5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Oru Vadakkan Veeeragatha Re-Release: ‘ചന്തു ഇത്തവണയും വിജയിക്കുമോ’? ഒരു വടക്കൻ വീരഗാഥ റീ-റിലീസിന് ഒരുങ്ങുന്നു, ടീസർ എത്തി

Oru Vadakkan Veeragatha Re-Release Updates: 4K ദൃശ്യ മികവോടെ 'ഒരു വടക്കൻ വീരഗാഥ' ഉടൻ തീയറ്ററുകളിൽ എത്തും. 'മാറ്റിനി നൗ'ലൂടെയാണ് ടീസർ പുറത്തിറക്കിയത്.

Oru Vadakkan Veeeragatha Re-Release: ‘ചന്തു ഇത്തവണയും വിജയിക്കുമോ’? ഒരു വടക്കൻ വീരഗാഥ റീ-റിലീസിന് ഒരുങ്ങുന്നു, ടീസർ എത്തി
ഒരു വടക്കൻ വീരഗാഥയുടെ ടീസറിൽ നിന്നുള്ള ചിത്രം. (Screengrab Image)
Follow Us
nandha-das
Nandha Das | Updated On: 08 Oct 2024 00:20 AM

മലയാളത്തിലെ എവർഗ്രീൻ ഹിറ്റായ ‘ഒരു വടക്കൻ വീരഗാഥ’ വീണ്ടും തീയേറ്ററുകളിലേക്ക്. റീ-റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. ‘മാറ്റിനി നൗ’ലൂടെ പുറത്തിറക്കിയ ടീസർ നടൻ മമ്മൂട്ടി അടക്കമുള്ളവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. 4K ദൃശ്യ മികവോടെ ചിത്രം ഉടൻ തീയറ്ററുകളിൽ എത്തും.

 

ALSO READ: സീത…സീത എന്നായിരുന്നു പാട്ടിന്റെ തുടക്കം; പവിത്രമായ പദം കൈതപ്രം മാറ്റി, അങ്ങനെ സോന സോന ആയി- ദീപക് ദേവ്

 

മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് 1989-ൽ റിലീസായ ഒരു വടക്കൻ വീരഗാഥ. ഹരിഹരന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം നിർമിച്ചത് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി വി ഗംഗാധരനാണ്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് എം ടി വാസുദേവൻ നായരാണ്. മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്ക്കാരം ഉൾപ്പടെ നാല് ദേശീയ അവാർഡുകളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച തിരക്കഥയ്ക്ക് എംടി വാസുദേവൻ നായർക്കും, മികച്ച പ്രൊഡക്ഷൻ ഡിസൈൻ (പി കൃഷ്ണമൂർത്തി), മികച്ച കോസ്റ്റിയൂം ഡിസൈൻ (പി കൃഷ്ണമൂർത്തി), എന്നീ പുരസ്കാരങ്ങളും ചിത്രത്തിന് ലഭിച്ചു. കൂടാതെ, എട്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രം നേടി.

മമ്മൂട്ടി, സുരേഷ് ഗോപി, ബാലൻ കെ നായർ, ക്യാപ്റ്റൻ രാജു, മാധവി, ഗീത തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 4k അറ്റ്മോസിൽ ‘ഒരു വടക്കൻ വീരഗാഥ’ റീ-റിലീസിന് എത്തിക്കുന്നത് ‘മാറ്റിനി നൗ’ ആണ്.

അതേസമയം, നിരവധി പഴയ ചിത്രങ്ങളാണ് വീണ്ടും തീയറ്ററുകളിൽ എത്തി വലിയ വിജയം കൊയ്തത്. മോഹൻലാലിൻറെ ദേവദൂതനും, മണിച്ചിത്രത്താഴുമെല്ലാം പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. അടുത്തിടെ, മമ്മൂട്ടി ചിത്രമായ ‘പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ വീണ്ടും റിലീസായെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. എന്നാൽ, ‘ഒരു വടക്കൻ വീരഗാഥ’യുടെ റിലീസ് ഒരു തരംഗം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. മലയാളത്തിലും, തമിഴിലും, ഹിന്ദിയിലുമായി ഇതോടകം തന്നെ ഒരുപാട് പഴയ ചിത്രങ്ങൾ തീയറ്ററുകളിൽ എത്തിക്കഴിഞ്ഞു.

Latest News