Bazooka: ‘ആദ്യ കേള്‍വിയില്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു, ഇനി നിങ്ങള്‍ക്കാണ് ഇഷ്ടപ്പെടേണ്ടത്’; ബസൂക്ക വരുന്നു
Mammootty's Facebook Post About Bazooka: നവാഗതനായ സംവിധായകനോടൊപ്പം പ്രവര്‍ത്തിച്ചതിനെ കുറിച്ചും ചിത്രത്തിന്റെ കഥ തനിക്ക് ഇഷ്ടപ്പെട്ടതിനെ കുറിച്ചുമാണ് മമ്മൂട്ടി പോസ്റ്റില്‍ പറയുന്നത്. തനിക്ക് ആദ്യ കേള്‍വിയില്‍ ബസൂക്കയുടെ കഥ ഇഷ്ടപ്പെട്ടു എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സിനിമാ ആസ്വാദകര്‍ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബസൂക്ക. നവാഗതനായ സംവിധായകനൊപ്പം മമ്മൂട്ടി വീണ്ടും പ്രവര്‍ത്തിക്കുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രം പ്രക്ഷകരിലേക്ക് എത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മമ്മൂട്ടി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
നവാഗതനായ സംവിധായകനോടൊപ്പം പ്രവര്‍ത്തിച്ചതിനെ കുറിച്ചും ചിത്രത്തിന്റെ കഥ തനിക്ക് ഇഷ്ടപ്പെട്ടതിനെ കുറിച്ചുമാണ് മമ്മൂട്ടി പോസ്റ്റില്‍ പറയുന്നത്. തനിക്ക് ആദ്യ കേള്‍വിയില്‍ ബസൂക്കയുടെ കഥ ഇഷ്ടപ്പെട്ടു എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
“പ്രിയമുള്ളവരെ… വീണ്ടും ഒരു നവാഗത സംവിധായകനോടൊപ്പം ഞാന്‍ എത്തുകയാണ്. ഡിനോ ഡെന്നിസ് അദ്ദേഹം തന്നെയാണ് കഥയും, തിരക്കഥയും. ഏപ്രില്‍ 10ന് (നാളെ) ബസൂക്ക തിയേറ്ററുകളില്‍ എത്തും. ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതും ആയ കഥ. ആദ്യ കേള്‍വിയില്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു..അത് സിനിമയായി പരിണമിച്ചു. ഇനി നിങ്ങള്‍ക്കാണ് ഇഷ്ടപ്പെടേണ്ടത്…എപ്പോഴും പറയാറുള്ളത് പോലെ.. പുതിയ ഓരോ സംവിധായര്‍ക്കും പുതിയതെന്തോ പറയാനുണ്ടാകും…അതിനൊപ്പം ഞാനും നിങ്ങളും നമ്മളും… സ്‌നേഹപൂര്‍വ്വം മമ്മൂട്ടി,” എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.




Also Read: Bazooka: ‘പ്രിയ ഇച്ചാക്കയ്ക്ക് ആശംസ; മമ്മൂട്ടിയുടെ ‘ബസൂക്ക’ ടീസര്‍ പങ്കുവച്ച് മോഹന്‍ലാല്‍
സിദ്ധാര്‍ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ടെന്നീസ്, സുമിത് നേവല്‍, ദിവ്യ പിള്ള, സ്ഫടികം ജോര്‍ജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സരിഗമ ഇന്ത്യ ലിമിറ്റഡ്, തീയേറ്റര്‍ ഓഫ് ഡ്രീംസ് എന്നിവയുടെ ബാനറില്‍ ജിനു വി അബ്രഹാമും ടോള്‍വിന്‍ കുര്യാക്കോസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.