5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Manju Pathrose: ‘ഞങ്ങൾ ലെസ്ബിയൻസ് ആണോയെന്നാണ് പലർക്കും സംശയം’; സിമിയുമായുള്ള സൗഹൃദത്തെ പറ്റി മഞ്ജു പത്രോസ്

Manju Pathrose Responds to Lesbian Rumors: പണ്ട് ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ സംസാരിച്ചിരിക്കുമ്പോഴാണ് പലരും എന്താണെന്ന് നോക്കിയിരുന്നിട്ടുള്ളത്. ഇപ്പോൾ ഒരു സ്ത്രീയും സ്ത്രീയും സംസാരിച്ചാൽ പോലും എന്താണെന്ന് അറിയാൻ പലരും നോക്കിയിരിക്കുന്നുവെന്ന് പറയുകയാണ് മഞ്ജു പത്രോസ്.

Manju Pathrose: ‘ഞങ്ങൾ ലെസ്ബിയൻസ് ആണോയെന്നാണ് പലർക്കും സംശയം’; സിമിയുമായുള്ള സൗഹൃദത്തെ പറ്റി മഞ്ജു പത്രോസ്
മഞ്ജു പത്രോസ്, സിമി സാബു Image Credit source: Facebook
nandha-das
Nandha Das | Published: 30 Mar 2025 13:32 PM

‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിലൂടെ പരിചപ്പെട്ട് അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് മഞ്ജു പത്രോസും സിമി സാബുവും. ഇവരുടെ സൗഹൃദം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാവുകയും പല വിമർശനങ്ങൾക്കും വഴിവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് നടി മഞ്ജു പത്രോസ്.

പണ്ട് ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ സംസാരിച്ചിരിക്കുമ്പോഴാണ് പലരും എന്താണെന്ന് നോക്കിയിരുന്നിട്ടുള്ളത്. ഇപ്പോൾ ഒരു സ്ത്രീയും സ്ത്രീയും സംസാരിച്ചാൽ പോലും എന്താണെന്ന് അറിയാൻ പലരും നോക്കുന്നു. ഏറെ പോസറ്റീവ് എനർജി നൽകുന്നതും ഊർജസ്വലവുമായ ഒരു സൗഹൃദത്തെ സൗഹൃദമായി കാണാൻ കഴിയാത്ത ഒരു സമൂഹമായി നമ്മൾ അധഃപതിച്ചു പോയെന്ന് മഞ്ജു പറയുന്നു.

വീട്ടിലെ ഉത്തരവാദിത്തങ്ങൾ എല്ലാം കൃത്യമായി നിർവഹിച്ചതിന് ശേഷമാണ് സ്വയം സന്തോഷത്തിന് വേണ്ടിയുള്ള സമയം കണ്ടെത്തുന്നത്. അത് ആളുകൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. ഞങ്ങൾ ലെസ്ബിയൻസ് ആണെന്ന് പറഞ്ഞ് നിരവധി കമന്റുകൾ വരുന്നത് കാണാറുണ്ട്. മാത്രമല്ല ലെസ്ബിയൻസ് എന്ന് പറഞ്ഞു ആരെയും കളിയാക്കേണ്ടണ്ട ആവശ്യമില്ല. ലെസ്ബിയൻസായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ അങ്ങനെ ജീവിക്കട്ടെ. എന്നാൽ താൻ അങ്ങനെയുള്ള ഒരാൾ അല്ലാത്തത് കൊണ്ട് അങ്ങനെ വിളിക്കേണ്ടന്ന് മാത്രം. അങ്ങനെ ഉള്ളവരെ നോക്കി വാ പിളർന്ന് നിൽക്കേണ്ട ആവശ്യവുമില്ലെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.

ALSO READ: ‘ആ സിനിമയിറങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ ഞാൻ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റാക്കി’; ഭാവന

തന്റെ മകനോട് അവന്റെ ഐഡന്റിറ്റിയിൽ എന്തെങ്കിലും തരത്തിൽ എപ്പോഴെങ്കിലും സംശയം തോന്നുകയാണെങ്കിൽ അമ്മയോട് പറയണമെന്നും അമ്മ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും മഞ്ജു കൂട്ടിച്ചേർത്തു. തന്റെ മകനെ തനിക്ക് അംഗീകരിക്കാതിരിക്കാൻ കഴിയില്ലലോ. ഇത് വൈകല്യമോ രോഗമോ ഒന്നുമല്ലോ. ഇക്കാര്യങ്ങൾ അംഗീകരിക്കാൻ സമൂഹത്തിന് സാധിക്കാത്തതെന്നും മഞ്ജു പത്രോസ് വിമർശിച്ചു.