Marco Movie : മാർക്കോ പീറ്ററിൻ്റെ കോൾഡ് ബ്ലഡഡ് വില്ലൻ; റസൽ ഐസക്കിനെ ഗംഭീരമാക്കിയ അഭിമന്യു ഷമ്മി തിലകൻ്റെ മകൻ്റെ കുറിപ്പ് വൈറൽ

Marco Movie Abhimanyu Shammy Thilakan : ആരാധകർക്ക് നന്ദി അറിയിച്ച് മാർക്കോ സിനിമയിലെ വില്ലൻ വേഷം അവതരിപ്പിച്ച അഭിമന്യു ഷമ്മി തിലകൻ. പുതുമുഖ നടനെന്ന നിലയിൽ മാർക്കോയിലൂടെ തുടങ്ങിയതിൽ സന്തോഷമുണ്ടെന്നും ആരാധകരുടെ സ്നേഹത്തിന് നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം കുറിച്ചു.

Marco Movie : മാർക്കോ പീറ്ററിൻ്റെ കോൾഡ് ബ്ലഡഡ് വില്ലൻ; റസൽ ഐസക്കിനെ ഗംഭീരമാക്കിയ അഭിമന്യു ഷമ്മി തിലകൻ്റെ മകൻ്റെ കുറിപ്പ് വൈറൽ

അഭിമന്യു ഷമ്മി തിലകൻ

Published: 

22 Dec 2024 08:43 AM

ഉണ്ണി മുകുന്ദൻ – ഹനീഫ് അദേനി കൂട്ടുകെട്ടിലൊരുങ്ങിയ മാർക്കോ തീയറ്ററിൽ മുന്നേറുകയാണ്. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ പടമെന്ന അവകാശവാദത്തോടെ എത്തിയ സിനിമ അത് പൂർണമായും സാധൂകരിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉണ്ണി മുകുന്ദൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി സിനിമ മാറുമെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന മാർക്കോ പീറ്റർ എന്ന കഥാപാത്രത്തിൻ്റെ വില്ലനായി എത്തിയത് ഒരു പുതുമുഖ നടനായിരുന്നു. കോൾഡ് ബ്ലഡഡ് വില്ലനായി അരങ്ങിലെത്തിയ ഈ താരം തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ ചിത്രത്തിൻ്റെ യാതൊരു ആശങ്കയുമില്ലാതെ അഭിനയിച്ച താരം ഇതോടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അനശ്വര നടൻ തിലകൻ്റെ മകനായ ഷമ്മി തിലകൻ്റെ മകൻ അഭിമന്യു ആണ് റസൽ ഐസക് എന്ന വില്ലൻ വേഷത്തിലെത്തിയത്. സിനിമ പുറത്തിറങ്ങിയതോടെ ഉണ്ണി മുകുന്ദനൊപ്പം അഭിമന്യുവും ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്. തൻ്റെ കഥാപാത്രം ഏറ്റെടുത്ത ആരാധകർക്ക് താരം നന്ദി പറഞ്ഞു.

Also Read : Marco Movie Song: ‘മാർപ്പാപ്പ’ കൊളുത്തിയിട്ടുണ്ട്; മാർക്കോയിലെ പുതിയ ഗാനം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്

തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അഭിമന്യു ആരാധകർന്ന് നന്ദി അറിയിച്ചത്. ‘മാര്‍ക്കോയിലൂടെ സിനിമാലോകത്തേക്ക് ചുവടുവെക്കുക എന്നത് മറക്കാന്‍ കഴിയാത്ത യാത്രയായിരുന്നു. റസല്‍ ടോണി ഐസക്ക് എന്ന അക്രമകാരിയും ക്രൂരനുമായ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് വെല്ലുവിളിയായിരുന്നു. പക്ഷെ നിങ്ങള്‍ എനിക്കും എൻ്റെ പ്രകടനത്തിനും നല്‍കിയ സ്‌നേഹവും അഭിനന്ദനങ്ങളും എനിക്കേറെ വലുതാണ്. എന്റെ കഥാപാത്രത്തെ സ്വീകരിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്തതിന് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു. ഇത് വെറുമൊരു തുടക്കമാണ്. അവതരിപ്പിക്കുന്ന എല്ലാ കഥാപാത്രങ്ങൾക്കും ഞാൻ എൻ്റെ ഏറ്റവും നല്ല പ്രകടനങ്ങൾ നൽകുമെന്നുറപ്പ് തരുന്നു. ആദ്യ സിനിമ ആയതിനാൽ പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടാവുമെന്നറിയാം. അടുത്ത തവണ മെച്ചപ്പെട്ട പ്രകടനങ്ങളുമായി തിരികെയെത്തും. നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് എന്നെ മുന്നോട്ടുനയിക്കുന്നത്. എന്നും നന്ദി.’- അഭിമന്യു കുറിച്ചു.

‘മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ഫിലിം’ എന്ന വിശേഷണത്തോടെ ഡിസംബർ 20നാ് ചിത്രം തിയറ്ററുകളിലെത്തിയത്. ക്യൂബ്സ് എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ആദ്യ ചിത്രമാണിത്. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂരാണ് ചിത്രത്തിലെ ഗാനങ്ങളൊരുക്കിയത്. ഉണ്ണി മുകുന്ദനും അഭിമന്യുവിനുമൊപ്പം, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ധിഖ്, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.

ചന്ദ്രു സെൽവരാജ് ആണ് സിനിമയുടെ ഛായാഗ്രഹണം. ഷമീർ മുഹമ്മദാണ് എഡിറ്റ്. 30 കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിൽ പ്രമുഖ ആക്ഷൻ കോറിയോഗ്രാഫർ കലൈ കിംഗ്സൺ ആണ് സംഘട്ടനമൊരുക്കിയത്. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നിർമ്മാതാവ് എന്ന നേട്ടം ഈ ചിത്രത്തിലൂടെ ഷെരീഫ് മുഹമ്മദ് നേടിയിരുന്നു.

ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരാകുന്നു
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ