Manoj Bharathiraja : ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജാ അന്തരിച്ചു
Manoj Bharathiraja Death News : ഹൃദായാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ഭാരതിരാജയും മകൻ മനോജ് ഭാരതിരാജയും
ചെന്നൈ : തമിഴ് സംവിധായകൻ ഭാരതിരാജയുടെ മകൻ നടൻ മനോജ് ഭാരതിരാജാ അന്തരിച്ചു. ഇന്ന് മാർച്ച് 25-ാം തീയതി ചൊവ്വാഴ്ച വൈകിട്ട് 48കാരനായ നടൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു എന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു മാസം മുമ്പാണ് ഭാരതിരാജ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. തുടർന്ന് വിശ്രമത്തിലിരിക്കെയാണ് മരണം സംഭവിക്കുന്നത്. 1998ൽ ഭാരതിരാജ ഒരുക്കിയ താജ്മഹാൾ എന്ന ചിത്രത്തിൽ നായകനായിട്ടാണ് മനോജ് സിനിമയിലേക്കെത്തുന്നത്.
തിയറ്ററർ വിദ്യാഭ്യാസത്തിന് ശേഷം പിതാവ് ഭാരതിരാജയുടെ അസിസ്റ്റൻ്റ ഡയറക്ടറായിട്ടാണ് മനോജിൻ്റെ സിനിമ കരിയർ ആരംഭിക്കുന്നത്. ആദ്യ ചിത്രത്തിന് ശേഷം സമുദ്രം, കടൽ പൂക്കൾ, അല്ലി അർജുന തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഏറ്റവും ഒടുവിൽ ചിമ്പുവൻ്റെ മാനാട്, കാർത്തിയുടെ വിരുമൻ എന്നീ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് മനോജ്. 2023ൽ മാർഗഴി തിങ്കൾ എന്ന സിനിമ പിതാവ് ഭാരതിരാജയ്ക്കൊപ്പം ചേർന്ന് സംവിധാനം ചെയ്തിരന്നു.