5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bazooka Release Date : ഈ മാസം പറ്റില്ല, മാർച്ചിൽ എമ്പുരാനുണ്ട്; അവസാനം മമ്മൂട്ടിയുടെ ബസൂക്ക എന്നെത്തുമെന്ന് തീരുമാനമായി

Mammootty Bazooka Movie Release Date Updates : നേരത്തെ ഫെബ്രുവരിയിൽ റിലീസിനെത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ മറ്റ് റിലീസുകളുടെ ക്ലാഷുകളെ തുടർന്ന് ബസൂക്കയുടെ റിലീസ് നീട്ടിവെക്കുകയായിരുന്നു.

Bazooka Release Date : ഈ മാസം പറ്റില്ല, മാർച്ചിൽ എമ്പുരാനുണ്ട്; അവസാനം മമ്മൂട്ടിയുടെ ബസൂക്ക എന്നെത്തുമെന്ന് തീരുമാനമായി
Mammootty BazookaImage Credit source: Mammootty Facebook
jenish-thomas
Jenish Thomas | Updated On: 07 Feb 2025 19:04 PM

മമ്മൂട്ടി നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം ബസൂക്ക് റിലീസ് പ്രഖ്യാപിച്ചു. വേനലവധിക്ക് ഏപ്രിൽ പത്തിന് ബസൂക്ക തിയറ്ററുകളിൽ എത്തുമെന്നറിയിച്ചുകൊണ്ട് മമ്മൂട്ടി ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പങ്കുവെച്ചു. നേരത്തെ ഈ കഴിഞ്ഞ ഡിസംബറിൽ ക്രിസ്മസ് റിലീസായും ഫെബ്രുവരിയിലും തിയറ്ററുകളിൽ എത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ മറ്റ് ചില കാരണങ്ങൾ കൊണ്ട് സിനിമയുടെ റിലീസ് നീണ്ട് പോകുകയായിരുന്നു. ഗെയിമിങ് ത്രില്ലർ ഴോൺറെയിൽ ഉൾപ്പെടുന്ന ചിത്രമാണ് ബസൂക്ക.

സാരിഗമ, തിയറ്റർ ഓഫ് ഡ്രീംസ് യൂഡ്ലി ഫിലിംസ് എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി എബ്രഹാമും സാരിഗമയും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ബസൂക്ക. കഴിഞ്ഞ വർഷത്തെ ഡിസംബർ റിലീസ് ലക്ഷ്യവെച്ച സിനിമയുടെ ടീസർ നേരത്തെ പുറത്ത് വിട്ടിരുന്നു. പിന്നാലെ റിലീസ് നീണ്ട് പോകുകയായിരുന്നു. അന്തരിച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നീസിൻ്റെ മകൻ ഡീനോ ഡെന്നിസാണ് ബസൂക്കയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് പുറമെ ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.മമ്മൂട്ടിയുടെ ഒരു സ്റ്റൈലിഷ് ചിത്രം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

ALSO READ : Malayalam Movies: രേഖാചിത്രം മാത്രമല്ല, നേട്ടമുണ്ടാക്കിയത് ഡൊമിനികും പൊന്മാനും; വിശദമായ റിപ്പോർട്ട് ഇങ്ങനെ

നിമിഷ് രവിയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. അന്തരിച്ച എഡിറ്റർ നിഷാദ് യൂസഫാണ് എഡിറ്റിങ് നിർവഹിച്ചത്, നിഷാദിൻ്റെ മരണത്തിന് ശേഷം മറ്റൊരു എഡിറ്ററാണ് ബസൂക്കയുടെ ചിത്രസംയോജനം നിർവഹിച്ചത്ത. മിഥുൻ മുകുന്ദനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് മഹേഷ് മാത്യു, വിക്കി, പിസി സ്റ്റണ്ട്സ്, മാഫിയ ശശി എന്നിവർ ചേർന്നാണ്.