5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Aayiram Aura: ‘നഞ്ചെന്റെ പോക്കറ്റിൽ…’; വീണ്ടും തരംഗമായി ഫെജോ, ‘ആയിരം ഔറ’ വൈറൽ

Rapper Fejo Aayiram Auro Song: ഇതിന് മുൻപ് ഫെജോയും സംഘവും പുറത്തിറക്കിയ 'കൂടെ തുള്ള്..' എന്ന ഗാനം ഒരു കാലത്ത് ട്രെൻഡിങ് ആയിരുന്നു.

Aayiram Aura: ‘നഞ്ചെന്റെ പോക്കറ്റിൽ…’; വീണ്ടും തരംഗമായി ഫെജോ, ‘ആയിരം ഔറ’ വൈറൽ
ഫെജോ, 'ആയിരം ഔറ' പോസ്റ്റർ (Image Credits: Social Media)
nandha-das
Nandha Das | Updated On: 14 Dec 2024 08:55 AM

റാപ്പർ ഫെജോയുടെ പുതിയ ഗാനം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ‘ആയിരം ഔറ’ എന്ന പേരിൽ എത്തിയ മലയാളം റാപ്പ് സോങ് ആണ് ഇപ്പോൾ ട്രെൻഡിങ്. റാപ്പർ ഫെജോ തന്നെയാണ് ‘ആയിരം ഔറയുടെ’ ഗാനരചന, സംഗീതം, ആലാപനം എന്നിവ നിർവഹിച്ചത്. ‘സോണി മ്യൂസിക്ക് സൗത്ത്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയത്. റീലീസായി മണിക്കൂറുകൾക്കകം തന്നെ പാട്ട് വൈറലായതോടെ ഇപ്പോൾ വാട്സ്ആപ്പ് സ്റ്റാറ്റസിലും ഇൻസ്റ്റ സ്റ്റോറിയിലും എല്ലാം നിറയുകയാണ് ഫെജോയുടെ ശബ്ദം.

2009-ലാണ് ഫെജോ സംഗീതത്തിൽ തന്റെ സോളോ കരിയർ ആരംഭിക്കുന്നത്. അതിന് മുൻപ് റാപ്പിംഗ്, റാഫ്താർ, സുഷിൻ ശ്യാം എന്നിവരുൾപ്പെടെയുള്ള സംഗീത സംവിധായകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഓരോ പാട്ടിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫെജോ, ഹിപ് ഹോപ്പ് / റാപ്പ്, എംടിവി ഹസിൽ, കോമഡി ഉത്സവം, ഫ്‌ളവേഴ്‌സ് ടോപ് സിംഗർ, സ്റ്റാർ സിംഗർ, ബ്രീസർ വിവിഡ് ഷഫിൾ, മിർച്ചി മ്യൂസിക് അവാർഡ്‌സ് 2020, മഴവിൽ മ്യൂസിക് അവാർഡുകൾ, പാരാ ഹിപ് ഹോപ്പ് ഫെസ്റ്റ് തുടങ്ങിയ സംഗീതകച്ചേരികളിൽ നിറസാന്നിധ്യമായി മാറി. ഇതിലൂടെ യുവാക്കളുടെ ഹൃദയത്തിൽ ഇടം പിടിക്കാൻ താരത്തിന് കഴിഞ്ഞു.

ഇൻഡിപെൻഡന്റ് മ്യൂസിഷ്യൻ എന്ന നിലയിൽ മാത്രമല്ല, സിനിമകളിലും ഫെജോ തന്റേതായ സ്ഥാനം ഉറപ്പിച്ചു. മോഹൻലാൽ നായകനായ ‘ആറാട്ട്’ലെ ‘തലയുടെ വിളയാട്ട്’, ടൊവിനോയുടെ ‘മറഡോണ’യിലെ ‘അപരാട പങ്ക’, പൃഥ്വിരാജിന്റെ ‘രണം’ത്തിലെ ‘ആയുധമേതുട’, ഫഹദ് ചിത്രം ‘അതിരൻ’ലെ ‘ഈ താഴ്വര’ എന്നീ ഗാനങ്ങളിലൂടെ ഫെജോ സംഗീത പ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധ നേടി. ഇപ്പോഴിതാ ‘ആയിരം ഔറ’യും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

ALSO READ: ഇവിടെ മാത്രമല്ല അങ്ങ് വിദേശത്തുമുണ്ട് മലയാള സിനിമയ്ക്ക് പിടി; അതും ഒന്നാം സ്ഥാനത്ത്

ഇതിന് മുൻപ് ഫെജോയും സംഘവും പുറത്തിറക്കിയ ‘കൂടെ തുള്ള്..’ എന്ന ഗാനം ഒരുകാലത്ത് ട്രെൻഡിങ് ആയിരുന്നു. കോളേജ് പരിപാടികളിലെല്ലാം നിറഞ്ഞുകേട്ടിരുന്ന പാട്ട് കൂടിയാണിത്. യൂട്യൂബിൽ ഗാനത്തിന് ഇരുപത് മില്യണിന് മുകളിൽ വ്യൂസ് ഉണ്ട്.

അണിയറ പ്രവർത്തകർ: ബീറ്റ് പ്രൊഡക്ഷൻ – ജെഫിൻ ജെസ്റ്റിൻ, വിഷ്വൽ & ഡിസൈൻ – റാംമ്പോ, ​ഗിറ്റാർ – മാർട്ടിൻ നെറ്റോ, മിക്സ് & മാസ്റ്റർ – അഷ്ബിൻ പൗലോസ്, പ്രൊമോഷൻസ് – വിപിൻ കുമാർ, ഡോൽബി അറ്റ്മോസ് മിര്സ് – എബിൻ പോൾ.