5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Manichitrathazhu Re-release: ‘തെക്കിനിയിൽ നിന്നിറങ്ങിയ തമിഴത്തി വെറുതെ അങ്ങ് പോകില്ല’; 4കെ മികവിൽ മണിച്ചിത്രത്താഴിൻ്റെ ട്രെയിലർ

Manichitrathazhu 4k Trailer: ഈ മാസം 17-നാണ് മണിച്ചിത്രത്താഴ് തിയേറ്ററുകളിൽ എത്തുന്നത്. സ്വർഗചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേർന്നാണ് മണിച്ചിത്രത്താഴ് പുതുരൂപത്തിൽ പുറത്തിറക്കുന്നത്. 1993ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് മണിച്ചിത്രത്താഴ്.

Manichitrathazhu Re-release: ‘തെക്കിനിയിൽ നിന്നിറങ്ങിയ തമിഴത്തി വെറുതെ അങ്ങ് പോകില്ല’; 4കെ മികവിൽ മണിച്ചിത്രത്താഴിൻ്റെ ട്രെയിലർ
Manichithrathazhu Re-release.
neethu-vijayan
Neethu Vijayan | Published: 12 Aug 2024 10:13 AM

മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക്ക്‌ സിനിമയായ വിശേഷിപ്പിക്കാവുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. ആധുനിക സാങ്കേതികവിദ്യയായ 4കെ ഡോൾബി അറ്റ്മോസിലൂടെ വീണ്ടും പ്രദർശനത്തിനെത്തുന്ന സന്തോഷത്തിലാണ് പ്രേക്ഷകർ. ഈ മാസം 17-നാണ് മണിച്ചിത്രത്താഴ് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. സ്വർഗചിത്രയാണ് ചിത്രം നിർമ്മിച്ചത്. സ്വർഗചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേർന്നാണ് മണിച്ചിത്രത്താഴ് പുതുരൂപത്തിൽ പുറത്തിറക്കുന്നത്.

1993ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹൻലാൽ, സുരേഷ് ​ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങി മലയാളസിനിമയിലെ വമ്പൻ താരനിര തന്നെ അണിനിരന്ന ചിത്രം കൂടി ആയിരുന്നു ഇത്. മധു മുട്ടത്തിന്റെ മനശാസ്ത്ര-പ്രേതകഥ സംവിധായകൻ ഫാസിലിന്റെ സംവിധായക മികവിൽ ഉരുത്തിരിഞ്ഞു വന്നപ്പോൾ അത് മലയാളം കണ്ട എക്കാലത്തേയും മികച്ച ക്ലാസിക് സിനിമ അനുഭവങ്ങളിൽ ഒന്നായി മാറി.

ALSO READ: ‘വിഷമിക്കണ്ട, കൂടെയുണ്ടാകും… ‘; വിവാഹാഭ്യർഥനയ്ക്ക് കിടിലൻ മറുപടിയുമായി സാമന്ത

കേന്ദ്ര കഥാപാത്രങ്ങളായ ഗംഗ-നാഗവല്ലി എന്നിവരെ അവതരിപ്പിച്ച ശോഭനയ്ക്ക് ആ വർഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടികൊടുത്ത ചിത്രം കൂടിയാണ് മണിചിത്രത്താഴ്. 1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു. കന്നടയിൽ ആപ്തമിത്ര, സൂപ്പർസ്റ്റാർ രജനീകാന്തിന് നായകനാക്കി തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലും ചിത്രം റീമേക്ക് ചെയ്തിരുന്നു. എല്ലാ ചിത്രങ്ങളും വൻ വിജയമാണ് സ്വന്തമാക്കിയത്.

ചിത്രത്തിൻ്റെ സംഗീതം -എം ജി രാധാകൃഷ്ണൻ, പശ്ചാത്തലസംഗീതം- ജോൺസൺ, ഗാനരചന- ബിച്ചു തിരുമല, മധു മുട്ടം, വാലി. ഛായാഗ്രഹണം- വേണു, ചിത്രസംയോജനം -ടി ആർ ശേഖർ, സ്റ്റുഡിയോ- സ്വർഗ്ഗചിത്ര, ബെന്നി ജോൺസൺ, ധനുഷ് നായനാർ, സോമൻ പിള്ള, അജിത്ത് രാജൻ, ശങ്കർ, പി എൻ മണി, സൂര്യ ജോൺ, മണി സുചിത്ര, വേലായുധൻ കീഴില്ലം, ജിനേഷ് ശശിധരൻ, ബാബു ഷാഹിർ, എം ആർ രാജാകൃഷ്ണൻ. പി ആർ ഒ -വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അരുൺ പൂക്കാടൻ ( 1000 ആരോസ്).

ചിത്രത്തിൻ്റെ ട്രെയിലർ