Manju Pathrose: അമ്മയിൽ അംഗമല്ലാത്തത് എന്ത് കൊണ്ട്? കാരണം വെളിപ്പെടുത്തി മഞ്ജു പത്രോസ്

Manju Pathrose About AMMA Membership: മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. ഇപ്പോഴിതാ 40ൽ പരം സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും അമ്മയിൽ അംഗമല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

Manju Pathrose: അമ്മയിൽ അംഗമല്ലാത്തത് എന്ത് കൊണ്ട്? കാരണം വെളിപ്പെടുത്തി മഞ്ജു പത്രോസ്

മഞ്ജു പത്രോസ്

nithya
Published: 

05 Apr 2025 13:02 PM

മലയാളികൾക്ക് സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. മിനിസ്ക്രീനിൽ സജീവമായ താരം സിനിമകളിലും വേഷമിട്ടിട്ടുണ്ട്. 40ൽ പരം സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും മ‍ഞ്ജു ഇതുവരെ അമ്മയിൽ അം​ഗമായിട്ടില്ല.

ഇപ്പോഴിതാ അമ്മ സംഘടനയിൽ മെമ്പർഷിപ്പ് എടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മഞ്ജു പത്രോസിന്റെ വെളിപ്പെടുത്തൽ.

അമ്മ പോലൊരു സംഘടനയിൽ മെമ്പർഷിപ്പ് എടുക്കണമെങ്കിൽ രണ്ടര മൂന്ന് ലക്ഷം രൂപ കൊടുക്കണമെന്നും എന്നെ സംബന്ധിച്ച് അതൊരു വലിയ തുകയാണെന്നും മഞ്ജു പത്രോസ് പറഞ്ഞു. ഒരു പ്രായമായി കഴിയുമ്പോൾ 5000 രൂപയെന്തോ പെൻഷനായി തരും, അല്ലാതെ തൊഴിൽ വാ​ഗ്ദാനം സംഘടന നൽകുന്നില്ലെന്നും മഞ്ജു കൂട്ടിച്ചേർത്തു.

ALSO READ: ‘സംവിധായകന്‍ പറയുന്നതൊക്കെ ചെയ്തു; പക്ഷേ അതിത്രയും വൃത്തിക്കേടായി മാറുമെന്ന് കരുതിയില്ല’; അമല പോൾ

”അമ്മ പോലൊരു സംഘടനയിൽ മെമ്പർഷിപ്പ് എടുക്കണമെങ്കിൽ രണ്ടര മൂന്ന് ലക്ഷം കൊടുക്കണം. എന്നെ സംബന്ധിച്ച് അതൊരു വലിയ തുകയാണ്. സംഘ‌ടനയിൽ ഇത്രയും വലിയ പണം ഇൻവെസ്റ്റ് ചെയ്യുമ്പോൾ 5000 രൂപയെന്തോ നമുക്ക് പെൻഷനായി തരും. ഒരു പ്രായം കഴിയുമ്പോഴാണ് 5000 രൂപ വീതം തരുന്നതെന്ന് തോന്നുന്നു. അതല്ലാതെ ഒരു തൊഴിൽ വാ​ഗ്ദാനം ആ സംഘടന തരുന്നുണ്ടോ? ഇവിടെയുള്ള ഏതെങ്കിലും സംഘടന തരുന്നുണ്ടോ? ഇത്രയും പണം മുടക്കി അം​ഗത്വം എടുക്കുമ്പോൾ തുടങ്ങുന്ന സിനിമയിൽ ഇത്ര പേർക്ക് തൊഴിൽ തരും എന്നെങ്കിലും വേണ്ടേ?

എല്ലാത്തിലും പുതിയ ആളുകൾ വരുന്നു. അവർ വന്ന് മെമ്പർഷിപ്പ് എടുക്കുന്നുണ്ടായിരിക്കും. പക്ഷേ അതല്ലാതെ അവിടെ ജോലി ഇല്ലാതെ നിൽക്കുന്ന എത്രയോ സ്ത്രീകളുണ്ട്. ഒരാൾക്കും സംഘടന പറഞ്ഞ് അവസരം കൊടുക്കുന്നുണ്ടോ എന്നെനിക്ക് അറിയില്ല, കാരണം ഞാൻ അതിലില്ല. പക്ഷേ ഇവരാരെയും ഞാൻ സിനിമയിൽ കാണുന്നില്ല. എനിക്ക് ജോലി ഇല്ലാതിരിക്കുമ്പോൾ ജോലി വാങ്ങി തരാൻ ഒരു സംഘടനയ്ക്കും പറ്റില്ല”, മഞ്ജു പത്രോസ് പറഞ്ഞു.

Related Stories
Shaijo Adimaly: ‘ലാൽസാർ എന്റെ കയ്യില്‍ നിന്ന് ഡിസ്‌പ്ലേ പൊട്ടിപ്പൊളിഞ്ഞ ആ ഫോണ്‍ വാങ്ങി’; ഷൈജു അടിമാലി
Maniyanpilla Raju: ‘തുടരും സിനിമയുടെ ഷൂട്ട് കഴിഞ്ഞ് പോകുമ്പോഴാണ് ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞത്’; മണിയൻപിള്ള രാജു
Vishnu Prasad Death: ‘ജീവിതം കൈവിട്ടു കളയല്ലേയെന്ന് ഒരുപാട് തവണ പറഞ്ഞു’; വിഷ്ണുവിനെ അനുസ്മരിച്ച് ബീന ആന്റണി
Prithviraj- Kavya Madhavan: കാവ്യയുടെ കഴിവ് അധികമാരും തിരിച്ചറിഞ്ഞിട്ടില്ല, ഒരു നാണം കുണുങ്ങിയായ നാടന്‍ കഥാപാത്രമാണ് അവരെപ്പോഴും: പൃഥ്വിരാജ്‌
Barroz Movie : തിയറ്ററിലും ഒടിടിയിലും ദുരന്തം; പക്ഷെ ടിവിയിൽ എത്തിയപ്പോൾ ബാറോസിന് വൻ സ്വീകാര്യത
Mohanlal: ‘മോനേ ഞാന്‍ എങ്ങനെയാ അവനെ ചവിട്ടുക’; മോഹന്‍ലാലിനെ പറ്റിച്ച് ഫൈറ്റ് സീനെടുത്തുവെന്ന് ബിനു പപ്പു
മൂത്രമൊഴിച്ചയുടന്‍ വെള്ളം കുടിക്കാറുണ്ടോ?
ഗ്രാമ്പു ചായയ്ക്ക് പലതുണ്ട് ഗുണങ്ങൾ
ഈ ശീലം വൃക്കകളെ നശിപ്പിക്കും
റോസാപ്പൂ ചായ, തടി കുറയാൻ ബെസ്റ്റാ!!