Manju Warrier: സ്റ്റൈലിഷായി മഞ്ജു വാര്യർ, ആഘോഷമാക്കി സോഷ്യൽ മീഡിയ; എമ്പുരാനിൽ ‘പ്രിയദർശിനി’ കലക്കിയെന്ന് ആരാധകർ

Manju Warrier's Airport Photoshoot Goes Viral: കറുപ്പ് ഷര്‍ട്ടിലും സ്കർട്ടിലുമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ കറുപ്പ് കൂളിങ് ഗ്ലാസും ഗോൾഡൻ നിറത്തിലുള്ള ഇയർ കഫ് മാത്രമാണ് താരം ധരിച്ചത്.

Manju Warrier: സ്റ്റൈലിഷായി മഞ്ജു വാര്യർ, ആഘോഷമാക്കി സോഷ്യൽ മീഡിയ; എമ്പുരാനിൽ ‘പ്രിയദർശിനി’ കലക്കിയെന്ന് ആരാധകർ

മഞ്ജു വാര്യർ

Published: 

28 Mar 2025 19:03 PM

മലയാള സിനിമ ആസ്വാദകർ ഒരു പോലെ കാത്തിരുന്ന ചിത്രം ‘എമ്പുരാൻ’ കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിൽ എത്തിയത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ഇതിനു പിന്നാലെ നിരവധി പേരാണ് ചിത്രത്തിനെ പ്രശംസിച്ചെത്തുന്നത്. മലയാളം ഇന്നേവരെ കാണാത്ത വിജയത്തിലേക്ക് കുതിക്കുകയാണ് ചിത്രം. ഇതിനിടെയിൽ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുകയാണ് നടി മഞ്ജു വാര്യർ.

പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ചത്. എമ്പുരാനിലെ മഞ്ജുവിന്റെ പ്രകടനം വൻ കയ്യടിയാണ് നേടുന്നത്. ഗംഭീര സ്ക്രീൻ പ്രെസൻസ് ആണ് മഞ്ജുവിനെന്നും തിരിച്ചുവരവിലെ നടിയുടെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഇതെന്നുമാണ് പ്രേക്ഷക അഭിപ്രായങ്ങൾ. ഖുറേഷിക്കും ജതിനും ഒപ്പത്തിനൊപ്പം നിന്ന പ്രകടനമായിരുന്നു താരത്തിന്റെതെന്നും ചിലർ പറയുന്നു.

Also Read:സൗന്ദര്യയുടെ കാര്യത്തിൽ ജോത്സ്യൻ പ്രവചിച്ചത് സംഭവിച്ചു? പിതാവ് മുൻകൂട്ടി അറിഞ്ഞിരുന്നു

ഇതിനിടെയിൽ സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർ പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. കറുപ്പ് ഷര്‍ട്ടിലും സ്കർട്ടിലുമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ കറുപ്പ് കൂളിങ് ഗ്ലാസും ഗോൾഡൻ നിറത്തിലുള്ള ഇയർ കഫ് മാത്രമാണ് താരം ധരിച്ചത്. പോണിടെയില്‍ ഹെയർ സ്റ്റൈൽ. വിമാനത്താവളത്തിലും നിന്നും വിമാനത്തിനകത്തു നിന്നുമുള്ള താരത്തിനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. സിംപിൾ ലുക്കിള്ള താരത്തിന്റെ ചിത്രം ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയ കത്തിച്ചത്.

 

ഇതിനു പിന്നാലെ നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെ എത്തുന്നത്. ഗംഭീര പ്രകടനം എന്ന രീതിയിലാണ് മിക്കവരുടെയും കമന്റ്. അന്നും ഇന്നും ഒരുപോലെ മൂല്യമുള്ള താരം,ആ ചിരി അങ്ങനെ തന്നെ എന്നും നിലനിൽക്കട്ടെ എന്നിങ്ങനെയുള്ള കമന്റുകളും ചിത്രത്തിനു താഴെ എത്തുന്നുണ്ട്.

Related Stories
മലബന്ധം അകറ്റാൻ കഴിക്കാം ഈന്തപ്പഴം
ദിവസവും വാള്‍നട് കഴിച്ചാൽ
മുഖത്തിന് നിറം കൂട്ടാൻ മാവില വെള്ളം! പരീക്ഷിച്ച് നോക്കൂ
നെയിൽപോളിഷ് കട്ടിയായാൽ കളയല്ലേ! ഇങ്ങനെ ചെയ്യൂ