Prithviraj: ‘അഭ്യൂഹങ്ങൾ തെറ്റിയില്ല, രാജമൗലി പടം തന്നെ’; ഒടുവില്‍ സസ്‍പെന്‍സ് പൊളിച്ച് അമ്മ മല്ലിക സുകുമാരൻ
Mallika Sukumaran Reveals Prithviraj Next Film: അടുത്ത സിനിമ രാജമൗലി ഫിലിം. അവന്‍ ഇന്ന് രാത്രി പോവുകയാണ്. കാര്യങ്ങൾ അന്വേഷിക്കാതെ തർക്കിക്കരുതെന്നും എന്നോടു ചോദിച്ചു കൂടെയെന്നും മല്ലിക കുറിച്ചു.

സംവിധായകന്‍ എന്ന നിലയിലും ആരാധക ശ്രദ്ധയാകര്‍ഷിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. താരത്തിന്റെ ഏറ്റവും വലിയ ചിത്രമായ എമ്പുരാനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ജോലികളെല്ലാം പൂർത്തിയായി എന്ന് പറഞ്ഞുകൊണ്ട് താരം കഴിഞ്ഞ ദിവസം ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പോസ്റ്റിൽ ക്ലീന്‍ ഷേവ് ചെയ്‌ത പൃഥ്വിരാജിനെയാണ് കാണാൻ പറ്റുന്നത്. ഇതിനൊപ്പം ഒരു മറുഭാഷാ ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നുവെന്നും കുറിച്ചിരുന്നു. ഇതോടെ ഏതാകും ആ ചിത്രമെന്നായി ആരാധകർക്കിടിയിലെ ചർച്ച.
ഇതിനു പിന്നാലെ പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് ഉയർന്നത്. രാജമൗലി ചിത്രമാണെന്നും. ‘പാന്‍ വേള്‍ഡ്’ പടമാണ് വരാൻ പോകുന്നതെന്നുമായിരുന്നു ആരാധകർ കമന്റ് ചെയ്തത്. എന്നാൽ ഇതിനിടെയിൽ അതേ പോസ്റ്റില്‍ പൃഥ്വിരാജിന്‍റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ തന്നെ പുതിയ ഗെറ്റപ്പ് ഏത് ചിത്രത്തിനായുള്ളതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
പൃഥ്വിരാജിന്റെ പോസ്റ്റിന് താഴെ വന്ന ഒരു കമന്‍റിന് മറുപടിയായാണ് മല്ലിക സുകുമാരന്റെ തുറന്നു പറച്ചിൽ. ഇതൊക്കെ എഐ ആണ്. ആരും വിശ്വസിക്കേണ്ട എന്നായിരുന്നു ഒരാളുടെ കമന്‍റ്. ഇതിന് മല്ലിക സുകുമാരന്‍റെ മറുപടി ഇങ്ങനെ; അല്ല, അടുത്ത സിനിമ രാജമൗലി ഫിലിം. അവന്‍ ഇന്ന് രാത്രി പോവുകയാണ്. കാര്യങ്ങൾ അന്വേഷിക്കാതെ തർക്കിക്കരുതെന്നും എന്നോടു ചോദിച്ചു കൂടെയെന്നും മല്ലിക കുറിച്ചു.

Prithviraj (1)
രാജമൗലി ചിത്രത്തിൽ പൃഥ്വിരാജ് വില്ലനായി എത്തുന്നുണ്ടെന്ന് വാർത്തകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് മല്ലിക സുകുമാരന്റെ കമന്റ്. എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. എമ്പുരാന്റെ പ്രൊമോഷനിടെയും ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങൾ എത്തിയിരുന്നു. അന്ന് താരം പറഞ്ഞത് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ എന്നായിരുന്നു.