Mammootty: ഞാനെന്തിന് പെട്ടെന്ന് ഓക്കെ പറയണം, മമ്മൂട്ടിയല്ലേ ഉള്ളത്, പിന്നെയും ടേക്ക് എടുപ്പിച്ചു: ഖാലിദ് റഹ്‌മാന്‍
Khalid Rahman About Mammootty: ഉണ്ട എന്ന ചിത്രത്തില്‍ പേഴ്‌സ് മോഷ്ടിക്കുന്ന രംഗത്തിന്റെ ആദ്യ ടേക്ക് ഓക്കെ ആയിരുന്നെങ്കിലും താന്‍ വീണ്ടും രണ്ട് ടേക്കുകള്‍ കൂടി എടുപ്പിക്കുകയായിരുന്നു എന്നുമാണ് ഖാലിദ് റഹ്‌മാന്‍ പറയുന്നത്.

സംവിധായകന്‍ മാത്രമായല്ല ഖാലിദ് റഹ്‌മാന്‍ മലയാളികള്‍ക്ക് സുപരിചിതനായത്. പറവ, മായാനദി, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷത്തിലെത്തിയും ഖാലിദ് ആരാധകരെ ഉണ്ടാക്കി. ആലപ്പുഴ ജിംഖാന എന്ന ചിത്രമാണ് ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങാന്‍ പോകുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഖാലിദ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താന്‍ സംവിധാനം ചെയ്ത ഉണ്ട എന്ന സിനിമയെ കുറിച്ചാണ് ഖാലിദ് റഹ്‌മാന്‍ സംസാരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി 2019ല്‍ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട.
ഉണ്ട എന്ന ചിത്രത്തില്‍ പേഴ്‌സ് മോഷ്ടിക്കുന്ന രംഗത്തിന്റെ ആദ്യ ടേക്ക് ഓക്കെ ആയിരുന്നെങ്കിലും താന്‍ വീണ്ടും രണ്ട് ടേക്കുകള്‍ കൂടി എടുപ്പിക്കുകയായിരുന്നു എന്നുമാണ് ഖാലിദ് റഹ്‌മാന്‍ പറയുന്നത്.




ഉണ്ടയിലെ പേഴ്‌സ് മോഷ്ടിക്കുന്ന സീനിന് മൂന്ന് ടേക്കുകളാണ് എടുത്തത്. അതില്‍ ആദ്യത്തേത് തന്നെ ഓക്കെയായിരുന്നു. ആ സീനിന്റെ ആദ്യ ടേക്ക് എടുത്ത് കഴിഞ്ഞപ്പോള്‍ തന്നെ ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. ഇറ്റ്‌സ് ലൈക്ക് എ പെര്‍ഫെക്ട് ഷോട്ട് എന്ന രീതിയിലായിരുന്നു എല്ലാവരുടെയും റിയാക്ഷന്‍ എന്ന് ഖാലിദ് പറയുന്നു.
അപ്പോള്‍ തനിക്ക് തോന്നി മമ്മൂട്ടി അല്ലേ കയ്യിലിരിക്കുന്നത്, പെട്ടെന്ന് ഒക്കെ എന്തിനാ ഓക്കെ പറയുന്നത് എന്നത്. അങ്ങനെ താന്‍ മമ്മൂക്കയോട് പറഞ്ഞു ഇത് ഓക്കെയാണ് എന്നാലും ഒരു ടേക്ക് കൂടി പോകാമെന്ന്. അത് കേട്ടപ്പോള്‍ മമ്മൂക്ക എന്തിനാണെന്ന് ചോദിച്ചിരുന്നു. തനിക്കാണെങ്കില്‍ കറക്ഷന്‍ പറയാനായിട്ട് ഒന്നുമുണ്ടായിരുന്നില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഷോട്ടുകള്‍ എഡിറ്റിങ് ടേബിളില്‍ വരുമ്പോള്‍ രണ്ട് മൂന്ന് ചോയിസുകള്‍ ഉണ്ടാകുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു. താന്‍ ഉള്ള കാര്യം മമ്മൂക്കയോട് പറഞ്ഞു. അത് കേട്ടപ്പോള്‍ ഇക്ക ഓക്കെ പറഞ്ഞു.
രണ്ടാമത്തെ സീനില്‍ മമ്മൂക്കയുടെ വേറൊരു ചിരിയാണ് വന്നത്. ആ ടേക്കും തനിക്ക് ഇഷ്ടപ്പെട്ടു. ഇനി സമയം കളയണ്ടാ എന്ന് താന്‍ പറഞ്ഞപ്പോള്‍ മമ്മൂക്ക തന്നെ ഒരു ടേക്ക് കൂടി പോകാമെന്ന് പറഞ്ഞതായും ഖാലിദ് റഹ്‌മാന്‍ അഭിമുഖത്തില്‍ പറഞ്ഞു.