Mandakini OTT : മന്ദാകിനി ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Mandakini OTT Release Update : സംവിധായകൻ അൽത്താഫ് സലീം അനാർക്കലി മരിക്കാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് മന്ദാകിനി. മെയ് മാസത്തിലാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.
അനാർക്കലി മരിക്കാർ (Anarkali Marikar), അൽത്താഫ് സലീം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് കോമഡി ചിത്രം മന്ദാകിനി ഒടിടി (Mandakini OTT) റിലീസിനായി തയ്യാറെടുക്കുന്നു. മെയ് 24ന് തിയറ്ററുകളിൽ എത്തിയ മന്ദാകിനി സിനിമയുടെ (Mandakini Movie) ഒടിടി സംപ്രേഷണം ഉടൻ ഉണ്ടായേക്കും. മാനോരമ മാക്സാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഉടൻ മാനോരമ മാക്സിൽ സംപ്രേഷണം ചെയ്യുമെന്ന് ഒടിടി പ്ലാറ്റ്ഫോം സോഷ്യൽ മീഡിയയിൽ അറിയിപ്പും നൽകി.
നവാഗതനായ വിനോദ് ലീലയാണ് മന്ദാകിനിയുടെ സംവിധായകൻ. സ്പെയർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹകൻ ഷിജു എം ഭാസ്കറിൻ്റെ കഥയ്ക്ക് സംവിധായകൻ വിനോദാണ് തിരക്കഥ ഒരുക്കയിരിക്കുന്നത്. അൽത്താഫിനും അനാർക്കലിക്കും പുറമെ ചിത്രത്തിൽ സംവിധാകരായ ലാൽ ജോസ്, ജിയോ ബേബി, ജൂഡ് ആന്തണി ജോസഫ്, അജയ് വാസുദേവ്, വനീത് തട്ടത്തിൽ, കുട്ടി അഖിൽ, പ്രിയ വാര്യർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം അടുത്തയാഴ്ച (ജൂലൈ ആദ്യ ആഴ്ച) ഒടിടിയിൽ സംപ്രേഷണം ആരംഭിക്കാനാണ് സാധ്യത. നിലവിൽ തിയറ്ററിൽ സംപ്രേഷണം ചെയ്ത് 40 ദിവസങ്ങൾക്ക് ശേഷം മാത്രമെ ചിത്രങ്ങൾ ഒടിടി റിലീസ് ചെയ്യാവൂ എന്ന നിബന്ധന നിലനിൽക്കുകയാണ്. ജൂലൈ ആദ്യ ആഴ്ചയിൽ ആ സമയം പിന്നിടുന്നതാണ്. ചിത്രം ജൂലൈ മാസത്തിലെ ആദ്യ വാരാന്ത്യത്തിൽ മന്ദാകിനി മനോരമ മാക്സിൽ സംപ്രേഷണം ചെയ്തേക്കും.
ബിബിൻ അശോകാണ് മന്ദാകിനിക്ക് സംഗീതം നൽകിയിരിക്കുന്നത്. ഷെറിലാണ് എഡിറ്റർ. ബിനു നായർ- എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, സൗമ്യധ വർമ-പ്രൊജെക്ട് ഡിസൈനർ, എബിൾ കൗസ്തുഭം- ചീഫ് അസോസിയേറ്റ് ഡയറക്ടർ, ഗിരീഷ് ആറ്റിങ്ങൽ, അഖിലൻ- അസോസിയേറ്റ് ഡയറക്ടർ, അഭിഷേക് അരുൺ, വിനീത കെ തമ്പാൻ, ഡിക്സൺ ജോസഫ്, ബേസിൽ- അസിസ്റ്റൻ്റ് ഡയറക്ടർ, ഷാനവാസ് എൻഎ, ഷാലു- അസോസിയേറ്റ് ക്യാമറമാൻ, വിഷ്ണു അന്താഴി, ബാലും ബിഎംകെ- ക്യാമറ അസിസ്റ്റൻ്റ്, ഷാനവാസ് എൻഎ- ഏരിയൽ സിനിമാറ്റോഗ്രാഫി, ആനന്ദ് രാജ് എസ്- സ്പോട്ട് എഡിറ്റർ