5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mammootty: അക്കാര്യം കണ്ടപ്പോള്‍ എനിക്ക് അത്ഭുതമായി, മമ്മൂട്ടിയുടെ മാത്രം പ്രത്യേകതയാണത്: സുമിത് നവല്‍

Sumeet Ashok Naval About Mammootty: ബിഗ് ബി എന്ന ചിത്രത്തിലൂടെ ശ്രദ്ധയേനായ സുമിത് നവലും ബസൂക്കയില്‍ പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നതിന്റെ അനുഭവം പങ്കുവെക്കുകയാണ് സുമിത്.

Mammootty: അക്കാര്യം കണ്ടപ്പോള്‍ എനിക്ക് അത്ഭുതമായി, മമ്മൂട്ടിയുടെ മാത്രം പ്രത്യേകതയാണത്: സുമിത് നവല്‍
സുമിത് നവല്‍, മമ്മൂട്ടി Image Credit source: Social Media
shiji-mk
Shiji M K | Published: 07 Apr 2025 10:20 AM

2023ല്‍ അനൗണ്‍സ് ചെയ്ത മമ്മൂട്ടി ചിത്രം ബസൂക്ക തിയേറ്ററുകളിലെത്തുകയാണ്. ഏറെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ വരവ്. സിനിമയിലെ മമ്മൂട്ടിയുടെ ലുക്കും ഗെറ്റപ്പുമെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഏപ്രില്‍ പത്തിനാണ് ബസൂക്ക തിയേറ്ററുകളിലെത്തുന്നത്.

ബിഗ് ബി എന്ന ചിത്രത്തിലൂടെ ശ്രദ്ധയേനായ സുമിത് നവലും ബസൂക്കയില്‍ പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നതിന്റെ അനുഭവം പങ്കുവെക്കുകയാണ് സുമിത്.

കഴിഞ്ഞ 18 വര്‍ഷമായി മമ്മൂട്ടി തന്റെ ബിഗ് ബിയാണ്. താന്‍ അദ്ദേഹത്തിന്റെ ഇളയ സഹോദരനാണെന്നുമാണ് സുമിത് പറയുന്നത്. താനും മറ്റ് ആര്‍ട്ടിസ്റ്റുകളുമെല്ലാം പറയുന്നത് പോലും വളരെ ശ്രദ്ധയോടെ കേള്‍ക്കുന്ന ആളാണ് മമ്മൂട്ടിയെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സുമിത് കൂട്ടിച്ചേര്‍ത്തു.

മമ്മൂക്കയെ കാണുമ്പോഴെല്ലാം തനിക്ക് ദേജാ വൂ മൊമെന്റ് പോലെയാണ് ഫീല്‍ ചെയ്യാറുള്ളത്. ബിഗ് ബി ചെയ്യുന്ന സമയത്ത് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് അദ്ദേഹം ഇപ്പോഴും. അതേ പോസിറ്റീവ് എനര്‍ജിയാണ് മമ്മൂക്ക ക്യാരി ചെയ്യുന്നത്. സെറ്റില്‍ അത് നന്നായി ഫീല്‍ ചെയ്യുമെന്നും സുമിത് പറയുന്നു.

Also Read: Lal Jose: കലാഭവൻ മണി ക്യാപ്റ്റൻ രാജുവിനോട് ദേഷ്യപ്പെട്ടു; ക്യാപ്റ്റൻ രാജു മാറിനിന്ന് കരഞ്ഞു; വെളിപ്പെടുത്തി ലാൽ ജോസ്

അന്ന് എങ്ങനെയിരുന്നോ അതേ ചെറുപ്പം തന്നെയാണ് അദ്ദേഹത്തിന് ഇപ്പോഴും. ഇത് കണ്ടപ്പോള്‍ തനിക്ക് അത്ഭുതമായി. സെറ്റില്‍ അദ്ദേഹത്തിന്റെ ചുറ്റും നില്‍ക്കാന്‍ എപ്പോഴും ആളുകള്‍ ശ്രദ്ധ കാണിക്കും. ഇതെല്ലാം മമ്മൂട്ടിയുടെ മാത്രം പ്രത്യേകതയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.