Soubin Shahir: ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തർക്കം; നടൻ സൗബിനെ വീണ്ടും ചോദ്യം ചെയ്യും
Again To Question Actor Soubin Shahir: മഞ്ഞുമ്മൽ ബോയ്സ് സനിമയ്ക്കായി സിറാജിൽ നിന്നു 7 കോടിയിലധികം രൂപ സൗബിനും സംഘവും വാങ്ങിയതായും 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തതായും പരായിയിൽ പറയുന്നു. എന്നാൽ സിനിമയുടെ വൻ വിജിയത്തിന് ശേഷവും തൻ്റെ മടക്കു മുതൽ പോലും തിരിച്ചു കിട്ടാത്തതിനെ തുടർന്നാണ് സിറാജ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിൽ നടൻ സൗബിൻ ഷാഹിറിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. സൗബിനെ അറസ്റ്റ് ചെയ്യുന്ന നടപടി കോടതി തടഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണം മുന്നോട്ടു പോകുന്നതുമായി ബന്ധപ്പെട്ട് കോടതി ഇതുവരെ എതിർപ്പ് പറഞ്ഞിട്ടില്ല. അതിനാൽ ചോദ്യം ചെയ്യുന്നതിന് നിലവിൽ തടസ്സമില്ല. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കേസിൽ നിലവിൽ ഇൻകം ടാക്സ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരുടെ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. അതിനിടെയാണ് പോലീസ് വീണ്ടും സൗബിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.
അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയിലാണ് പോലീസ് ആദ്യം സൗബിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മഞ്ഞുമ്മൽ ബോയ്സ് സനിമയ്ക്കായി സിറാജിൽ നിന്നു 7 കോടിയിലധികം രൂപ സൗബിനും സംഘവും വാങ്ങിയതായും 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തതായും പരായിയിൽ പറയുന്നു. എന്നാൽ സിനിമയുടെ വൻ വിജിയത്തിന് ശേഷവും തൻ്റെ മടക്കു മുതൽ പോലും തിരിച്ചു കിട്ടാത്തതിനെ തുടർന്നാണ് സിറാജ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
ALSO READ: മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് റിപ്പോർട്ട്
അതേസമയം സിനിമയുടെ ചിത്രീകരണം തുടങ്ങും മുൻപേ തന്നേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്നു വിശ്വസിപ്പിച്ചാണ് സൗബിനും സംഘവും കോടികൾ വാങ്ങിയതെന്നാണ് പോലീസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. പണമിടപാട് കരാറിൽ ഇക്കാര്യം എഴുതി ചേർക്കുകയും ചെയ്തിട്ടുണ്ട്. തെറ്റിദ്ധരിപ്പിച്ച് വിശ്വാസ്യതയുണ്ടാക്കി പരമാവധി പണം തട്ടുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കമാണ് നടന്നതെന്നാണ് പോലീസ് വിലയിരുത്തുന്നത്. അതിനാൽ സംഭവം ക്രമിനൽ സ്വഭാവമുള്ള കേസായിട്ടാണ് പോലീസ് കൈകാര്യം ചെയ്യുന്നത്.
അതിനിടെ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിലെത്തിയതിന് പിന്നാലെ സൗബിനും സംഘവും ഒത്തു തീർപ്പിനുള്ള ശ്രമം നടത്തിവരികയാണെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മുടക്കു മുതൽ മാത്രം സിറാജിനു തിരികെ നൽകുകയും ചെയ്തു. കരാറിൽ പറഞ്ഞ 40 ശതമാനം ലാഭം നൽകിയതുമില്ല. അന്വേഷണത്തിൻ്റെ ഭാഗമായി പറവ ഫിലിംസിന്റെ ഓഫീസിലും സൗബിൻ ഉൾപ്പടെയുള്ളവരുടെ വീട്ടിലും ഇഡിയും പോലീസും പരിശോധന നടത്തിയിരുന്നു.
അതിനിടെ സൗബിനെതിരെ 60 കോടി രൂപയുടെ നികുതി രൂപയുടെ തട്ടിപ്പാണ് പരിശോധനയിൽ കണ്ടെത്തിയത്. 148 കോടിയിലേറെ രൂപയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷനായി വിലയിരുത്തുന്നത്. ആദായ നികുതി ഇനത്തിൽ നൽകേണ്ടത് 44 കോടി രൂപയാണ്. എന്നാൽ ഇത് അടച്ചിട്ടില്ല. 32 കോടി രൂപ ചെലവ് പെരുപ്പിച്ച് കാണിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് വ്യാജകണക്കാണെന്ന നിലപാടിലാണ് പോലീസ്. മലയാള സിനിമയിൽ കള്ളപ്പണമിടപാട് നടക്കുന്നുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ സിനിമ നിർമ്മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയാണ് സൗബിനെതിരെ പൂട്ട് വീണത്.