Bazooka: ‘ദ് ഗെയിം ഈസ് ഓൺ’! വാലെന്റൈൻസ് ദിനം കളറാക്കാൻ മമ്മൂട്ടിയും സംഘവും എത്തുന്നു
Bazooka Movie Release Date: മികച്ച തിരക്കഥ രചയിതാക്കളിൽ ഒരാളായ കലൂർ ഡെന്നിസിന്റെ മകൻ ഡീനോ ടെന്നിസ് ആണ് 'ബസൂക്ക'യുടെ സംവിധായകൻ. ഡീനോ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.
മലയാളി സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ‘ബസൂക്ക’. സ്റ്റൈലിഷ് ഗെറ്റപ്പിൽ മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിന്റെ ടീസർ പുറത്തുവന്നത് മുതൽ ആരംഭിച്ചതാണ് പുതിയ അപ്‌ഡേറ്റിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ്. ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. ‘ബസൂക്ക’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രണയ ദിനമായ ഫെബ്രുവരി 14-ന് ചിത്രം തീയ്യറ്ററുകളിൽ പ്രദർശനം ആരംഭിക്കും.
ചിത്രത്തിന്റെ ടീസർ ഇതിനകം 75 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് യൂട്യൂബിൽ നിന്ന് നേടിയത്. ടീസറിലെ മമ്മൂട്ടിയുടെ ഡയലോഗുകളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. മികച്ച തിരക്കഥ രചയിതാക്കളിൽ ഒരാളായ കലൂർ ഡെന്നിസിന്റെ മകൻ ഡീനോ ടെന്നിസ് ആണ് ‘ബസൂക്ക’യുടെ സംവിധായകൻ. ഡീനോ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തും. സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.
ALSO READ: പുഷ്പ 2 വിനേയും കൽക്കിയെയും പിന്നിലാക്കി പ്രേമലു; ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇതാദ്യം
ആഗോളതലത്തിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാം, ടോൾവിൻ കുര്യാക്കോസ് എന്നിവരും ചേർന്നാണ്. ടൊവിനോ തോമസ് നായകനായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന് ശേഷം സരിഗമ ഇന്ത്യ ലിമിറ്റഡും, തീയറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ‘ബസൂക്ക’. മൂന്ന് ഷെഡ്യൂളുകളിലായി 90 ദിവസങ്ങൾ കൊണ്ടാണ് ബസൂക്കയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് നിമിഷ് രവിയാണ്. എഡിറ്റിംഗ് നിഷാദ് യൂസഫാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് മിഥുൻ മുകുന്ദനാണ്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സൂരജ് കുമാര്‍, കോ പ്രൊഡ്യൂസര്‍ – സാഹില്‍ ശര്‍മ, ഛായാഗ്രഹണം – നിമിഷ് രവി, സെക്കന്റ് യൂണിറ്റ് ക്യാമറ – റോബി വര്‍ഗീസ് രാജ്, എഡിറ്റിംഗ് – നിഷാദ് യൂസഫ്, പ്രവീണ്‍ പ്രഭാകര്‍, സംഗീതം – മിഥുന്‍ മുകുന്ദന്‍, , പ്രൊജക്റ്റ് ഡിസൈനര്‍- ബാദുഷ എം.എം, കലാസംവിധാനം – ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം – സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ്. ജോര്‍ജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി.സി. സ്റ്റണ്ട്‌സ്, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സഞ്ജു ജെ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുജിത് സുരേഷ്, സൌണ്ട് ഡിസൈൻ – സിങ്ക് സിനിമ, സൌണ്ട് മിക്സിങ് – അരവിന്ദ് മേനോൻ, മേക്കപ്പ് – ജിതേഷ് പൊയ്യ, എസ് ജോർജ്, അസോസിയേറ്റ് ഡയറക്ടർ – സുഗീഷ് എസ് ജി, സുധീഷ് ഗാന്ധി, സിറ്റിൽസ് – ബിജിത്ത് ധർമടം, വിഎഫ്എക്സ് – എഗ്വൈറ്റ് വിഎഫ്എക്സ്, ടൈറ്റിൽ ആനിമേഷൻ – ശരത്ത് വിനു, കളറിസ്റ്റ് – സ്രിക് വാര്യർ, എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.