5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mammootty: പ്രാര്‍ത്ഥനയുടെ ഫലം! മമ്മൂട്ടി ആശുപത്രി വിട്ടു? പിന്നാലെ നിറഞ്ഞ ചിരിയോടെ താരത്തിന്റെ പുതിയ ചിത്രം

Mammootty’s Health Update:അദ്ദേഹത്തിന്റെ പേഴ്‌സണൽ ഫോട്ടോഗ്രാഫർ ശരൺ ആണ് ചിത്രം പങ്കുവച്ചത്. മമ്മൂട്ടിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ജോർജിനെ ടാഗ് ചെയ്തുകൊണ്ടാണ് ശരൺ ഫോട്ടോ പങ്കുവച്ചരിയ്ക്കുന്നത്. 'ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത കിരീടമാണ് ഈ രജകീയമായ ചിരി' എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്.

Mammootty: പ്രാര്‍ത്ഥനയുടെ ഫലം! മമ്മൂട്ടി ആശുപത്രി വിട്ടു? പിന്നാലെ നിറഞ്ഞ ചിരിയോടെ താരത്തിന്റെ പുതിയ ചിത്രം
മമ്മൂട്ടി Image Credit source: facebook
sarika-kp
Sarika KP | Published: 20 Mar 2025 16:29 PM

മലയാളികളുടെ വികാരമാണ് നടൻ മമ്മൂട്ടി. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി താരവുമായ ബന്ധപ്പെട്ട് അത്ര നല്ല വാർത്തകൾ അല്ല പുറത്തുവരുന്നത്. മമ്മൂട്ടിയ്ക്ക് വൻകുടലിൽ അർബുദത്തിൻ്റെ പ്രാഥമിക ലക്ഷണമെന്ന തരത്തിലുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇത് മലയാളികളെ ഒന്നാകെ തളർത്തി. പിന്നീട് മലയാളികൾ ഒന്നടങ്കം അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന കാഴ്ചയാണ് കണ്ടത്. ഉറ്റ സുഹൃത്തും സഹോദര തുല്യനുമായ മോഹൻലാൽ ശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയതും നൊമ്പര കാഴ്ചയായിരുന്നു.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള ഔദ്യോഗിക സ്ഥിരീകരണവും താരവുമായി ബന്ധപ്പെട്ട് ആരും പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇതിനിടെയിൽ മമ്മൂട്ടി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഇപ്പോഴിതാ നിറഞ്ഞ ചിരിയോടെയുള്ള മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അദ്ദേഹത്തിന്റെ പേഴ്‌സണൽ ഫോട്ടോഗ്രാഫർ ശരൺ ആണ് ചിത്രം പങ്കുവച്ചത്. മമ്മൂട്ടിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ജോർജിനെ ടാഗ് ചെയ്തുകൊണ്ടാണ് ശരൺ ഫോട്ടോ പങ്കുവച്ചരിയ്ക്കുന്നത്. ‘ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത കിരീടമാണ് ഈ രജകീയമായ ചിരി’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്.

സര്‍ എന്ന് വിളിച്ച് ഒരു ചുവന്ന ഹാര്‍ട്ടും പങ്കുവച്ചിരിയ്ക്കുന്നു. സോണിയില്‍ എടുത്തതാണ് ഫോട്ടോ, മമ്മൂട്ടി, ചിരി, രാജകീയമായ ചിരി, പോസിറ്റീവിറ്റി, ഹാപ്പിനെസ്സ് എന്നിങ്ങനെ ഒരുപാട് ഹാഷ് ടാഗുകളും ശരണ്‍ നല്‍കിയിട്ടുണ്ട്. ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറിയത്. ആരോഗ്യവാനായി മമ്മൂട്ടിയെ കാണാൻ സാധിച്ചതിലെ സന്തോഷം ആ പോസ്റ്റിലെ കമന്റിൽ കാണാം. സ്‌നേഹവും സന്തോഷവും അറിയിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

അതേസമയംമഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് താരത്തിന്റെ പുതിയ പ്രോജക്റ്റ്. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങിയ ഒരു വലിയ താര നിര അണിനിരക്കുന്ന സിനിമയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ മഹേഷ് നാരായണ ചിത്രം.