5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Marco Movie : തീയറ്റർ നിറച്ച് മാർകോ; ആദ്യ ദിനം ബോക്സോഫീസിൽ നിന്ന് നേടിയത് 10.8 കോടി രൂപ

Marco Movie Box Office Report : ഉണ്ണി മുകുന്ദൻ്റെ ഏറ്റവും പുതിയ ചിത്രം മാർകോ തീയറ്ററുകളിൽ ശ്രദ്ധ നേടുന്നു. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് ആദ്യ ദിവസം 10.8 കോടി രൂപയാണ് സ്വന്തമാക്കിയത്. 30 കോടി രൂപയാണ് സിനിമയുടെ ബജറ്റ്.

Marco Movie : തീയറ്റർ നിറച്ച് മാർകോ; ആദ്യ ദിനം ബോക്സോഫീസിൽ നിന്ന് നേടിയത് 10.8 കോടി രൂപ
മാർകോ സിനിമ
abdul-basith
Abdul Basith | Published: 22 Dec 2024 13:25 PM

തീയറ്റർ നിറച്ച് ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായ ‘മാർകോ’. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 ഭാഷകളിലായി തീയറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം 10.8 കോടി രൂപയാണ് ആഗോളതലത്തിൽ ബോക്സോഫീസിൽ നിന്ന് സ്വന്തമാക്കിയത്. വയലൻസ് അധികമായിരുന്നതിനാൽ ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയത്. ഈ മാസം 20നാണ് ചിത്രം തീയറ്ററുകളിൽ റിലീസായത്.

ആദ്യ ദിനം ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് 4.3 കോടി സ്വന്തമാക്കിയ മാർകോ 4.65 കോടി രൂപയാണ് രണ്ടാം ദിനം നേടിയത്. ഇതോടെ ആഭ്യന്തര മാർക്കറ്റിൽ നിന്ന് മാത്രം ചിത്രം 8.95 കോടി രൂപ നേടി. 30 കോടി രൂപ ബജറ്റിലൊരുക്കിയ ചിത്രം തീയറ്ററിൽ നിന്ന് വൻ ലാഭമുണ്ടാക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്.

മാർകോയിലെ ഏറ്റവും മികച്ച രംഗങ്ങൾ ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സൺന്റെ ആക്ഷൻ ​കോറിയോ​ഗ്രഫി ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. തകർപ്പൻ സംഘട്ടന രംഗങ്ങളാണ് സിനിമയുടെ ഏറ്റവും പ്രധാന സവിശേഷത. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന അവകാശവാദത്തോടെയാണ് അണിയറപ്രവർത്തകർ സിനിമ പുറത്തിറക്കിയത്. ഇത് അക്ഷരംപ്രതി ശരിയാണെന്ന് ആസ്വാദകർ പറയുന്നു.

Also Read : Marco Movie : മാർക്കോ പീറ്ററിൻ്റെ കോൾഡ് ബ്ലഡഡ് വില്ലൻ; റസൽ ഐസക്കിനെ ഗംഭീരമാക്കിയ അഭിമന്യു ഷമ്മി തിലകൻ്റെ മകൻ്റെ കുറിപ്പ് വൈറൽ

2019 ജനുവരി 18ന് പുറത്തിറങ്ങിയ ഹനീഫ് അദേനി ചിത്രം ‘മിഖായേലിൽ’ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രം ‘മാർക്കോ ജൂനിയറിൻ്റെ’ കഥയാണ് മാർകോ. മിഖായേലിൻ്റെ സ്പിൻ ഓഫായി ഇറങ്ങിയ ചിത്രത്തിൽ മാർകോ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കാൻ ഉണ്ണി മുകുന്ദന് കഴിഞ്ഞു. ജഗദീഷിന്റെയും സിദ്ദീഖിന്റെയും വ്യത്യസ്ഥമായ വേഷപ്പകർച്ചയും ഭാവപ്രകടനങ്ങളും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

ചിത്രത്തിൽ അനശ്വര നടൻ തിലകൻ്റെ മകനായ ഷമ്മി തിലകൻ്റെ മകൻ അഭിമന്യു ആണ് റസൽ ഐസക് എന്ന വില്ലൻ വേഷത്തിലെത്തിയത്. റസൽ ഐസക്കായി അസാമാന്യ പ്രകടനമാണ് അഭിമന്യു നടത്തിയത്. ആദ്യ ചിത്രത്തിൻ്റെ യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ അഭിനയിച്ച താരത്തിൻ്റെ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഉണ്ണി മുകുന്ദനൊപ്പം അഭിമന്യു ഷമ്മി തിലകനും സിനിമയുടെ ഗ്രാഫ് ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. തൻ്റെ കഥാപാത്രം ഏറ്റെടുത്ത ആരാധകർക്ക് അഭിമന്യു നന്ദി അറിയിച്ചിരുന്നു.

ക്യൂബ്സ് എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് മാർകോ. ഈ ചിത്രത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നിർമ്മാതാവ് എന്ന നേട്ടം ഷെരീഫ് മുഹമ്മദ് നേടിയിരുന്നു. ചന്ദ്രു സെൽവരാജ് ആണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷമീർ മുഹമ്മദാണ് എഡിറ്റ്. ‘കെ.ജി.എഫ്’, ‘സലാർ’ തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ചിത്രത്തിലെ ഗാനങ്ങളൊരുക്കിയൊരിക്കുന്നു.

ഉണ്ണി മുകുന്ദനും അഭിമന്യുവിനുമൊപ്പം, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ധിഖ്, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ജിയാ ഇറാനി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങിയവർ ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തിയിരിക്കുന്നു.

Latest News