Malayalee From India OTT : മലയാളി ഫ്രം ഇന്ത്യ ഒടിടിയിൽ എത്തി; എവിടെ കാണാം?

Malayalee From OTT Release : സോണി ലിവാണ് മലയാളി ഫ്രം ഇന്ത്യയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മെയ് ഒന്നാം തീയതി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ

Malayalee From India OTT : മലയാളി ഫ്രം ഇന്ത്യ ഒടിടിയിൽ എത്തി; എവിടെ കാണാം?

Malayalee from India OTT

Updated On: 

04 Jul 2024 18:58 PM

നിവിൻ പോളിൻ ധ്യാൻ ശ്രീനിവാസൻ കോംബോയിൽ എത്തി തിയറ്ററുകളിൽ വൻ വിജയം സ്വന്തമാക്കിയ ചിത്രം മലയാളി ഫ്രം ഇന്ത്യ ഒടിടിയിൽ (Malayalee From India OTT) എത്തി. പൃഥ്വിരാജിൻ്റെ ജനഗണമന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആൻ്റണി ഒരുക്കിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ (Malayalee From India Movie). ഇന്ന് അർധരാത്രി (ജൂൺ അഞ്ച്) മുതൽ ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണം ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ചിത്രത്തിൻ്റെ ഡിജിറ്റൽ സംപ്രേഷണം നേരത്തിയാക്കിയിരിക്കുകയാണ് ജാപ്പനീസ് ടെക് ഭീമന്മാരായ സോണിയുടെ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ് (Sony Liv).

മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് മലയാളി ഫ്രം ഇന്ത്യ നിർമിച്ചത്. ജനഗണമനയുടെ രചയിതാവായ ഷാരിസ് മുഹമ്മദ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. ചിത്രത്തിൽ നിവിനും ധ്യാനും പുറമെ സെന്തിൽ കൃഷ്ണ, മഞ്ജു പിള്ള, അനശ്വര രാജൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയെങ്കിൽ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ മലയാളി ഫ്രം ഇന്ത്യ വൻ വിജയത്തിലേക്ക് പോകുന്നതിനെ തടഞ്ഞു.

ALSO READ : Mandakini OTT : മന്ദാകിനി ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; എപ്പോൾ, എവിടെ കാണാം?

മലയാളി ഫ്രം ഇന്ത്യയുടെ ട്രെയിലർ


മലയാളി ഫ്രം ഇന്ത്യയും വിവാദവും

ജനഗണമനയുടെ രചയിതാവായി ഷാരിസ് മുഹമ്മദ് തന്നെയാണ് ഈ ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. അതേസമയം സിനിമ റിലീസായ സമയത്ത് മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് അറിയിച്ചുകൊണ്ട് തിരക്കഥകൃത്ത് നിഷാദ് കോയ രംഗത്തെത്തിയിരുന്നു. സിനിമയുടെ റിലീസിൻ്റെ തലേദിവസം ചിത്രത്തിൻ്റെ കഥ എന്താണെന്ന് അറിയിച്ചുകൊണ്ട് നിഷാദ് കോയ ഫേസ്ബുക്കിൽ കുറപ്പ് പങ്കുവെച്ചിരുന്നു. പിന്നീട് അത് പിൻവലിച്ച് നിഷാദ് കോയ പ്രത്യക്ഷമായി അഭിമുഖത്തിലൂടെ പ്രതികരിക്കുകയായിരുന്നു. തുടർന്ന് വിഷയത്തിൽ ഫെഫ്ക ഇടപ്പെടുകയായിരുന്നു.

ഛായാഗ്രഹണം സുദീപ് ഇളമൻ. സംഗീതം ജെയ്ക്സ് ബിജോയ്‌. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്. ലൈൻ പ്രൊഡ്യൂസർ -സന്തോഷ്‌ കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ തോമസ്, എഡിറ്റർ ആൻ്റ് കളറിങ് -ശ്രീജിത്ത്‌ സാരംഗ്, ആർട്ട്‌ ഡയറക്ടർ -അഖിൽരാജ് ചിറയിൽ, വസ്ത്രലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷൻ ഡിസൈനർ- പ്രശാന്ത് മാധവൻ, മേക്കപ്പ്- റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബിന്റോ സ്റ്റീഫൻ, പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ- SYNC സിനിമ.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ