Turbo Movie: ‘ടർബോ’ റിവ്യൂവിന് ഔദ്യോഗിക പോസ്റ്റർ ഉപയോഗിച്ചു; യൂട്യൂബർക്കെതിരെ മമ്മൂട്ടി കമ്പനി

നാല് കോടിയോളം രൂപയാണ് മൂന്നാം ദിവസം ചിത്രം വാരിയത്. ആദ്യദിനം ഇന്ത്യയിൽ നിന്നു മാത്രം ഏഴ് കോടി രൂപയോളമായിരുന്നു ചിത്രം നേടിയത്.

Turbo Movie: ‘ടർബോ’ റിവ്യൂവിന് ഔദ്യോഗിക പോസ്റ്റർ ഉപയോഗിച്ചു; യൂട്യൂബർക്കെതിരെ മമ്മൂട്ടി കമ്പനി
Updated On: 

27 May 2024 18:24 PM

മമ്മൂട്ടി ചിത്രം ‘ടർബോ’ റിവ്യൂവിന് ഔദ്യോഗിക പോസ്റ്റർ ഉപയോഗിച്ചതിന് യൂട്യൂബർക്കെതിരെ മമ്മൂട്ടി കമ്പനി. ഇതിന് പിന്നാലെ ‘ടർബോ’യുടെ റിവ്യൂ പറഞ്ഞുകൊണ്ടുള്ള വീഡിയോ യൂട്യൂബിൽ നിന്നും നീക്കം ചെയ്തു. പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി കമ്പനി രം​ഗതെത്തിയത്.

യൂട്യൂബ് റിവ്യൂവിൻ്റെ തമ്പ്നെയ്‌ലിൽ ‘ടർബോ’ സിനിമയുടെ ഔദ്യോഗിക പോസ്റ്ററാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ തമ്പ്നെയ്‌ൽ മാറ്റിയ റിവ്യൂ വീഡിയോ ചാനലിൽ വീണ്ടും അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ചിത്രത്തിന് നെ​ഗറ്റീവ് റിവ്യൂവാണ് ചാനലിൽ നൽകിയിരുന്നത്. മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന ചിത്രത്തിന് നേരെയുള്ള നെ​ഗറ്റീവ് റിവ്യൂവിനെതിരെ ആരാധകരുടെ ഭാ​ഗത്ത് നിന്നും രൂക്ഷ വിമർശനവും ഉയരുന്നുണ്ട്.

സിനിമകൾക്ക് നേരെയുള്ള ഇത്തരം നിരൂപണങ്ങളെ അവ​ഗണിക്കണമെന്നും കർശനമായ നിയമനടപടി സ്വീകരിക്കണമെന്നുമുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

എന്നാൽ ‘ടർബോ’യ്ക്ക് നെ​ഗറ്റീവ് റിവ്യൂ നൽകിയതുകൊണ്ടല്ല പോസ്റ്റർ അനധികൃതമായി ഉപയോഗിച്ചതു കൊണ്ടാണ് നോട്ടീസ് നൽകിയതെന്നാണ് മമ്മൂട്ടി കമ്പനിയുടെ അടുത്ത വൃത്തങ്ങളിൽ ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞത്.

ചിത്രത്തിന് നേരെ ഉയർന്ന ചില നെ​ഗറ്റീവ് റിവ്യൂകളെ കാറ്റിൽപ്പറത്തിക്കൊണ്ട് എക്സ്ട്രാ ഷോകളുമായി ബോക്സോഫീസിൽ കുതിപ്പ് തുടരുകയാണ് ‘ടർബോ’. ഹൗസ് ഫുൾ ഷോകളുമായി മുന്നേറുന്ന ചിത്രം 50 കോടി ക്ലബ്ബിലേയ്ക്ക് രണ്ടുദിവസത്തിനുള്ളിൽ എത്തുമെന്നാണ് അനലിസ്റ്റുകൾ നൽകുന്ന പ്രതീക്ഷ.

ഇതേ യൂട്യൂബർക്കെതിരെ പരാതിയുമായി നിർമ്മാതാവ് സിയാദ് കോക്കർ നേരത്തെ രം​ഗത്തെത്തിയിരുന്നു. ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന ചിത്രത്തിനെതിരെ അശ്വന്ത് കോക്ക് റിവ്യൂ ബോംബിങ് നടത്തിയെന്ന് ആരോപിച്ചാണ് നിർമ്മാതാവ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്.

റിവ്യൂവിനെതിരെ സിയാദ് കോക്കർ രം​ഗത്തുവന്നതിന് പിന്നാലെ അശ്വന്ത് കോക്കിൻ്റെ വീഡിയോ യൂട്യൂബിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു.

ടർബോ ബോക്സ് ഓഫീസ് കളക്ഷൻ

‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടർബോയ്ക്കുണ്ട്. മിഥുൻ മാനുവൽ തോമസിൻ്റെ തിരക്കഥയിൽ ഒരുങ്ങിയ ടർബോ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആദ്യ ദിനം മുതൽ മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് നേടുന്നത്.

മറ്റു രണ്ട് ചിത്രങ്ങൾ റിലീസിനെത്തിയ വെള്ളയാഴ്ച, ടർബോയുടെ കളക്ഷനിൽ ഇടിവ് സംഭവിച്ചെങ്കിലും ശനിയാഴ്ച മാത്രം ചിത്രം വൻ നേട്ടമാണുണ്ടാക്കിയത്. ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക് അനുസരിച്ച്, നാല് കോടിയോളം രൂപയാണ് മൂന്നാം ദിവസം ചിത്രം വാരിയത്. ഞായറാഴ്ച ചിത്രത്തിൻ്റെ കളക്ഷൻ​ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.

ആദ്യദിനം ഇന്ത്യയിൽ നിന്നു മാത്രം ഏഴ് കോടി രൂപയോളമായിരുന്നു ചിത്രം നേടിയത്. ഈ വർഷം ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷ​ൻ നേടുന്ന മലയാള ചിത്രമാണ് ടർബോ. മലൈക്കോട്ടൈ വാലിബൻ (5.86 കോടി), ആടുജീവിതം (5.83) തുടങ്ങിയ ചിത്രങ്ങളുടെ റെക്കോർഡ് തകർത്താണ് ടർബോ മുന്നേറിയത്.

ഇന്ത്യയിൽ നിന്ന് 14 കോടിയോളം രൂപയും, ആഗോള ബോക്സ് ഓഫീസിൽ നിന്ന് 25 കോടിയോളം രൂപയുമാണ് ടർബോ ഇതുവരെ നേടിയിരിക്കുന്നത്. 41 ശതമാനം ഒക്യുപ്പൻസി നിരക്കാണ് മൂന്നാം ദിനം ചിത്രത്തിന് കേരളത്തിലെ തിയേറ്ററുകളിൽ ലഭിച്ചത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ടർബോ നിർമ്മിച്ചിരിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടി, തെലുങ്ക് നടൻ സുനിൽ, അഞ്ജന ജയപ്രകാശ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories
‌Rashmika Mandanna: ‘ദൈവത്തിന് മാത്രമേ അതറിയുള്ളൂ’; വര്‍ക്കൗട്ടിനിടെ കാലിന് പരിക്കേറ്റ് രശ്മിക മന്ദാന
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
Minister V Sivankutty: ബേസിൽ യൂണിവേഴ്‌സിലേക്ക് മറ്റൊരു അതിഥികൂടി; സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി
Suchitra: ‘മോശമായി പെരുമാറിയാൽ ആ സ്ഥലത്ത് വെച്ചുതന്നെ പ്രതികരിക്കണം, അല്ലാതെ ഒരു വർഷം കഴിഞ്ഞല്ല’; നടി സുചിത്ര
Actor Ajith: അപകടത്തിന് പിന്നാലെ പിന്മാറ്റം; ദുബായി കാറോട്ട മത്സരത്തിൽ നിന്ന് അജിത്ത് പിന്മാറി
Assault Case: ‘മദ്യലഹരിയിൽ പിറകിലൂടെ കയറിപ്പിടിച്ചു’; സീരിയൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവിനെതിരെ പരാതി
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍