Rima Kalingal: ‘നടി റിമ കല്ലിങ്കൽ മയക്കുമരുന്ന് പാർട്ടികൾ നടത്തി’; ഞെട്ടിക്കുന്ന വെളുപ്പെടുത്തലുമായി ഗായിക സുചിത്ര
Singer Suchitra Accuses Rima Kallingal of Hosting Drug Fueled Parties: റിമ കല്ലിങ്കലിൻ്റെ കരിയർ തകരാനുള്ള പ്രധാന കാരണം അവർ നടത്തിയ പാർട്ടികളാണ്. ഇത്തരം കാര്യങ്ങളിൽ റിമയുടെ പങ്കിനെ കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി.
ചെന്നൈ: റീമ കല്ലിങ്കലിനും ഭർത്താവ് ആഷിക്ക് അബുവിനും എതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര. റിമ കല്ലിങ്കല്‍ നിരന്തരം വീട്ടില്‍ വച്ച് ലഹരി വിരുന്നുകള്‍ നടത്താറുണ്ടെന്നാണ് സുചിത്രയുടെ ആരോപണം. ഈ വിരുന്നുകളില്‍ സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ എല്ലാവരും ലഹരി ഉപയോഗിക്കുന്നു എന്നും അവർ പറയുന്നു. എസ് എസ് മ്യൂസിക് ചാനലിന് കൊടുത്ത അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുചിത്ര. അവർ നടത്തുന്ന പാർട്ടികളില്‍ ഒരുപാട് പെൺകുട്ടികളെ ലഹരി ഉപയോഗിപ്പിക്കുന്നുവെന്നും സുചിത്ര വെളിപ്പെടുത്തി.
റിമ കല്ലിങ്കലിൻ്റെ കരിയർ തകരാനുള്ള പ്രധാന കാരണം അവർ നടത്തിയ പാർട്ടികളാണെന്ന് സുചിത്ര പറയുന്നു. ‘ഒരു പാർട്ടിയില്‍ ഉപയോഗിക്കാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അത് മുതിർന്നവരുടെ പാർട്ടി ആണെങ്കിൽ പോലും. ഇത്തരം കാര്യങ്ങളിൽ റിമയുടെ പങ്കിനെ കുറിച്ച് അറിഞ്ഞപ്പോള്‍ താൻ ഞെട്ടിപ്പോയെന്നും’ അവർ പറഞ്ഞു. ഈ പാർട്ടികളില്‍ പങ്കെടുത്ത നിരവധി മലയാള ഗായികമാർ അവിടെ നടന്ന സംഭവങ്ങളെ കുറിച്ച് അസ്വസ്ഥതയോടെ തന്നോട് വന്ന് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. കൊച്ചിയിൽ മുൻപ് റെയ്‌ഡുകൾ നടന്നത് റിമ കല്ലിങ്കലിനും അന്ന് അവരുടെ കാമുകനായിരുന്ന (ഇപ്പോഴത്തെ ഭർത്താവ്) ആഷിഖ് അബുവിനുമെതിരെയല്ലേ ?’ എന്ന ചോദ്യവും സുചിത്ര ഉന്നയിച്ചു.
‘റിമയുടെ വീട്ടില്‍ നടന്ന പാർട്ടികളില്‍, എത്ര പെണ്‍കുട്ടികള്‍ ആണ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുള്ളതെന്ന് അറിയാമോ? പെൺകുട്ടികൾ മാത്രമല്ല പുരുഷന്മാരും പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളായിട്ട് നിങ്ങള്‍ ഇങ്ങനെ ചെയ്യാൻ സ്വയം തീരുമാനിച്ചോ എന്ന ചോദ്യം ആരും റിമയോട് ചോദിക്കുന്നില്ല’ എന്നും സുചിത്ര പറഞ്ഞു.
ALSO READ: ഫെഫ്ക കമ്മറ്റി പിരിച്ചുവിടണം; അംഗത്വത്തില്‍ നിന്ന് രാജിവച്ച് ആഷിഖ് അബു
അതെ സമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ആഷിഖ് അബു രംഗത്ത് വന്നിരുന്നത് ശ്രദ്ധേയമായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിഷയങ്ങളിൽ നേതൃത്വം മൗനം പാലിച്ചെന്നും, ഇത് കുറ്റകരമായ മൗനമാണെന്നുമുള്ള വിവരം വ്യക്തമാക്കിക്കൊണ്ട് ആഷിഖ് ഫെഫ്കയിൽ നിന്നും രാജി വയ്ക്കുകയും ചെയ്തു. ഫെഫ്ക കമ്മറ്റി പിരിച്ചു വിടണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആഷിഖ് അബുവിന്റെ രാജി തമാശയായാണ് തോന്നിയത് എന്നായിരുന്നു ഫെഫ്കയുടെ മറുപടി.