Dominic and the Ladies Purse: ‘ദാ ഇങ്ങനെ ഇടിക്കണം’ ഗോകുല്‍ സുരേഷിനെ സ്റ്റണ്ട് പഠിപ്പിക്കുന്ന മമ്മൂട്ടി; ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്’ ടീസര്‍ എത്തി
Dominic and The Ladies Purse Movie Teaser is Out: ഗോകുലിന് എതിരാളികളെ നേരിടാനുള്ള അടവുകൾ പഠിപ്പിച്ചു കൊടുക്കുന്ന മമ്മൂട്ടിയാണ് ടീസറിൽ ഉള്ളത്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്’ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു. 1.16 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ മമ്മൂട്ടിയ്ക്കൊപ്പം ഗോകുല്‍ സുരേഷിനെയും കാണാം. ഗോകുലിന് എതിരാളികളെ നേരിടാനുള്ള അടവുകൾ പഠിപ്പിച്ചു കൊടുക്കുന്ന മമ്മൂട്ടിയാണ് ടീസറിൽ ഉള്ളത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ഇത്.
ഡിറ്റക്റ്റീവ് കോമഡി ത്രില്ലര്‍ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും ഇതെന്ന് നേരത്തെ സൂചനകൾ തന്നിരുന്നു. ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവ് കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ‘മറ്റുള്ളവർക്ക് അറിയാത്തത് അറിയലാണ് ഞങ്ങളുടെ ജോലി’ എന്ന വാചകത്തോടെയാണ് നേരത്തെ ചിത്രത്തിന്റെ പോസ്റ്റർ എത്തിയത്. ആർതർ കോനൻ ഡോയലിന്റെ ‘ദി അഡ്വഞ്ചർ ഓഫ് ദി ബ്ലൂ കാർബങ്കിൾ’ എന്ന ചെറുകഥയിലെ, ഏറ്റവും പ്രശസ്തനായ കുറ്റാന്വേഷക കഥാപാത്രം ഷെർലക് ഹോംസ് പറയുന്ന വാചകമാണ് ഇത്. ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജ്, ഷെർലക് ഹോംസിനു സമാനയമായ ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് മുന്നേ തന്നെ വ്യക്തമാക്കിയിരുന്നു.
മമ്മൂട്ടിക്കും ഗോകുല്‍ സുരേഷിനും പുറമെ സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, സിദ്ദിഖ്, ലെന, വിനീത്, വിജയ് ബാബു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സൂരജ് ആർ, നീരജ് ആർ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോര്‍ജ് സെബാസ്റ്റ്യനാണ്. വിഷ്ണു ദേവ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ദർബുക ശിവയാണ് സംഗീതം ഒരുക്കുന്നത്.
ഛായാഗ്രഹണം: വിഷ്ണു ആര്‍ ദേവ്, എഡിറ്റിംഗ്: ആന്‍റണി, സംഗീതം: ദര്‍ബുക ശിവ, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, സ്റ്റണ്ട്സ്: സുപ്രീ സുന്ദര്‍, കലൈ കിങ്സണ്‍, ആക്ഷന്‍ സന്തോഷ്, നൃത്തസംവിധാനം: ബൃന്ദ മാസ്റ്റര്‍, കോ ഡയറക്ടര്‍: പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ആരിഷ് അസ്‍ലം, ഫൈനല്‍ മിക്സ്: തപസ് നായക്, കലാസംവിധാനം: അരുണ്‍ ജോസ്.