5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad landslide: വയനാട്ടിലെ ഉരുൾപൊട്ടൽ; മഞ്ജു വാരിയർ ചിത്രം ‘ഫൂട്ടേജി’ൻ്റെ റിലീസ് നീട്ടി.

Wayanad Landslide Updates: വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മഞ്ജുവാരിയർ ചിത്രം 'ഫൂട്ടേജി'ൻ്റെ റിലീസ് മാറ്റിവെച്ചു. ഓഗസ്റ്റ് 2ന് റിലീസ് ചെയ്യാൻ ആയിരുന്നു നിശ്ചയിച്ചിരുന്നത്

Wayanad landslide: വയനാട്ടിലെ ഉരുൾപൊട്ടൽ; മഞ്ജു വാരിയർ ചിത്രം ‘ഫൂട്ടേജി’ൻ്റെ റിലീസ് നീട്ടി.
(Image Courtesy: Pinterest, PTI)
nandha-das
Nandha Das | Updated On: 30 Jul 2024 19:44 PM

വയനാട്ടിൽ ഇന്നുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മഞ്ജുവാരിയർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഫൂട്ടേജ്’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. വയനാട്ടിലെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നറിയിച്ചു കൊണ്ടാണ് റീലീസ് നീട്ടിയത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന ഗായത്രി അശോക് ആണ് ഇക്കാര്യം സമൂഹ മാധ്യമം വഴി അറിയിച്ചത്.

“ദുരിതം വിതച്ച് പെയ്തിറങ്ങിയ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച് നിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്കൊപ്പം പ്രാർത്ഥനയോടെ. ആഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുവാൻ നിശ്ചയിച്ചിരുന്ന ഫൂട്ടേജ് എന്ന ഞങ്ങളുടെ ചിത്രത്തിൻ്റെ റിലീസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെച്ചിരിക്കുന്ന” എന്ന അടിക്കുറിപ്പോടു കൂടിയാണ് ഗായത്രി അശോക് പോസ്റ്റ് പങ്കുവെച്ചത്.

 

 

View this post on Instagram

 

A post shared by Gayathri Ashok (@gayathriashok_)

ഇന്നലെയാണ് സിനിമക്ക് സിബിഎഫ്സി ‘എ’ സെർറ്റിഫിക്കേഷൻ നൽകിയ വിവരം താരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചത്. ഓഗസ്റ്റ്2 ആണ് സിനിമ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്. പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.

READ MORE: ‘അഗാധമായ ദുഃഖം’; വയനാട് ദുരന്തത്തിൽ അനുശോചനമറിയിച്ച് നടൻ വിജയ്

എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ്‌ ‘ഫൂട്ടേജ്’. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം, എന്നീ ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ മലയാളികൾക്ക് ഏറെ സുപരിചിതനാണ് സൈജു ശ്രീധരൻ. വിശാഖ് നായരും ഗായത്രി അശോകുമാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. മൂവി ബക്കറ്റ്, കാസറ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രൻ സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിലെ രണ്ടാമത്തെ ‘ഫൗണ്ട്‌-ഫൂട്ടേജ്’ ചിത്രമാണ് ‘ഫൂട്ടേജ്’.

മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ, വിജയ്, ഉൾപ്പടെ നിരവധി സിനിമ താരങ്ങൾ വയനാട്ടിലെ ദുരന്തത്തിന് അനുശോചനം അറിയിച്ചു . ഇന്ന് പുലർച്ചെ ഉണ്ടായ കനത്ത മഴയിലാണ് വയനാട്ടിൽ ഉരുൾപൊട്ടിയതു. ചൂരൽമല, മുണ്ടക്കൈ, അട്ടമല, എന്നീ പ്രദേശങ്ങളിൽ ആണ് ദുരന്തമുണ്ടായത്. ഇതുവരെ 114 മരണമാണ് സ്ഥിതീകരിച്ചിരിക്കുന്നത്.