Mammootty: ആ പാട്ട് ഇപ്പോഴും ആളുകള്‍ പാടി നടക്കുന്നതില്‍ സന്തോഷം, വേറെ വൈബ് തന്നെയായിരുന്നു അത്: അഫ്‌സല്‍
Singer Afsal Says About Mammootty's Balram vs. Tharadas Movie Songs: മമ്മൂട്ടിക്ക് പുറമെ കത്രീന കൈഫ്, വാണി വിശ്വനാഥ്, മുകേഷ്, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകളും ഹിറ്റുകളായി മാറി. ജാസി ഗിഫ്റ്റായിരുന്നു ചിത്രത്തിന്റെ മ്യൂസിക്.

മമ്മൂട്ടിയെ നായകനാക്കി 1984ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അതിരാത്രം. 1991ല്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന പേരില്‍ മറ്റൊരു ചിത്രവും പുറത്തിറങ്ങിയിരുന്നു. ഈ ചിത്രങ്ങളുടെ ക്രോസ് ഓവറായി 2006ല്‍ എത്തയ സിനിമയാണ് ബല്‍റാം വേഴ്‌സസ് താരാദാസ്. ഇരട്ട വേഷങ്ങളിലാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചത്. ഒന്ന് പോലീസ് ഓഫീസറായ ബല്‍റാം ആയും രണ്ട് അധോലോക നായകന്‍ താരാദാസുമായിരുന്നു.
മമ്മൂട്ടിക്ക് പുറമെ കത്രീന കൈഫ്, വാണി വിശ്വനാഥ്, മുകേഷ്, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകളും ഹിറ്റുകളായി മാറി. ജാസി ഗിഫ്റ്റായിരുന്നു ചിത്രത്തിന്റെ മ്യൂസിക്.
ഇപ്പോഴിതാ ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന ചിത്രത്തില്‍ പാട്ട് പാടിയതിനെ കുറിച്ച് സംസാരിക്കുകയാണ് ഗായകന്‍ അഫ്‌സല്‍. ഗ്രൂപ്പ് സോങ് പോലെ എല്ലാ ഗായകരും ഒരുമിച്ചെത്തി ആഘോഷിച്ച് പാടിയ പാട്ടാണ് ബല്‍റാം വേഴ്‌സസ് താരാദാസിലെ എന്നാണ് അഫ്‌സല്‍ പറയുന്നത്.




മത്താപ്പൂവേ എന്ന പാട്ട് പാടിയതിനെ കുറിച്ചാണ് അഫ്‌സല്‍ സംസാരിക്കുന്നത്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
കല്യാണത്തിനുള്ള പാട്ടാണെന്നായിരുന്നു പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ ഗ്രൂപ്പ് സോങ് പോലെയായിരുന്നു പാടിയിരുന്നത്. താനും റിമിയും അന്‍വര്‍ സാദത്തുമായിരുന്നു പാട്ട് പാടിയിരുന്നത്. മൂന്നുപേരും ചേര്‍ന്ന് പാടാന്‍ ഇരുന്നപ്പോള്‍ താനും കൂടാമെന്ന് ജാസി ഗിഫ്റ്റ് പറയുകയായിരുന്നുവെന്ന് അഫ്‌സല്‍ പറയുന്നു.
ജാസിയും കൂടെ പാടി. മമ്മൂക്കയാണ് സിനിമയില്‍ മെയിന്‍. കത്രീന കൈഫ് ഉള്‍പ്പെടെ വലിയ താരനിര ഉണ്ടായിരുന്നു. അന്ന് തങ്ങള്‍ ഒരുമിച്ച് സ്റ്റുഡിയോയില്‍ പോയിട്ടാണ് ആ പാട്ടുപാടിയത്. ആ വൈബ് വേറെ തന്നെയായിരുന്നു.
നമ്മളും നല്ല രീതിയില്‍ ആഘോഷിച്ച് തന്നെയായിരുന്നു പാട്ടുപാടിയത്. ആ കാലത്ത് തന്നെ എല്ലാവരും ആ പാട്ട് ശ്രദ്ധിച്ചിരുന്നു. ഇപ്പോഴുള്ള പിള്ളേര്‍ക്കും ഇഷ്ടമാണെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമെന്നും അഫ്‌സല്‍ കൂട്ടിച്ചേര്‍ത്തു.