Mammootty: പതിനഞ്ചാമത് ഫിലിംഫെയര്‍ അവാർഡ് നേടി മമ്മൂട്ടി; ‘വയനാടിനെ ഓര്‍ക്കുമ്പോൾ സന്തോഷത്തോടെ ഇത് വാങ്ങാൻ കഴിയില്ല’

Mammooty Filmfare Award Speech: തന്റെ പതിനഞ്ചാമത് ഫിലിം ഫെയർ അവാർഡ് വാങ്ങിയതിന് ശേഷമുള്ള മമ്മുട്ടിയുടെ പ്രസംഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്.

Mammootty: പതിനഞ്ചാമത് ഫിലിംഫെയര്‍ അവാർഡ് നേടി മമ്മൂട്ടി; വയനാടിനെ ഓര്‍ക്കുമ്പോൾ സന്തോഷത്തോടെ ഇത് വാങ്ങാൻ കഴിയില്ല

(Image Courtesy: Pinterest)

Updated On: 

04 Aug 2024 12:25 PM

മമ്മൂട്ടി തന്റെ പതിനഞ്ചാമത് ഫിലിം ഫെയർ അവാർഡ് ഏറ്റുവാങ്ങി. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയർ അവാർഡ് മ്മൂട്ടിയ്ക്ക് ലഭിച്ചത്. ഹൈദരാബാദിൽ വെച്ചാണ് ഫിലിം ഫെയർ സൗത്ത് അവാർഡ് 2024 നടന്നത്. അവാർഡ് വാങ്ങിയ ശേഷം മമ്മൂട്ടി നടത്തിയ പ്രസംഗം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ആദ്യം ചിത്രത്തിന്റെ സംവിധായകനും, ക്രൂവിനും മമ്മൂട്ടി നന്ദി പറഞ്ഞു. “ഇത് തന്റെ 15മത്തെ ഫിലിം ഫെയര്‍ അവാര്‍ഡാണ്, എന്നാല്‍ അവാര്‍ഡ് നേട്ടം എന്നെ സന്തോഷിപ്പിക്കുന്നില്ല. വയനാടിന്റെ വേദനയാണ് മനസിൽ, ജീവനും ഉപജീവനവും നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണ് മനസ്” എന്ന് മമ്മൂട്ടി പറഞ്ഞു. എല്ലാവരും വയനാടിനെ സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അതേസമയം, വയനാടിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപ ധനസഹായമായി നല്‍കിയിരുന്നു. കൂടാതെ, തന്റെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ വഴി മറ്റ് സഹായങ്ങളും മമ്മൂട്ടി എത്തിച്ചിരുന്നു. എറണാകുളം ജില്ലാ ഭരണകൂടം കൊച്ചി കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശേഖരിച്ച അവശ്യ വസ്തുക്കള്‍ വയനാട്ടിലേക്ക് അയച്ചിരുന്നു. അതിനു മന്ത്രി രാജീവിനൊപ്പം മമ്മൂട്ടിയും നേതൃത്വം നല്‍കാന്‍ എത്തിയിരുന്നു. ഇവിടെ വച്ചാണ് മമ്മൂട്ടി 35 ലക്ഷത്തിന്റെ ചെക്ക് മന്ത്രി രാജീവിന് കൈമാറിയത്.

 

ഫിലിം ഫെയർ അവാർഡ് സൗത്ത് 2024 ( മലയാളം) ജേതാക്കൾ

  • മികച്ച ചിത്രം – 2018
  • മികച്ച സംവിധായകൻ – ജൂഡ് ആന്റണി ജോസഫ് (2018)
  • മികച്ച ചിത്രം (ക്രിട്ടിക്സ്) – കാതൽ ദി കോർ (ജിയോ ബേബി)
  • മികച്ച നടൻ – മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം)
  • മികച്ച നടൻ (ക്രിട്ടിക്സ്) – ജോജു ജോർജ് (ഇരട്ട)
  • മികച്ച നടി – വിൻസി അലോഷ്യസ് (രേഖ)
  • മികച്ച നടി (ക്രിട്ടിക്സ്) – ജ്യോതിക (കാതൽ ദി കോർ)
  • മികച്ച സഹനടൻ – ജഗദിഷ് (പുരുഷ പ്രേതം)
  • മികച്ച സഹനടി– പൂർണിമ ഇന്ദ്രജിത്ത് (തുറമുഖം), അനശ്വര രാജൻ (നേര്)
  • മികച്ച സംഗീത ആൽബം – സാം സിഎസ് (ആർഡിഎക്സ് )
  • മികച്ച ഗാനരചയിതാവ് – അൻവർ അലി (എന്നും എൻ കാവൽ – കാതൽ ദി കോർ)
  • മികച്ച പിന്നണി ഗായകൻ – കപിൽ കപിലൻ (നീല നിലവേ – ആർഡിഎക്സ്)
  • മികച്ച പിന്നണി ഗായിക – കെ എസ് ചിത്ര (മുറ്റത്തെ മുല്ല – ജവാനും മുല്ലപ്പൂവും )
Related Stories
Maine Pyar Kiya Movie: ഹൃദു ഹാറൂൺ നായകനാകുന്ന ‘മേനേ പ്യാർ കിയ’: ചിത്രീകരണം പൂർത്തിയായി
Vijay Sethupathi Birthday Special: വീടുകളിൽ പത്രമിട്ട് തുടങ്ങിയ ജീവിതം, ആർട്സിലും സ്പോർട്സിലും കഴിവില്ലാതിരുന്ന പയ്യൻ: മക്കൾ സെൽവൻ കടന്നു വന്നത്
Narayaneente Moonnaanmakkal: ജനുവരി പതിനാറല്ല; നാരായണീൻ്റെ മൂന്നാണ്മക്കൾ തീയറ്ററിലെത്താൻ വൈകും
Pravinkoodu Shappu Movie: പ്രാവിൻകൂട് ഷാപ്പിലെ കൊലപാതകത്തിന് പിന്നിലാര്? ചുരുളഴിയാൻ ഇനി മണിക്കൂറുകൾ
Mithra Kurian : നയന്‍താരയുടെ ബന്ധു, കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ പ്രതി; സിനിമയിൽ ദിലീപിനെ തട്ടിയെടുത്ത മിത്ര കുര്യൻ
Actor Prathapachandran: അച്ഛൻ്റെ ദുശ്ശീലം സിനിമക്കാർക്കും അറിയാമായിരുന്നു, പറയാൻ ഞങ്ങൾക്ക് പേടിയായിരുന്നു
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍