Mammootty Mohanlal Movie : ഇനി ശ്രീലങ്കയിൽ പാക്കലാം! മോഹൻലാലിനു പിന്നാലെ മമ്മൂട്ടിയും ശ്രീലങ്കയിലെത്തി; ഒപ്പം ആന്റണിയും ചാക്കോച്ചനും

Mammootty Mohanlal Movie : മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ സിനിമയുടെ ചിത്രീകരണം ശ്രീലങ്കയിൽ ആണ്. ചിത്രത്തിന്റെ ഭാ​ഗമായി മോഹൻലാലും മമ്മുട്ടിയും ശ്രീലങ്കയിൽ എത്തിയിട്ടുണ്ട്. ചിത്രത്തിനു ഇനിയും പേരിട്ടിട്ടില്ല. പക്ഷേ മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം എന്നാണ് റിപ്പോർട്ട്.

Mammootty Mohanlal Movie : ഇനി ശ്രീലങ്കയിൽ പാക്കലാം! മോഹൻലാലിനു പിന്നാലെ മമ്മൂട്ടിയും ശ്രീലങ്കയിലെത്തി; ഒപ്പം ആന്റണിയും ചാക്കോച്ചനും

മമ്മൂട്ടി, ആന്റണി പെരുമ്പാവൂർ, കുഞ്ചാക്കോ ബോബൻ എന്നിവർ (image credits: screengrab)

Published: 

18 Nov 2024 17:36 PM

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിച്ച് അഭിനയിക്കാൻ പോകുന്നുവെന്ന വാർത്തയാണ് ആരാധകർക്കിടയിലെ ഇപ്പോഴത്തെ ചർച്ചവിഷയം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ സിനിമയുടെ ചിത്രീകരണം ശ്രീലങ്കയിൽ ആണ്. ചിത്രത്തിന്റെ ഭാ​ഗമായി മോഹൻലാലും മമ്മുട്ടിയും ശ്രീലങ്കയിൽ എത്തിയിട്ടുണ്ട്. ചിത്രത്തിനു ഇനിയും പേരിട്ടിട്ടില്ല. പക്ഷേ മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം എന്നാണ് റിപ്പോർട്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഭാ​ഗമായുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ കത്തികയറുന്നത്. കൊളംബോയിലേക്ക് പോകാൻ കൊച്ചി വിമാനത്താവളത്തിലെത്തിയ മമ്മൂട്ടിയുടെ വീഡിയോ ആണ് അത്. നിർമാതാവ് ആന്റണി പെരുമ്പാവൂരാണ് ഈ വീഡിയോ പുറത്തുവിട്ടത്. സൂപ്പർതാരത്തിനൊപ്പം കുഞ്ചാക്കോ ബോബൻ, ആന്റണി പെരുമ്പാവൂർ, മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, ജോർജ് എന്നിവരും ഉണ്ടായിരുന്നു. മോഹൻലാൽ രണ്ട് ദിവസം മുമ്പേ കൊളംബോയിലെത്തിയിട്ടുണ്ട്. രണ്ട് സൂപ്പർതാരങ്ങളും താമസിക്കുന്നതും ഒരേ ഹോട്ടലിലാണെന്നാണ് റിപ്പോർട്ട്.

Also Read-Rakkayie Title Teaser: ‘മകൾക്കു വേണ്ടിയുള്ള ഒരു അമ്മയുടെ യുദ്ധം’; പിറന്നാള്‍ ദിനത്തില്‍ നയന്‍താരയുടെ ‘രാക്കായീ’ ടീസര്‍ പുറത്ത്

 

ഇതോടെ 11 വർഷത്തിനു ശേഷമാണ് മോഹൻലാലും മമ്മുട്ടിയും ഒന്നിച്ച് അഭിനയിക്കാൻ പോകുന്നത്. മമ്മൂട്ടിയും മോഹൻലാലും നായകവേഷത്തിലെത്തിയ ഒടുവിലത്തെ ചിത്രം 2008 ൽ റിലീസ് ചെയ്ത ട്വന്റി 20 ആയിരുന്നു. പിന്നീട് കടൽ കടന്നൊരു മാത്തുക്കുട്ടിയിലും (2013) ഇരുവരും ഒരുമിച്ചെത്തി. അതേസമയം മോഹൻലാൽ ചിത്രത്തിൽ അതിഥിയായിട്ടാണ് എത്തുന്നതെന്നും റിപ്പോർട്ട് ഉണ്ട്. ശ്രീലങ്കയ്ക്ക് പുറമേ യു.കെ, അസർബൈജാൻ, ദുബായ്, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണമുണ്ട്. ബോളിവുഡിൽനിന്നുള്ള മാനുഷ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രാഹകൻ.

അതേസമയം ഡീ ഏജിംഗ് ടെക്‍നോളജി ഉപയോഗിക്കാനും ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് പദ്ധതിയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനാണ് ഡീ ഏജിംഗ് ചിത്രത്തില്‍ ഉപയോഗിക്കുക. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഫ്ലാഷ്‍ബാക്ക് രംഗങ്ങളും ഉണ്ടാകും എന്നും സൂചിപ്പിക്കുകയാണ് ഒടിടിപ്ലേ. റിപ്പോര്‍ട്ടനുസരിച്ച് സംഭവിച്ചാല്‍ ഡീ ഏജിംഗ് ആദ്യമായി മലയാളത്തിലും അത്ഭുതമാകും.

Related Stories
Sujatha Mohan: അത് കേട്ടതോടെ ഞാന്‍ ഗാനമേളക്കും പാട്ടിനും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയായി: സുജാത മോഹന്‍
L2: Empuraan: എമ്പുരാൻ്റെ വേൾഡ് വൈഡ് റിലീസ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയത് ഇവർ
Mammootty Health Update : ‘റംസാനായത് കൊണ്ട് വിശ്രമത്തിലാണ്’; മമ്മൂട്ടിക്ക് ക്യാൻസറാണെന്നുള്ള അഭ്യൂഹങ്ങളെ തള്ളി താരത്തിൻ്റെ ടീം
AR Rahman: റഹ്മാന് നിർജലീകരണത്തെ തുടർന്നുള്ള ആരോ​ഗ്യപ്രശ്നം; ആശുപത്രി വിട്ടു
Asif Ali: ഓർഡിനറി സിനിമയിൽ 750 അടിയുള്ള ഡാമിലേക്ക് ചാടി; അസുരവിത്ത് ചിത്രീകരണത്തിനിടെ തോളെല്ല് ഊരിപ്പോയി; അനുഭവങ്ങൾ പറഞ്ഞ് ആസിഫ് അലി
AR Rahman-Saira banu: ‘എആർ റഹ്മാന്റെ മുൻ ഭാര്യയെന്ന് വിളിക്കരുത്’; ഞങ്ങൾ വിവാഹമോചിതരായിട്ടില്ലെന്ന് സൈറ ബാനു
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ