5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mammootty: ‘സീരിയസ് പ്രശ്നങ്ങളൊന്നുമില്ല; മമ്മൂക്കയുടെ ട്രീറ്റ്മെൻ്റ് കഴിഞ്ഞു’; അടുത്ത മാസം തന്നെ അഭിനയം തുടരുമെന്ന് നിർമ്മാതാവ് ബാദുഷ

Mammootty Health Update: മമ്മൂട്ടി ഉടൻ തന്നെ അഭിനയം തുടരുമെന്ന് നിർമ്മാതാവ് ബാദുഷ. സാധാരണ ആളുകൾക്ക് വരുന്ന ചെറിയ പ്രശ്നങ്ങളാണ് അദ്ദേഹത്തിനുള്ളതെന്നും വേറെ പ്രശ്നങ്ങളൊന്നുമില്ല എന്നും അദ്ദേഹം പറഞ്ഞു.

Mammootty: ‘സീരിയസ് പ്രശ്നങ്ങളൊന്നുമില്ല; മമ്മൂക്കയുടെ ട്രീറ്റ്മെൻ്റ് കഴിഞ്ഞു’; അടുത്ത മാസം തന്നെ അഭിനയം തുടരുമെന്ന് നിർമ്മാതാവ് ബാദുഷ
എൻഎം ബാദുഷ, മമ്മൂട്ടിImage Credit source: NM Badusha Facebook
abdul-basith
Abdul Basith | Published: 07 Apr 2025 14:58 PM

മമ്മൂട്ടിയുടെ ആരോഗ്യത്തിന് ഗുരുതര പ്രശ്നങ്ങളില്ലെന്ന് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻഎം ബാദുഷ. സാധാരണ ആളുകൾക്ക് വരുന്ന പ്രശ്നങ്ങളാണ് ഉള്ളത്. ഇപ്പോൾ ചികിത്സയിലാണ്. അടുത്ത മാസം തന്നെ മഹേഷ് നാരായണൻ്റെ സിനിമയിൽ ജോയിൻ ചെയ്യുമെന്നും ബാദുഷ ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞു.

“എനിക്ക് കാര്യങ്ങൾ അറിയാവുന്നതുകൊണ്ട് ഞാനിതുവരെ അദ്ദേഹത്തെ വിളിച്ചില്ല. ഈ പറയുന്നത്ര സീരിയസ് പ്രശ്നങ്ങളൊന്നുമില്ല. സാധാരണ ആൾക്കാർക്ക് വരുന്ന ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ട്. അതിൻ്റെ ട്രീറ്റ്മെൻ്റിലാണ്. അതിപ്പോൾ എല്ലാം ഏകദേശം കഴിഞ്ഞു. അടുത്ത മാസം തന്നെ മമ്മൂക്ക അഭിനയം തുടരും. നോമ്പ് കാരണമാണ് പ്രധാനമായും ഇപ്പോൾ അഭിനയിക്കാതിരിക്കുന്നത്. നോമ്പ് കഴിഞ്ഞ് അടുത്ത മാസം മഹേഷ് നാരായണൻ്റെ പടത്തിൽ ജോയിൻ ചെയ്യും.”- ബാദുഷ പറയുന്നു.

ഇതുവരെ പേരിട്ടിട്ടില്ലാത്ത മൾട്ടി സ്റ്റാറർ ചിത്രത്തിലാണ് മഹേഷ് നാരായണൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്നത്. മമ്മൂട്ടിയ്ക്കൊപ്പം മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻ താര തുടങ്ങി വമ്പൻ താര സിനിമയിൽ അണിനിരക്കുന്നു. നിർമ്മാതാവ് ജോബി ജോർജിൻ്റെ വെളിപ്പെടുത്തൽ പ്രകാരം 100 കോടി രൂപയുടെ ബജറ്റിലൊരുങ്ങുന്ന സിനിമയാണ് ഇത്. ഇതൊരു ആക്ഷൻ ത്രില്ലർ സിനിമയാണ് ഇതെന്ന് മഹേഷ് നാരായണൻ തന്നെ മുൻപ് അറിയിച്ചിരുന്നു. മമ്മൂട്ടിയെ നായകനാക്കിയാണ് ആദ്യം ഈ സിനിമ ആലോചിച്ചത്. പിന്നീടാണ് മോഹൻലാൽ അടക്കമുള്ള മറ്റ് താരങ്ങൾ സിനിമയിലേക്കെത്തുന്നത്.

16 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി- മോഹൻലാൽ കോംബോ ബിഗ് സ്ക്രീനിൽ തിരികെയെത്തുന്ന സിനിമയാണ് ഇത്. 1988ൽ പുറത്തിറങ്ങിയ ഹരികൃഷ്ണൻസ് എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി – മോഹൻലാൽ – കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ട് ആദ്യമായി ഒരുമിക്കുന്ന സിനിമ കൂടിയാണ് മഹേഷ് നാരായണൻ ചിത്രം.

Also Read: Mahesh Narayanan: ‘മഹേഷ് നാരായണൻ്റെ മൾട്ടിസ്റ്റാറർ സിനിമ ഇതുവരെ കാണാത്തൊരു ദൃശ്യവിസ്മയമാവും’; വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ

ശ്രീലങ്ക, ലണ്ടൻ, ഷാർജ, അസർബൈജാൻ, ദുബായ് എന്നിങ്ങനെ വിദേശത്തും ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം തുടങ്ങി രാജ്യത്തിനകത്തുള്ള വിവിധ സ്ഥലങ്ങളിലും വച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഡങ്കി, തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ തുടങ്ങിയ സിനിമകളുടെയടക്കം ക്യാമറ കൈകാര്യം ചെയ്ത മാനുഷ് നന്ദൻ ആണ് ആണ് ഈ സിനിമയുടെ ഛായാ​ഗ്രാഹകൻ. ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റിൽ ആൻ്റോ ജോസഫാണ് സിനിമയുടെ നിർമ്മാണം.