5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mammootty Health Update : കേട്ടിടത്തോളം ഒന്നും പേടിക്കാനില്ല, ഓപ്പറേഷനോ റേഡിയേഷനോ എന്ന് മമ്മൂക്കയുടെ ഡോക്ടർ തീരുമാനിക്കും; തമ്പി ആൻ്റണി

Mammootty Health Update And Treatment : മമ്മൂട്ടിക്ക് വൻകുടലിൽ ക്യാൻസറെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. ഔദ്യോഗികമായ സ്ഥിരീകരണമായില്ലെങ്കിലും താരത്തിൻ്റെ അടുത്ത വൃത്തങ്ങൾ എല്ലാം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

Mammootty Health Update : കേട്ടിടത്തോളം ഒന്നും പേടിക്കാനില്ല, ഓപ്പറേഷനോ റേഡിയേഷനോ എന്ന് മമ്മൂക്കയുടെ ഡോക്ടർ തീരുമാനിക്കും; തമ്പി ആൻ്റണി
MammoottyImage Credit source: Mammootty Facebook
jenish-thomas
Jenish Thomas | Published: 24 Mar 2025 23:19 PM

പ്രായം റിവേഴ്സ് ഗിയറിൽ, ഇപ്പോഴും 40 വയസിൻ്റെ യുവത്വം എന്നിങ്ങിനെയുള്ള വിശേഷണം നിലനിൽക്കുന്ന താരമാണ് മമ്മൂട്ടി. കൃത്യമായ ഡയറ്റും ആരോഗ്യപരിപാലനവും കാത്തുസൂക്ഷിക്കുന്ന മലയാളത്തിൻ്റെ മെഗാതാരം അർബുദ ബാധിതനായിയെന്നുള്ള റിപ്പോർട്ട് വലിയ ആശങ്കയാണ് മലയാളികളിൽ സൃഷ്ടിച്ചിരിക്കുന്നത്. താരം നിലവിൽ ചെന്നൈയിൽ ചികിത്സിയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം മമ്മൂട്ടി നൽകാൻ പോകുന്ന ചികിത്സരീതിയെ പറ്റി പല ചർച്ചകളും നടക്കുന്നുണ്ട്. കോളൻ ക്യാൻസർ ബാധിതനായ താരത്തെ പ്രോട്ടോൺ തെറാപ്പിക്ക് വിധേയനാക്കിയേക്കുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ താരത്തോടെ അടുത്ത ബന്ധം സ്ഥാപിപിച്ചിട്ടുള്ള നടൻ തമ്പി ആൻ്റണി പറയുന്നത്, മമ്മൂട്ടി നൽകാൻ പോകുന്ന ചികിത്സ രീതി അദ്ദേഹത്തിൻ്റെ ഡോക്ടർ തീരുമാനിക്കുമെന്നാണ്.

ALSO READ : Proton Therapy: ക്യാൻസർ സെല്ലുകളുടെ ഡിഎൻഎയെ തകർക്കും; എന്താണ് മമ്മൂട്ടിയുടെ ചികിത്സാരീതിയായ പ്രോട്ടോൺ തെറാപ്പി?

“മമ്മൂട്ടി, മലയാളികളുടെ മമ്മൂക്ക,
കുടലിലെ ക്യാൻസർ കൊളനോസ്കോപ്പിയിലൂടെയാണ് സാധാരണ കണ്ടുപിടിക്കാറുള്ളത്. 50 വയസ് കഴിഞ്ഞാൽ പത്ത് വർഷത്തിൽ ഒരിക്കൽ ആണ് അത് ചെയ്യാറുള്ളത്. ഇല്ലെങ്കിൽ എല്ലാവരും ചെയ്യേണ്ടതാണ്. മമ്മൂക്ക തീർച്ചയായും അതൊക്കെ ശ്രദ്ധിക്കുന്ന ആളായിരിക്കണം. ഭക്ഷണകാര്യത്തിലും അദ്ദേഹം അതീവ ശ്രദ്ധാലുവാണ്. പളുങ്കിൽ അഭിനയിക്കുമ്പോൾ ഞങ്ങൾ അമ്പിളിചേട്ടനുമൊത്തു ഒന്നിച്ചിരുന്ന ഭക്ഷണം കഴിച്ചിട്ടുണ്ട്. അന്നേ ഞാൻ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ലഘുഭക്ഷണരീതി.

ഇപ്പോൾ ഒരുപക്ഷേ പ്രകടമായ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടിരിക്കാം. എന്നാലും തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നും പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ടർമാരുടെ അഭിപ്രായം എന്നും കേട്ടു. ഓപറേഷനോ റേഡിയേഷനോ എന്നുള്ളത് അദ്ദേഹത്തിൻ്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്. അതൊക്കെ കഴിഞ്ഞവരെ എനിക്കറിയാം, അവരൊക്കെ 20 വർഷം കഴിഞ്ഞിട്ടും പൂർണ ആരോഗ്യവാന്മാരായി സാധാരണ ജീവിതം നയിക്കുന്നു. മലയാളികളുടെ മമ്മൂക്ക പൂർണ ആരോഗ്യവാനായി തന്നെ വീണ്ടും സിനിമകളിൽ സജീവമാകും എന്നതിൽ ഒരു സംശയവുമില്ല ” തമ്പി ആൻ്റണി ഫേസ്ബുക്കിൽ കുറിച്ചു.