Manichithrathazhu Movie: കണ്ടു മതിയാവാത്ത ചിലതൊക്കെ ഇനിയുമുണ്ട് എന്ന് ഓർമിപ്പിക്കുന്നു മണിച്ചിത്രത്താഴ്

Manichithrathazhu Movie: നൊസ്റ്റാൾജിയ എന്ന് പറഞ്ഞ് ആഘോഷിക്കുകയല്ല. അത് മണ്മറഞ്ഞുപോയവരെ, ഇപ്പോൾ ഒപ്പമുള്ളവരെ അവരുടെ അസാമാന്യപ്രകടനത്തെയെല്ലാം ഓർമിപ്പിക്കുകയാണ്.

Manichithrathazhu Movie: കണ്ടു മതിയാവാത്ത ചിലതൊക്കെ ഇനിയുമുണ്ട് എന്ന് ഓർമിപ്പിക്കുന്നു മണിച്ചിത്രത്താഴ്
Updated On: 

18 Aug 2024 15:27 PM

കൊച്ചി: ദേവദൂതനു പിന്നാലെ മണിച്ചിത്രത്താഴും റീറിലീസ് ചെയ്തതോടെ ആരാധകർ മാത്രമല്ല സിനിമാ പ്രവർത്തകരും നടന്മാരും എല്ലാം അഭിപ്രായം രേഖപ്പെടുത്തി രം​ഗത്തെത്തുകയാണ്. മികച്ച പ്രതികരണമാണ് എല്ലാവരിൽ നിന്നും. ഇതിനിടെ വൈറലാവുകയാണ് നടൻ മധുപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്റെ ഓർമ്മകളും ചിത്രത്തെ കുറിച്ചുള്ള നല്ല അഭിപ്രായങ്ങളും വിലയിരുത്തലുകളും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കുന്നു.

വലിയ സ്‌ക്രീനിൽ അത് ഇടവേളയില്ലാതെ കാണുമ്പോൾ കാഴ്ചകൾ വിശാലമാകുന്നു. കഥാപാത്രങ്ങൾ, മുമ്പ് ശ്രദ്ധിച്ചിട്ടില്ലാത്തവരെ പോലും അടുത്തറിയുന്നു എന്നാണ് മധുപാലിന്റെ നിരീക്ഷണം. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ വീണ്ടും കാണാൻ കയറുന്ന പഴയ തലമുറയെ കണ്ടു. ചിലതങ്ങിനെയാണ്. എന്നും അദ്ദേഹം പറയുന്നു. കണ്ടു മതിയാവാത്ത ചിലതൊക്കെ ഇനിയുമുണ്ട് എന്ന് ഓർമിപ്പിക്കുന്നു മണിച്ചിത്രത്താഴ് എന്നാണ് അദ്ദേഹത്തിന്റെ പ്രധാന നിരീക്ഷണം.

പോസ്റ്റിന്റെ പൂർണരൂപം

മണിച്ചിത്രത്താഴ് വീണ്ടും കണ്ടു. 1993 ലെ ക്രിസ്തുമസ്സിന് ഇറങ്ങിയ ചിത്രം 31 വര്ഷത്തിനു ശേഷം വീണ്ടും കാണുന്നു. ഇതിനിടയിൽ എത്രപ്രാവശ്യം എവിടെ നിന്നൊക്കെ കണ്ടു എന്ന് നോക്കിയാൽ അറിയില്ല. വലിയ സ്‌ക്രീനിൽ അത് ഇടവേളയില്ലാതെ കാണുമ്പോൾ കാഴ്ചകൾ വിശാലമാകുന്നു. കഥാപാത്രങ്ങൾ, മുമ്പ് ശ്രദ്ധിച്ചിട്ടില്ലാത്തവരെ പോലും അടുത്തറിയുന്നു.

നൊസ്റ്റാൾജിയ എന്ന് പറഞ്ഞ് ആഘോഷിക്കുകയല്ല. അത് മണ്മറഞ്ഞുപോയവരെ, ഇപ്പോൾ ഒപ്പമുള്ളവരെ അവരുടെ അസാമാന്യപ്രകടനത്തെയെല്ലാം ഓർമിപ്പിക്കുകയാണ്. എല്ലാ ചിത്രങ്ങളും റീ മാസ്റ്ററിങ്ങിൽ കാഴകളെ ഓർമിപ്പിക്കില്ല. അത് ചില പുസ്തകങ്ങൾ പോലെ വീണ്ടും വായിക്കണമെന്ന് നിർബന്ധിക്കുന്നവ മാത്രമേയുള്ളൂ. ഈ സിനിമയിൽ പ്രവർത്തിച്ചവരെ ഓർമിച്ചു തുടങ്ങിയപ്പോൾ അത് തീരാതെ നീളുന്നത് കണ്ടപ്പോൾ ഉള്ളിൽ ഒരാന്തലായിരുന്നു.

എത്രപേർ… ഇന്ന് ഈ സിനിമ ഇറങ്ങിയപ്പോൾ ഇവർ കൂടി ഉണ്ടായിരുന്നുവെങ്കിൽ… കാഴ്ചക്കാരുടെ ആവേശം അവർ കൂടി അനുഭവിച്ചുവെങ്കിൽ….. വേണു ചേട്ടൻ, പപ്പുവേട്ടൻ, തിലകൻ, സാർ, ലളിതച്ചേച്ചി… കുറെ പേര്…. ഈ സിനിമ ഇറങ്ങുമ്പോൾ രണ്ടും വയസ്സും ഇറങ്ങി നാലുവര്ഷത്തിനു ശേഷം ജനിച്ച രണ്ടു മക്കളും അച്ചുവും അപ്പുവും ദിവ്യയും ഒക്കെയായിട്ടായിരുന്നു ഈ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്നത്.

അവരെ ആഹ്ലാദിപ്പിച്ചതൊക്കെ സ്‌ക്രീനിൽ കാണുമ്പോൾ കൈയടിക്കുന്ന പുതിയ തലമുറയെ കണ്ടു. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ വീണ്ടും കാണാൻ കയറുന്ന പഴയ തലമുറയെ കണ്ടു. ചിലതങ്ങിനെയാണ്. നല്ല കാഴ്ചകളും കഥകളും എന്നും എല്ലാ മനുഷ്യരും കാണും. അതുകൊണ്ടുതന്നെയാണല്ലോ അവ ക്‌ളാസിക് ആവുന്നതും. കണ്ടു മതിയാവാത്ത ചിലതൊക്കെ ഇനിയുമുണ്ട് എന്ന് ഓർമിപ്പിക്കുന്നു മണിച്ചിത്രത്താഴ്.

Related Stories
Maine Pyar Kiya Movie: ഹൃദു ഹാറൂൺ നായകനാകുന്ന ‘മേനേ പ്യാർ കിയ’: ചിത്രീകരണം പൂർത്തിയായി
Vijay Sethupathi Birthday Special: വീടുകളിൽ പത്രമിട്ട് തുടങ്ങിയ ജീവിതം, ആർട്സിലും സ്പോർട്സിലും കഴിവില്ലാതിരുന്ന പയ്യൻ: മക്കൾ സെൽവൻ കടന്നു വന്നത്
Narayaneente Moonnaanmakkal: ജനുവരി പതിനാറല്ല; നാരായണീൻ്റെ മൂന്നാണ്മക്കൾ തീയറ്ററിലെത്താൻ വൈകും
Pravinkoodu Shappu Movie: പ്രാവിൻകൂട് ഷാപ്പിലെ കൊലപാതകത്തിന് പിന്നിലാര്? ചുരുളഴിയാൻ ഇനി മണിക്കൂറുകൾ
Mithra Kurian : നയന്‍താരയുടെ ബന്ധു, കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ പ്രതി; സിനിമയിൽ ദിലീപിനെ തട്ടിയെടുത്ത മിത്ര കുര്യൻ
Actor Prathapachandran: അച്ഛൻ്റെ ദുശ്ശീലം സിനിമക്കാർക്കും അറിയാമായിരുന്നു, പറയാൻ ഞങ്ങൾക്ക് പേടിയായിരുന്നു
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍