Manichithrathazhu Rerelease: ഞങ്ങൾ അവിടെ കണ്ട കാഴ്ച എന്താണെന്ന് അറിയുമോ?.. പറഞ്ഞാൽ താൻ വിശ്വസിക്കുമോ…; 4K ദൃശ്യമികവോടെ മണിച്ചിത്രത്താഴ് ടീസർ

Manichithrathazhu Rerelease Teaser: ഓഗസ്റ്റ് 17നാണ് മണിച്ത്രത്താഴ് തിയേറ്ററുകളിൽ എത്തുന്നത്. മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്‌സും ചേർന്നാണ് മോളിവുഡിൽ തന്നെ ഏറ്റവും വലിയ റീ റീലിസായി ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. പുത്തൻ സാങ്കേതികവിദ്യയിൽ ഫോർ കെ അറ്റ്മോസിൽ ആണ് മണിച്ചിത്രത്താഴ് വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

Manichithrathazhu Rerelease: ഞങ്ങൾ അവിടെ കണ്ട കാഴ്ച എന്താണെന്ന് അറിയുമോ?.. പറഞ്ഞാൽ താൻ വിശ്വസിക്കുമോ...; 4K ദൃശ്യമികവോടെ മണിച്ചിത്രത്താഴ് ടീസർ

Manichithrathazhu Rerelease.

Updated On: 

22 Jul 2024 14:04 PM

പഴയ ചിത്രങ്ങൾ റീറിലീസ് ചെയ്യുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. സമീപകാലത്ത് മലയാളത്തിലും തമിഴിലുമായി നിരവധി പ്രേക്ഷകപ്രീതിയാർജ്ജിച്ച ചിത്രങ്ങളാണ് റീമാസ്റ്റർ ചെയ്തു തിയേറ്ററുകളിൽ വീണ്ടും പ്രദർശനത്തിന് എത്തുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിൽ (Manichithrathazhu Rerelease) റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ 4കെ ദൃശ്യമികവോടെ (4k Teaser) മണിച്ചിത്രത്താഴിൻ്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്.

ഓഗസ്റ്റ് 17നാണ് മണിച്ത്രത്താഴ് തിയേറ്ററുകളിൽ എത്തുന്നത്. മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്‌സും ചേർന്നാണ് മോളിവുഡിൽ തന്നെ ഏറ്റവും വലിയ റീ റീലിസായി ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ഫാസിലിന്റെ സംവിധാനത്തിൽ 1993ലാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങി മലയാളസിനിമയിലെ വമ്പൻ താരനിര തന്നെ അണിനിരന്ന ചിത്രം ആയിരുന്നു.

ALSO READ: ഗം​ഗേ…! നകുലനും സണ്ണിയും വീണ്ടും എത്തുന്നു; 4കെ ദൃശ്യമികവിൽ മണിച്ചിത്രത്താഴ്, തീയതി പ്രഖ്യാപിച്ചു

പുത്തൻ സാങ്കേതികവിദ്യയിൽ ഫോർ കെ അറ്റ്മോസിൽ ആണ് മണിച്ചിത്രത്താഴ് വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഗം​ഗ, നാ​ഗവല്ലി എന്നീ കഥാപാത്രങ്ങളായി എത്തിയ ശോഭന പ്രകടനത്തിൽ മറ്റാരെക്കാളും എന്നും പ്രേക്ഷക ഹൃദയം കവർന്ന ചിത്രം കൂടിയാണിത്. മധു മുട്ടത്തിന്റെ മനശാസ്ത്ര-പ്രേതകഥ സംവിധായകൻ ഫാസിലിന്റെ സംവിധായക പാടവത്തിൽ ഉരുത്തിരിഞ്ഞു വന്നപ്പോൾ അത് മലയാളം കണ്ട എക്കാലത്തേയും മികച്ച സിനിമകളിൽ ഒന്നായി മാറി. ശോഭനയ്ക്ക് ആ വർഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടികൊടുത്ത ചിത്രമാണിത്. 1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി.

മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു. കന്നടയിൽ ആപ്തമിത്ര, സൂപ്പർസ്റ്റാർ രജനീകാന്തിന് നായകനാക്കി തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലും ചിത്രം റീമേക്ക് ചെയ്ത് ഇറക്കിയിരുന്നു.

സംഗീതം – എം.ജി. രാധാകൃഷ്ണൻ, പശ്ചാത്തലസംഗീതം- ജോൺസൺ, ഗാനരചന -ബിച്ചു തിരുമല, മധു മുട്ടം, വാലി, ഛായാഗ്രഹണം – വേണു. ചിത്രസംയോജനം – ടി.ആർ ശേഖർ, സ്റ്റുഡിയോ- സ്വർഗ്ഗചിത്ര, ബെന്നി ജോൺസൺ, ധനുഷ് നായനാർ, സോമൻ പിള്ള, അജിത്ത് രാജൻ, ശങ്കർ, പി എൻ മണി, സൂര്യ ജോൺ, മണി സുചിത്ര, വേലായുധൻ കീഴില്ലം, ജിനേഷ് ശശിധരൻ, ബാബു ഷാഹിർ, എം ആർ രാജാകൃഷ്ണൻ. പിആർഒ – വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ്- അരുൺ പൂക്കാടൻ ( 1000 ആരോസ്).

Related Stories
Mammootty Health Update : ‘റംസാനായത് കൊണ്ട് വിശ്രമത്തിലാണ്’; മമ്മൂട്ടിക്ക് ക്യാൻസറാണെന്നുള്ള അഭ്യൂഹങ്ങളെ തള്ളി താരത്തിൻ്റെ ടീം
AR Rahman: റഹ്മാന് നിർജലീകരണത്തെ തുടർന്നുള്ള ആരോ​ഗ്യപ്രശ്നം; ആശുപത്രി വിട്ടു
Asif Ali: ഓർഡിനറി സിനിമയിൽ 750 അടിയുള്ള ഡാമിലേക്ക് ചാടി; അസുരവിത്ത് ചിത്രീകരണത്തിനിടെ തോളെല്ല് ഊരിപ്പോയി; അനുഭവങ്ങൾ പറഞ്ഞ് ആസിഫ് അലി
AR Rahman-Saira banu: ‘എആർ റഹ്മാന്റെ മുൻ ഭാര്യയെന്ന് വിളിക്കരുത്’; ഞങ്ങൾ വിവാഹമോചിതരായിട്ടില്ലെന്ന് സൈറ ബാനു
David Warner: ഡേവിഡ് വാർണറിൻ്റെ സിനിമാ അരങ്ങേറ്റം റോബിൻഹുഡിലൂടെ; ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ
Megha Thomas: ‘സ്വയം ജലദോഷം പിടിപ്പിച്ച ശേഷമാണ് പ്രായമായ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത്; ശബ്ദം ശരിയാക്കി യൗവനകാലം ചെയ്തു’; മേഘ തോമസ്
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ