Bazooka: ‘ബസൂക്ക’യുടെ ആദ്യ പ്രദർശനം എപ്പോൾ? അപ്‌ഡേറ്റുമായി മമ്മൂട്ടി
Bazooka First Show Time Announced: നവാഗതനായ ഡീനോ ടെന്നീസിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തുന്ന ബസൂക്കയുടെ ആദ്യ പ്രദർശന സമയം പുറത്തുവിട്ടു. മമ്മൂട്ടിയാണ് തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി ഇക്കാര്യം പങ്കുവെച്ചത്.

മലയാളി സിനിമ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് നവാഗതനായ ഡീനോ ടെന്നീസിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തുന്ന ‘ബസൂക്ക’. ഇപ്പോഴിതാ ആരാധകർ കാത്തിരുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. ഏപ്രിൽ 10ന് റിലീസാകുന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം രാവിലെ ഒൻപത് മണിക്കായിരിക്കും. മമ്മൂട്ടിയാണ് തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി ഇക്കാര്യം പങ്കുവെച്ചത്.
പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ബസൂക്കയുടെ ആദ്യ പ്രദർശനം സംബന്ധിച്ച വിവരം മമ്മൂട്ടി പുറത്തുവിട്ടത്. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബെഞ്ചമിൻ ജോഷ്വ എന്ന കഥാപാത്രമാണ് അദ്ദേഹം സിനിമയിൽ അവതരിപ്പിക്കുന്നത്. അതേസമയം, മലയാളത്തിലെ മികച്ച തിരക്കഥ രചയിതാക്കളിലൊരാളായ കലൂർ ടെന്നീസിന്റെ മകനാണ് ബസൂക്കയുടെ സംവിധായകനായ ഡീനോ ടെന്നീസ്.
മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്:
ALSO READ: ‘ജ്യോതിഷ പ്രകാരം പേര് മാറ്റണം’! അടുത്ത പടത്തിനു മുമ്പ് പേര് മാറ്റാൻ ഒരുങ്ങി അല്ലു അർജുൻ
ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡ്, തീയേറ്റർ ഓഫ് ഡ്രീംസ് എന്നിവയുടെ ബാനറിൽ ജിനു വി അബ്രഹാമും ടോൾവിൻ കുര്യാക്കോസും ചേർന്നാണ്. ചിത്രത്തിൽ സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ടെന്നീസ്, സുമിത് നേവൽ, ദിവ്യ പിള്ള, സ്ഫടികം ജോർജ് തുടങ്ങിയവരും അണിനിരക്കുന്നു. 90 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നിമിഷ് രവിയാണ്. നിഷാദ് യൂസഫും പ്രവീൺ പ്രഭാകറും ചേർന്നാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് മിഥുൻ മുകുന്ദനാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, കോ പ്രൊഡ്യൂസർ – സാഹിൽ ശർമ, സെക്കൻ്റ് യൂണിറ്റ് ക്യാമറ – റോബി വർഗീസ് രാജ്, ചീഫ് അസോസിയേറ്റ് – സുജിത്, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, കലാസംവിധാനം – ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം – സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, ഡിജിറ്റൽ മാർക്കറ്റിംഗ്, മാർക്കറ്റിംഗ് – ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്, വിഷ്ണു സുഗതൻ, പിആർഒ – ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.