Manju Warrier: 10 ലക്ഷം പ്രതിഫലം വാങ്ങിയ പരിപാടിക്ക് മഞ്ജു പോയത് 400 രൂപയുടെ ടോപ്പുമിട്ട്: രമേഷ് പിഷാരടി
Ramesh Pisharody About Manju Warrier: വളരെ സിമ്പിളായി ആളുകള്‍ക്കിടയിലേക്ക് എത്തുന്ന താരം കൂടിയാണ് മഞ്ജു വാര്യര്‍. എപ്പോഴും ചിരിച്ച മുഖവുമായെത്തുന്ന താരത്തെ കാണാന്‍ നിരവധിയാളുകളാണ് തടിച്ചുകൂടാറുള്ളത്. മഞ്ജുവിന്റെ സൗന്ദര്യത്തോടൊപ്പം തന്നെ വര്‍ണിക്കപ്പെടുന്ന മറ്റൊന്നാണ് അവരുടെ വസ്ത്രധാരണം.

എല്ലാവരും ഏറെ അത്ഭുതത്തോടെ നോക്കിക്കാണുന്ന സൗഹൃദമാണ് രമേഷ് പിഷാരടി, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ തമ്മിലുള്ളത്. മൂവരും ചേര്‍ന്ന് നടത്തിയ വിദേശ യാത്രയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മഞ്ജു വാര്യരോടൊപ്പം ആര് ഫോട്ടോ എടുത്താലും അവരെല്ലാം വൈറലാണെന്നതും മറ്റൊരു വസ്തുത.
വളരെ സിമ്പിളായി ആളുകള്‍ക്കിടയിലേക്ക് എത്തുന്ന താരം കൂടിയാണ് മഞ്ജു വാര്യര്‍. എപ്പോഴും ചിരിച്ച മുഖവുമായെത്തുന്ന താരത്തെ കാണാന്‍ നിരവധിയാളുകളാണ് തടിച്ചുകൂടാറുള്ളത്. മഞ്ജുവിന്റെ സൗന്ദര്യത്തോടൊപ്പം തന്നെ വര്‍ണിക്കപ്പെടുന്ന മറ്റൊന്നാണ് അവരുടെ വസ്ത്രധാരണം. വളരെ സിമ്പിളായി വൃത്തിയായാണ് മഞ്ജു എപ്പോഴും വസ്ത്രം ധരിക്കാറുള്ളത്.
ഇപ്പോഴിതാ ഒരു പരിപാടിക്ക് മഞ്ജു വാര്യര്‍ പോയതിനെ കുറിച്ചും അന്നവര്‍ ധരിച്ച വസ്ത്രത്തിന്റെ വിലയെ കുറിച്ചും പറയുന്ന രമേഷ് പിഷാരടിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമൃത ടിവിയിലെ നിറസല്ലാപം എന്ന പരിപാടിയിലാണ് പിഷാരടി ഇക്കാര്യം പറയുന്നത്.




മഞ്ജു വാര്യര്‍ ഇടയ്‌ക്കൊക്കെ മാസ്‌ക്കുമിട്ട് ചുമ്മാ ബനിയനുമിട്ട് സിനിമ കാണാന്‍ വരും. അപ്പോള്‍ തിരക്കിനിടയില്‍ പെട്ടാല്‍ മഞ്ജു പെട്ടെന്നൊന്നും ആരുടെയും കണ്ണില്‍ പെടില്ല. തിരക്കിനിടയിലൂടെ നൂണ്ട് കയറിയാണ് അവര്‍ പോകുക എന്ന് പിഷാരടി പറയുന്നു.
അവര്‍ ഒരുമിച്ച് നടത്തിയ ഡല്‍ഹി യാത്രയെ കുറിച്ചും രമേഷ് പിഷാരടി ഓര്‍ക്കുന്നു. തങ്ങള്‍ ഒരു പരിപാടിക്കായി ഡല്‍ഹിയിലേക്ക് പോയിരുന്നു. അന്ന് എല്ലാവരും സരോജിനി മാര്‍ക്കറ്റില്‍ പോയി. മഞ്ജു അവിടെ നിന്ന് 400 രൂപയുടെ ഒരു ടോപ്പ് വാങ്ങിച്ചു. അതിനോടൊപ്പം ഒരെണ്ണം ഫ്രീ കിട്ടിയിരുന്നു.
ആ ഡ്രസ്സെല്ലാം മഞ്ജു തങ്ങള്‍ക്ക് കാണിച്ച് തന്നിരുന്നു. ഇതെല്ലാം രണ്ട് മൂന്ന് ദിവസം കഴിഞ്ഞാല്‍ നമ്മള്‍ മറക്കുമല്ലോ. തന്റെയൊരു ഫങ്ഷന് മഞ്ജു അവിടെ വന്നിരുന്നു. ഒരു പത്ത് ലക്ഷം രൂപയെങ്കിലും പ്രതിഫലം ഉളള ഫങ്ഷനാണ് അതെന്നാണ് തന്റെ ഓര്‍മ. അന്ന് വാങ്ങിച്ച 400 രൂപയുടെ ടോപ്പുമിട്ടാണ് മഞ്ജു വന്നത്. എന്നിട്ട് ഒന്നും അറിയാത്ത പോലെ ഇരിക്കുന്നുണ്ടായിരുന്നുവെന്നും രമേഷ് പിഷാരടി പറയുന്നു.