Paleri Manikyam: മുരിക്കിന്‍ കുന്നത്ത് അഹമ്മദ് ഹാജി വീണ്ടും തിയേറ്ററുകളിലേക്ക്; പാലേരിമാണിക്യം റിലീസ് തീയതി പ്രഖ്യാപിച്ചു

സിനിമയുടെ ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ 4k പതിപ്പാണ് നിർമ്മാതാക്കൾ വീണ്ടും തിയേറ്ററിലെത്തിക്കുന്നത്

Paleri Manikyam: മുരിക്കിന്‍ കുന്നത്ത് അഹമ്മദ് ഹാജി വീണ്ടും തിയേറ്ററുകളിലേക്ക്; പാലേരിമാണിക്യം റിലീസ് തീയതി പ്രഖ്യാപിച്ചു

കടപ്പാട്: ഫേസ്ബുക്ക്

Published: 

07 Sep 2024 22:28 PM

മെ​ഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച് തകർത്ത് വൻ വിജയമാക്കി മാറ്റിയ ചിത്രം പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ വീണ്ടും പ്രേക്ഷകരിലേക്ക്. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ മൂന്ന് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. സിനിമയുടെ ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ 4k പതിപ്പാണ് നിർമ്മാതാക്കൾ വീണ്ടും തിയേറ്ററിലെത്തിക്കുന്നത്. സെപ്റ്റംബർ ഇരുപതിനാണ് ചത്രം തീയറ്ററിൽ എത്തുന്നത്.

രണ്ടാഴ്ച മുൻപായിരുന്നു സിനിമയുടെ 4k അറ്റ്മോസ് പതിപ്പിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തത്. മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം മൂന്നാം തവണയാണ് തിയേറ്ററിലെത്തിക്കുന്നത്. 2009-ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണ് പാലേരിമാണിക്യം. ആ വർഷം തന്നെ മമ്മൂട്ടിയെ മികച്ച നടനായും ശ്വേത മേനോനെ മികച്ച നടിയായും തിരഞ്ഞെടുത്തിരുന്നു. മുരിക്കിന്‍ കുന്നത്ത് അഹമ്മദ് ഹാജിയെ വീണ്ടും പ്രേക്ഷകർ ഇരുകൈയ്യും നീ‍ട്ടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. എന്നും പുതുമ കൊണ്ടുവരുന്ന മമ്മൂട്ടി പാലേരിമാണിക്യത്തിലും അടിമുടി വ്യത്യസതതയാണ് കാഴ്ചവച്ചത്.

Also read-Devadoothan: ചരിത്രവിജയം കൊയ്ത് ദേവദൂതന്‍; സര്‍വ്വകാല റെക്കോര്‍ഡിടുമോ ചിത്രം

മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ,ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ. മഹാ സുബൈർ ,ഏ വി അനൂപ് ആണ് നിർമ്മാണം,-മനോജ് പിള്ള ഛായാഗ്രഹണം നടത്തിയപ്പോൾ ശരത് സംഗീതം നിർവ​ഹിച്ചു, കഥ-ടി പി രാജീവൻ.

അതേസമയം ചരിത്ര വിജയവുമായി മുന്നേറുകയാണ് വിശാല്‍ കൃഷ്‍ണമൂര്‍ത്തിയായി എത്തിയ മോഹൻലാൽ ചിത്രം ദേവദൂതന്‍. റിറീലിസിനു എത്തി ചിത്രം അന്‍പതാം ദിവസം പിന്നിട്ടിരിക്കുകയാണ്. കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തീയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ദേവദൂതൻ റീമാസ്റ്റേര്‍ഡ് ചെയ്‍ത് പ്രദര്‍ശനത്തിനെത്തിച്ചപ്പോള്‍ ചിത്രം കാണാൻ എത്തിയത് നിരവധി പേരാണ്. ദേവദൂതൻ വീണ്ടും എത്തിയപ്പോള്‍ അഞ്ച് കോടി രൂപയിലേറെ നേടിയെന്നാണ് റിപ്പോർ‌ട്ട്.

Related Stories
L2: Empuraan: എമ്പുരാൻ്റെ വേൾഡ് വൈഡ് റിലീസ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയത് ഇവർ
Mammootty Health Update : ‘റംസാനായത് കൊണ്ട് വിശ്രമത്തിലാണ്’; മമ്മൂട്ടിക്ക് ക്യാൻസറാണെന്നുള്ള അഭ്യൂഹങ്ങളെ തള്ളി താരത്തിൻ്റെ ടീം
AR Rahman: റഹ്മാന് നിർജലീകരണത്തെ തുടർന്നുള്ള ആരോ​ഗ്യപ്രശ്നം; ആശുപത്രി വിട്ടു
Asif Ali: ഓർഡിനറി സിനിമയിൽ 750 അടിയുള്ള ഡാമിലേക്ക് ചാടി; അസുരവിത്ത് ചിത്രീകരണത്തിനിടെ തോളെല്ല് ഊരിപ്പോയി; അനുഭവങ്ങൾ പറഞ്ഞ് ആസിഫ് അലി
AR Rahman-Saira banu: ‘എആർ റഹ്മാന്റെ മുൻ ഭാര്യയെന്ന് വിളിക്കരുത്’; ഞങ്ങൾ വിവാഹമോചിതരായിട്ടില്ലെന്ന് സൈറ ബാനു
David Warner: ഡേവിഡ് വാർണറിൻ്റെ സിനിമാ അരങ്ങേറ്റം റോബിൻഹുഡിലൂടെ; ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ