5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Manju Warrier: കയ്യടി കിട്ടിയില്ലെങ്കിലും കൂവരുതേ എന്ന് ആഗ്രഹിച്ചിരുന്നു; എമ്പുരാനിലെ റോളിനെക്കുറിച്ച് മഞ്ജു വാര്യര്‍

Manju Warrier on her role in Empuraan: താനൊരിക്കലും സംവിധായകയാകുമെന്ന് തോന്നുന്നില്ലെന്നും മഞ്ജു വാര്യര്‍. അത് സങ്കല്‍പിക്കാന്‍ പോലും പറ്റുന്നില്ല. വലിയ ഉത്തരവാദിത്തമുള്ള പ്രോസസാണ് അത്. സംവിധായകന്‍ എന്ത് പറയുന്നോ അതിനനുസരിച്ച് നീങ്ങാനെ അറിയൂ. അതിന് അപ്പുറത്തേക്ക് അറിയില്ലെന്നും താരം

Manju Warrier: കയ്യടി കിട്ടിയില്ലെങ്കിലും കൂവരുതേ എന്ന് ആഗ്രഹിച്ചിരുന്നു; എമ്പുരാനിലെ റോളിനെക്കുറിച്ച് മഞ്ജു വാര്യര്‍
മഞ്ജു വാര്യര്‍ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 29 Mar 2025 14:38 PM

റെ കാത്തിരിപ്പിന് ശേഷം റിലീസായ ‘എമ്പുരാന്‍’ തിയേറ്ററുകള്‍ ഇളക്കിമറിച്ച് സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്. മാര്‍ച്ച് 27നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ റിലീസായത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രീസെയില്‍ കളക്ഷനെന്ന റെക്കോഡും എമ്പുരാന്‍ സ്വന്തമാക്കി. പുറത്തിറങ്ങി രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബിലും ചിത്രം ഇടം നേടി. അടുത്തിടെ ചില വിവാദങ്ങള്‍ തലപൊക്കിയെങ്കിലും എമ്പുരാന്റെ ജനപ്രീതിക്കോ ഹൈപ്പിനോ ഒട്ടും കുറവില്ല. അതേസമയം, ചിത്രത്തിന് ഹൈപ്പ് കൊടുക്കുന്നതല്ലെന്നും, അത് പ്രേക്ഷകരുടെ മനസില്‍ തനിയെ സംഭവിക്കുന്നതാണെന്നും എമ്പുരാനിലെ പ്രധാന കഥാപാത്രമായ ‘പ്രിയദര്‍ശിനി രാംദാസിനെ’ അവതരിപ്പിച്ച നടി മഞ്ജു വാര്യര്‍ പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യര്‍ ഇക്കാര്യം പറഞ്ഞത്.

”ഹൈപ്പ് കൊടുക്കുന്നതല്ല. ലൂസിഫര്‍ എന്ന സിനിമ അത്രയും ഇഷ്ടപ്പെട്ടതുകൊണ്ടുള്ള ആകാംക്ഷയായിരിക്കും. രാജുവോ ലാലേട്ടനോ ഹൈപ്പ് കൊടുക്കാന്‍ ഒന്നും ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല. അത് പ്രേക്ഷകരുടെ മനസില്‍ തനിയെ ഉണ്ടാകുന്നതാണ്. അത് നമ്മുടെ നിയന്ത്രണത്തിലാണെന്ന് തോന്നുന്നില്ല. തന്റെ റോളിന് കയ്യടി വീണില്ലെങ്കിലും കൂവല്‍ വീഴരുതേ എന്നുണ്ടായിരുന്നു. കയ്യടി കിട്ടാന്‍ വേണ്ടി ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല. അങ്ങനെയൊന്നും രാജു എന്റെയടുത്ത് പറഞ്ഞിട്ടുമില്ല”-മഞ്ജു വാര്യര്‍ പറഞ്ഞു.

പൃഥിരാജ് ഉദ്ദേശിക്കുന്ന ഇംപാക്ട് തന്നെ വച്ച് ചെയ്യുന്ന സീനില്‍ ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ലൂസിഫറിനെക്കുറിച്ച് കേട്ടപ്പോള്‍ ഇതിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നു. പ്രിയദര്‍ശനി എന്ന കഥാപാത്രം തനിക്ക് കിട്ടിയതില്‍ ഏറ്റവും മികച്ചതില്‍ ഒന്നാണെന്ന് നിസംശയം പറയാന്‍ പറ്റും. ലൂസിഫറിന്റെ മൂന്നാം ഭാഗം എപ്പോഴാണെന്നൊന്നും അറിയില്ലെന്നും താരം വ്യക്തമാക്കി.

Read Also : L2 Empuraan: എമ്പുരാന് റീ സെന്‍സറിങ്; വിവാദ ഭാഗങ്ങള്‍ പരിശോധിച്ചു

സംവിധായകയാകുമെന്ന് തോന്നുന്നില്ല

താനൊരിക്കലും സംവിധായകയാകുമെന്ന് തോന്നുന്നില്ല. അത് സങ്കല്‍പിക്കാന്‍ പോലും പറ്റുന്നില്ല. വലിയ ഉത്തരവാദിത്തമുള്ള പ്രോസസാണ് അത്. സംവിധായകന്‍ എന്ത് പറയുന്നോ അതിനനുസരിച്ച് നീങ്ങാനെ അറിയൂ. അതിന് അപ്പുറത്തേക്ക് അറിയില്ലെന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.