5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Devanandha: മാളികപ്പുറം താരം ദേവനന്ദയുടെ കാൽതൊട്ടു വന്ദിച്ച് വയോധികൻ: വിമർശനം കനക്കുന്നു

Devanandha Viral Video Elderly Man Touches Her Feet: എറണാകുളം ജില്ലാ കലോത്സവത്തിൽ അതിഥിയായി വന്നതാണ് ദേവനന്ദ. അപ്പോഴാണ് ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു വ്യക്തി കടന്ന് വന്ന് ദേവനന്ദയുടെ കാൽതൊട്ട് വന്ദിക്കുന്നത്.

Devanandha: മാളികപ്പുറം താരം ദേവനന്ദയുടെ കാൽതൊട്ടു വന്ദിച്ച് വയോധികൻ: വിമർശനം കനക്കുന്നു
വീഡിയോയിൽ നിന്നുള്ള ദൃശ്യം, നടി ദേവനന്ദ (Image Credits: Facebook)
nandha-das
Nandha Das | Updated On: 01 Dec 2024 17:12 PM

മാളികപ്പുറം സിനിമയിലൂടെ ശ്രദ്ധേയായ ബാലതാരം ആണ് ദേവനന്ദ. മികച്ച പ്രകടനത്തിലൂടെ താരം മലയാളി സിനിമ പ്രേക്ഷകരുടെ മുഴുവൻ ഹൃദയം കവർന്നു. ഈ ചെറു പ്രായത്തിൽ തന്നെ ഇത്രയേറെ പക്വതയോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്നു എന്ന നിലയ്ക്കും താരം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ദേവനന്ദയുടെ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ദേവനന്ദയുടെ കാൽതൊട്ട് വന്ദിക്കുന്ന ഒരു വയോധികന്റെ വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.

എറണാകുളം ജില്ലാ കലോത്സവത്തിൽ അതിഥിയായി പങ്കെടുക്കാൻ വന്നതാണ് ദേവനന്ദ. അപ്പോഴാണ് ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു വ്യക്തി കടന്ന് വന്ന് ദേവനന്ദയുടെ കാൽതൊട്ട് വന്ദിക്കുന്നത്. ഇത് പലരും ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഈ വീഡിയോ ആണ് ഇപ്പോൾ ചർച്ചാ വിഷയം.

കാൽ തൊട്ട് വന്ദിച്ച അദ്ദേഹത്തിന്റെ പെരുമാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ദേവനന്ദ ഒരു സിനിമാ താരം ആയതു കൊണ്ടല്ല, മറിച്ച് മാളികപ്പുറമായി സങ്കൽപ്പിച്ചു കൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. അതേസമയം, സിനിമയേതാ ജീവിതമേതാ എന്ന് തിരിച്ചറിയാത്ത ആളുകളെ ഓർത്ത് വിഷമം തോന്നുന്നു എന്ന് മറ്റ് ചിലർ അഭിപ്രായപ്പെടുന്നു. സാക്ഷര കേരളം എന്ന് അഹങ്കരിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്നവരാണ് നമ്മൾ, ഇത് കാണുമ്പോൾ കേരളം നാണിച്ച് തല താഴ്ത്തുമെന്നും, കണ്ടിട്ട് തന്നെ തൊലി ഉരിയുന്നുവെന്നും ആണ് മറ്റ് കമന്റുകൾ.

ALSO READ: ‘നയൻതാരയാണ് എന്നെ മരണത്തിൽ നിന്നും രക്ഷിച്ചത്, അന്ന് ആ കോൾ വന്നില്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഇല്ല’; തുറന്ന് പറഞ്ഞ് നടൻ

അതേസമയം, ഇതിനു മുൻപും ദേവനന്ദയ്ക്ക് എതിരെ ചില വിമർശനങ്ങൾ ഉയർന്നിരുന്നു. ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് പക്വതയോടെ സംസാരിക്കുന്നു എന്നതായിരുന്നു അന്നത്തെ വിഷയം. കുട്ടി ചെറിയ വായിൽ വലിയ വർത്തമാനം പറയുന്നു, ഇത് കുറച്ച് കൂടി പോയി എന്നെല്ലാം ആയിരുന്നു അന്ന് താരത്തിനെതിരെ ഉയർന്ന വിമർശനങ്ങൾ. ഒരു അഭിമുഖത്തിനിടയിൽ ദേവനന്ദ പറഞ്ഞ ചില കാര്യങ്ങളാണ് ഇതിനെല്ലാം തുടക്കം കുറിച്ചത്.

“ഇപ്പോൾ ഈ ജനറേഷനിലുള്ള എന്റെ പ്രായത്തിലുള്ള കുട്ടികൾ ആരും തന്നെ നിങ്ങൾ വിചാരിക്കുന്നത് പോലെ ഭയങ്കര ഓവർ ക്യൂട്ട്നെസ് ആയി യുണികോൺ ഒക്കെ കണ്ടു നിൽക്കുന്ന ആൾക്കാർ അല്ല. ഞങ്ങൾ കുറച്ചുകൂടി അപ്ഡേറ്റഡ് ആണ്. കാലം മാറി.” ഇതായിരുന്നു ദേവനന്ദ പറഞ്ഞത്. ഇതോടെ വീഡിയോ വൈറൽ ആയി. താരത്തിനെ പ്രതികൂലിച്ചും അനുകൂലിച്ചും പലരും എത്തി.

അതേസമയം, ‘തൊട്ടപ്പൻ’ എന്ന സിനിമയിലൂടെയാണ് ദേവനന്ദ ബാലതാരമായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന്, ‘മൈ സാന്റ’, ‘മാളികപ്പുറം’, ‘2018’, ‘നെയ്മർ’ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. മാളികപ്പുറത്തിലെ അഭിനയത്തിനാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ, ‘അരൺമനൈ 4’ എന്ന ചിത്രത്തിലൂടെ തമിഴിലും ചുവടുവെച്ചു. മണിയൻ പിള്ള രാജു നിർമിച്ച ‘ഗു’ എന്ന ഹൊറർ ചിത്രമാണ് ദേവാനന്ദയുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം.