Manju Pillai-Sujith Vaassudev: എന്റെ സുജിത്തിന് തമാശ പറയാന്‍ അറിയില്ല; ഞാന്‍ പ്രിയദര്‍ശന്‍ സിനിമയും അദ്ദേഹം അടൂര്‍ സിനിമയുമാണ്: മഞ്ജു പിള്ള
Manju Pillai Talks About Sujith Vaassudev: സുജിത്തും മഞ്ജുവും വളരെയധികം ബഹുമാനത്തോടെയാണ് അഭിമുഖങ്ങളില്‍ ഓരോരുത്തരെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാറുള്ളത്. കുറ്റപ്പെടുത്തലുകളോ പരിഹാസങ്ങളൊന്നുമില്ലാതെ ഞങ്ങള്‍ ഇരുവരും ഇപ്പോഴും സുഹൃത്തുക്കളാണെന്ന് ഇരുവരും പറയുന്നു. മഞ്ജുവും സുജിത്തും ഇപ്പോള്‍ ഒട്ടനവധി ചിത്രങ്ങളുമായി തിരക്കിലാണ്. ഇരുവരെയും കോര്‍ത്തിണക്കുന്ന ഒരു കണ്ണി അവരുടെ മകളാണ്.

ആരാധകര്‍ ഏറെ വിഷമത്തോടെ കേട്ടൊരു വാര്‍ത്തയാണ് നടി മഞ്ജു പിള്ളയും ഭര്‍ത്താവും ഛായാഗ്രാഹകനുമായ സുജിത്ത് വാസുദേവും വേര്‍പ്പിരിഞ്ഞു എന്നത്. ഏറെ നാളത്തെ വിവാഹ ജീവിതത്തിനൊടുവില്‍ 2024ലാണ് ഇരുവരും വേര്‍പ്പിരിഞ്ഞത്. എന്നാല്‍ എന്തുകൊണ്ടാണ് ബന്ധം വേര്‍പ്പെടുത്തിയത് എന്ന കാര്യം ഇതുവരേക്കും ഇരുവരും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അതിന് കാരണമെന്താണ് എന്ന കാര്യത്തില്‍ ഇരുവര്‍ക്കും എപ്പോഴും ചോദ്യങ്ങള്‍ നേരിടേണ്ടിയും വരാറുണ്ട്.
സുജിത്തും മഞ്ജുവും വളരെയധികം ബഹുമാനത്തോടെയാണ് അഭിമുഖങ്ങളില്‍ ഓരോരുത്തരെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാറുള്ളത്. കുറ്റപ്പെടുത്തലുകളോ പരിഹാസങ്ങളൊന്നുമില്ലാതെ ഞങ്ങള്‍ ഇരുവരും ഇപ്പോഴും സുഹൃത്തുക്കളാണെന്ന് ഇരുവരും പറയുന്നു. മഞ്ജുവും സുജിത്തും ഇപ്പോള്‍ ഒട്ടനവധി ചിത്രങ്ങളുമായി തിരക്കിലാണ്. ഇരുവരെയും കോര്‍ത്തിണക്കുന്ന ഒരു കണ്ണി അവരുടെ മകളാണ്. അച്ഛനും അമ്മയും വേര്‍പ്പിരിയുമ്പോള്‍ മകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്ന് സുജിത്ത് തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്.
ഒരിക്കല്‍ ഒറിജിനല്‍സ് ബൈ വീണ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കളഞ്ഞ വസ്തുക്കളുടെ കൂട്ടത്തില്‍ മഞ്ജു പിള്ളയുടെ പേരും സുജിത്ത് പറഞ്ഞിരുന്നു. ഈ ഉത്തരം അല്‍പം അമ്പരപ്പ് എല്ലാവരിലും ഉണ്ടാക്കി. ബാക്കി എന്തേലും കളഞ്ഞോ അതിന് എന്ന് അവതാരക ചോദിക്കുമ്പോള്‍ മഞ്ജുവിനെ കളഞ്ഞു എന്നാണ് സുജിത്ത് മറുപടി നല്‍കുന്നത്.




ഇപ്പോഴിതാ സുജിത്തിന്റെ ഈ പ്രതികരണത്തെ കുറിച്ച് മൂവി വേള്‍ഡ് മീഡിയ മഞ്ജുവിനോട് ചോദിക്കുമ്പോള്‍ അവര്‍ പറയുന്ന മറുപടിയാണ് പ്രേക്ഷകരുടെ കണ്ണ് നനയ്ക്കുന്നത്. എന്റെ സുജിത്തിന് തമാശ പറയാന്‍ അറിയില്ലെന്നാണ് വിഷമം കലര്‍ന്ന ചിരിയില്‍ അവതാരകനോട് മഞ്ജു പറയുന്നത്.
”എന്റെ സുജിത്തിന് തമാശ പറയാന്‍ അറിയില്ല. ഞാന്‍ പ്രിയദര്‍ശന്‍ സാറിന്റെ സിനിമയും അദ്ദേഹം അടൂര്‍ സാറിന്റെ സിനിമയുമാണെന്ന് ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കിടയില്‍ തന്നെ കളിയാക്കാറുണ്ട്,” മഞ്ജു പറയുന്നു.
സുജിത്ത് തന്റെ കുഞ്ഞിന്റെ അച്ഛനാണെന്ന കാര്യം തനിക്ക് മറക്കാന്‍ സാധിക്കില്ലെന്നും മഞ്ജു അഭിമുഖത്തില്‍ പറയുന്നു. ജീവിതം ജീവിച്ച് തീര്‍ക്കണം, തള്ളി തീര്‍ക്കാന്‍ സാധിക്കില്ല. അദ്ദേഹത്തിനും തനിക്കും മനസ്സമാധാനം ഒന്നാണ് തങ്ങളെടുത്ത തീരുമാനമെങ്കില്‍ അത് എന്തുകൊണ്ടും നല്ലതല്ലേ എന്നും മഞ്ജു ചോദിക്കുന്നു.