നിർമ്മാണം. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ മലയാളം, ഹിന്ദി ടീസറുകള്‍ പ്രേക്ഷകർ ഏറ്റെടുത്തതിന് പിന്നാലെ കഴിഞ്ഞ ദിവസം തെലുങ്ക് ടീസറും പുറത്തുവിട്ടു.

ALSO READ: ‘ഡാബ്സിയുടെ ശബ്ദം വേണ്ട; സന്തോഷ് വെങ്കി പാടണം’; ബ്ലഡിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് മാർക്കോ ടീം

ഇതുവരെ ചെയ്തിട്ടില്ലാത്ത, തികച്ചും വ്യത്യസ്തമായ ഒരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. ഉണ്ണിക്ക് പുറമെ നടൻ ജഗദീഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിഷ്വൽസും മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാകും മാർക്കോ എന്നാണ് ഏവരുടേയും പ്രതീക്ഷ. ചിത്രത്തിന്റെ വിതരണം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഇതോടെ, നിർമിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നി‍ർമ്മാണ കമ്പനി കൂടിയായി മാറിയിരിക്കുകയാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്.

ഹെവി മാസ് ആക്ഷനുമായി എത്തുന്ന ചിത്രത്തിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ഈ സിനിമക്കായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫറായി പ്രവർത്തിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഇതാദ്യമായാണ് ഒരു കംപ്ലീറ്റ്‌ ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത്.

ഉണ്ണി മുകുന്ദൻ, ജഗദീഷ് എന്നിവർക്ക് പുറമെ സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നായികയായി എത്തുന്നത് ബോളിവുഡ് താരമാണെന്നാണ് വിവരം. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്.

ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം – ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ – സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി – രാജകൃഷ്ണൻ എം ആർ, കലാസംവിധാനം – സുനിൽ ദാസ്, മേക്കപ്പ് – സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ് – അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ – ആതിര ദിൽജിത്ത്.