5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Manjummel Boys OTT Release: മഞ്ഞുമ്മൽ ബോയ്സ് ഇനി ഒടിടിയിലേക്ക്; മെയ് അഞ്ച് മുതൽ സ്ട്രീമിങ്

കേരളം ഉൾപ്പെടെ തെന്നിന്ത്യ മുഴുവനും ഇളക്കിമറിച്ച ചിത്രം ഫെബ്രുവരി 22നാണ് തിയേറ്ററിൽ എത്തിയത്.

Manjummel Boys OTT Release: മഞ്ഞുമ്മൽ ബോയ്സ് ഇനി ഒടിടിയിലേക്ക്; മെയ് അഞ്ച് മുതൽ സ്ട്രീമിങ്
Malayalam movie Manjummel Boys streaming in OTT on May 5th
neethu-vijayan
Neethu Vijayan | Published: 27 Apr 2024 16:51 PM

മലയാളത്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ മഞ്ഞുമ്മൽ ബോയ്‌സ് ഇനി ഒടിടിയിലേക്ക്. മെയ് അഞ്ച് മുതൽ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഹോട്ട്‌സ്റ്റാറിൽ ലഭ്യമാകും. ചിദംബരം എഴുതി സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 22നാണ് തിയേറ്ററിൽ എത്തിയത്. കേരളത്തിൽ മാത്രമല്ല തെന്നിന്ത്യ മുഴുവനും ചിത്രം ഇളക്കിമറിച്ചു. കൂടാതെ തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മഞ്ഞുമ്മൽ ബോയ്‌സ് മാറുകയും ചെയ്തു. ആ​ഗോള തലത്തിൽ ചിത്രം 200 കോടിക്ക് മുകളിലാണ് നേടിയത്.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സൗഹൃദത്തിന്റെ തീവ്രത തുറന്നുകാട്ടുകയും ചെയ്യുന്നു. കൊടൈക്കനാലിലെ ഗുണ കേവിൽ കുടുങ്ങുന്ന യുവാവിന്റേയും അവനെ രക്ഷിക്കുന്ന സുഹൃത്തുക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. സർവൈവർ ത്രില്ലർ ആയ ചിത്രത്തിൽ സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം മഞ്ഞുമ്മൽ ബോയ്‌സിൻ്റെ നിർമ്മാതാക്കൾക്കെതിരേ പോലീസ് കേസെടുത്തിരുന്നു. നിർമ്മാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് എറണാകുളം മരട് പോലീസ് കേസെടുത്തത്. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു നടപടി. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നൽകിയില്ലെന്ന പരാതിയെ തുടർന്നായിരുന്നു നടപടി.

അരൂർ സ്വദേശി സിറാജാണ് പരാതി നൽകിയത്. നേരത്തെ സിനിമ നിർമ്മാതാക്കളുടെ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കാൻ കോടതി ഉത്തരവിറക്കിയിരുന്നു. ചിത്രത്തിന്റെ നിർമ്മാണത്തിന് ഏഴു കോടി രൂപ മുതൽ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവിറക്കിയത്. എറണാകുളം സബ് കോടതിയുടേതായിരുന്നു ഉത്തരവ്. ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്റേയും പാർട്ണർ ഷോൺ ആന്റണിയുടെയും നാൽപതുകൊടി രുപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്.