5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mammootty: അജിത്തിന്റെ ഡേറ്റ് കിട്ടിയില്ല ഇതോടെ മമ്മൂട്ടി ചിത്രത്തിലെ കാസ്റ്റ് മുഴുവന്‍ മാറ്റേണ്ടി വന്നു: ലിംഗുസാമി

N Lingusamy About Mammootty: ആനന്ദം എന്ന ചിത്രത്തെ കുറിച്ചും തന്റെ ആദ്യ സംവിധാന സംരംഭത്തിനായി നടത്തിയ തയാറെടുപ്പുകളെ കുറിച്ചും സംസാരിക്കുകയാണിപ്പോള്‍ ലിംഗുസാമി. താന്‍ മനസില്‍ ആഗ്രഹിച്ചിരുന്നത് വലിയ കാസ്റ്റുള്ള ചിത്രമായിരുന്നു എന്നാണ് ലിംഗുസാമി പറയുന്നത്. ആനന്ദ വികടനോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

Mammootty: അജിത്തിന്റെ ഡേറ്റ് കിട്ടിയില്ല ഇതോടെ മമ്മൂട്ടി ചിത്രത്തിലെ കാസ്റ്റ് മുഴുവന്‍ മാറ്റേണ്ടി വന്നു: ലിംഗുസാമി
മമ്മൂട്ടി, ലിംഗുസാമി Image Credit source: Social Media
shiji-mk
Shiji M K | Published: 27 Mar 2025 17:38 PM

ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ തമിഴ് സിനിമാ മേഖലയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ലിംഗുസാമി. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ആനന്ദം ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. റണ്‍, സണ്ടക്കോഴി, പയ്യാ, ഭീമ തുടങ്ങിയ ചിത്രങ്ങളും ലിംഗുസാമിയുടെ സംവിധാന മികവില്‍ വിരിഞ്ഞത് തന്നെ.

ആനന്ദം എന്ന ചിത്രത്തെ കുറിച്ചും തന്റെ ആദ്യ സംവിധാന സംരംഭത്തിനായി നടത്തിയ തയാറെടുപ്പുകളെ കുറിച്ചും സംസാരിക്കുകയാണിപ്പോള്‍ ലിംഗുസാമി. താന്‍ മനസില്‍ ആഗ്രഹിച്ചിരുന്നത് വലിയ കാസ്റ്റുള്ള ചിത്രമായിരുന്നു എന്നാണ് ലിംഗുസാമി പറയുന്നത്. ആനന്ദ വികടനോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

ആനന്ദത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ വലിയ കാസ്റ്റായിരുന്നു തന്റെ മനസിലുണ്ടായിരുന്നത്. ഏത് പടത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയാലും താന്‍ വലിയ സ്റ്റാറുകളെയായിരിക്കും ആലോചിക്കുക. ചിലപ്പോഴൊക്കെ പവന്‍ കല്യാണിനെയും ചിരഞ്ജീവിയെയും ഒക്കെ മനസില്‍ കൊണ്ടുവരും.

ആനന്ദിന്റെ സ്‌ക്രിപ്റ്റ് എഴുതിയപ്പോഴും ഇതുതന്നെയാണ് സംഭവിച്ചത്. ആ സമയത്താണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന സിനിമയുടെ പോസ്റ്റര്‍ ഇറങ്ങിയത്. അതില്‍ ഒരു സൈഡില്‍ ഐശ്വര്യ റായിയും തബുവും മറ്റൊരു സൈഡില്‍ മമ്മൂട്ടി സാര്‍, അജിത് സാര്‍, അബ്ബാസ് എന്നിവരാണ്. അതുപോലെ തന്നെ തന്റെ സിനിമയിലും വേണമെന്ന് ആഗ്രഹിച്ചിരുന്നു.

ആനന്ദത്തില്‍ മമ്മൂട്ടി സാറിന്റെ അനിയന്മാരായി അജിത് സാര്‍, സൂര്യ, ഇദയം മുരളി സാര്‍ എന്നിവരെയായിരുന്നു പ്ലാന്‍ ചെയ്തത്. സൂര്യ സാറിന്റെ ഡേറ്റ് സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ കൈവശമുണ്ടായിരുന്നു. ശിവകുമാര്‍ സാറും സൂര്യയും ഒരുമിച്ചായിരുന്നു കഥ കേട്ടത്. കഥ കേട്ടതോടെ രണ്ടുപേരും ഇമോഷണലായി.

Also Read: Tini Tom: ‘ഇവരൊക്കെ എന്ത് വിചാരിച്ചാലും ഒരു സെക്കന്റിൽ നടക്കും; ലാലേട്ടനെ ദേഷ്യപ്പെട്ട് കണ്ടത് ഒരിക്കൽ മാത്രം’; ടിനി ടോം

എന്നാല്‍ പിന്നീട് അജിത് സാറിന്റെ ഡേറ്റ് കിട്ടിയില്ല. ഇതോടെ കാസ്റ്റ് മുഴുവനായി മാറ്റേണ്ടി വരികയായിരുന്നു വെന്നും ആനന്ദ വികടനോട് ലിംഗുസാമി പറഞ്ഞു.