P Jayachandran: ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു

P Jayachandran Passed Away: അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. വൈകിട്ട് 7.54 ആണ് മരണം സ്ഥിരീകരിച്ചത്. ബുധനാഴ്ച വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി അമല ആശുപത്രിയിൽ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം.

P Jayachandran: ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു

P Jayachandran

Updated On: 

09 Jan 2025 23:53 PM

തൃശൂര്‍: ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വൈകിട്ട് 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വ്യാഴാഴ്‌ച വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി ചികിത്സയിലായിരുന്നു അദ്ദേഹം.

ആറു പതിറ്റാണ്ടോളം മലയാള ചലച്ചിത്രഗാനശാഖയിലെ നിറസാനിധ്യമായിരുന്നു പി ജയചന്ദ്രൻ. പ്രണയവും വിരഹവും ഭക്തിയും നിറഞ്ഞെഴുകിയ നിരവധി ​ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട് . ‌മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍റെ ​ഗാനങ്ങൾ ശ്രദ്ധനേടിയിരുന്നു. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. അഞ്ചു തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. കേരള സർക്കാരിന്റെ ജെ.സി.ഡാനിയൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു.

Also Read: മഞ്ഞലയിൽ മുങ്ങിത്തോർത്തിക്കയറിവന്ന അനശ്വര ഗായകൻ; പി ജയചന്ദ്രൻ ബാക്കിയാക്കുന്ന ഓർമ്മകളുടെ വളപ്പൊട്ട്

1944 മാർച്ച് മൂന്നിന് എറണാകുളം തൃപ്പൂണിത്തുറ കോവിലകത്തെ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി പി ജയചന്ദ്രൻ ജനിച്ചു. കുട്ടിക്കാലം മുതൽ സം​ഗീതത്തോട് പ്രീയം തോന്നിയ ജയചന്ദ്രൻ കുറച്ചുകാലം ചെണ്ടയും പിന്നീട് മൃദംഗവും പഠിച്ചു. ചെറുപ്പത്തിൽ തന്നെ പാട്ട് പഠിച്ച് സ്കൂളിലും വീടിനു സമീപത്തെ ക്രിസ്ത്യൻ പള്ളിയിലും ജയചന്ദ്രൻ പാടിയിരുന്നു. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ.

ചെന്നൈയിൽ നടന്ന ഒരു ഗാനമേളയിൽ ജയചന്ദ്രന്റെ പാട്ടു കേട്ട് ശോഭന പരമേശ്വരൻ നായരും എ. വിൻസെന്റും അദ്ദേഹത്തെ സിനിമയിൽ പാടാൻ ക്ഷണിക്കുകയും 1965 ൽ കുഞ്ഞാലിമരയ്ക്കാർ എന്ന സിനിമയിൽ പി.ഭാസ്കരൻ എഴുതി ചിദംബരനാഥ് സംഗീതം നൽകിയ ‘ഒരു മുല്ലപ്പൂമാലയുമായി’ എന്ന പാട്ടു പാടാൻ അവസരം ലഭിക്കുകയും ചെയ്തു. എന്നാൽ ചിത്രത്തിന്റെ റിലീസ് വൈകിയ. എന്നാൽ ഈ പാട്ട് കേട്ട ജി.ദേവരാജൻ കളിത്തോഴൻ എന്ന ചിത്രത്തിൽ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന പാട്ട് പാടി. ഇതാണ് ജയചന്ദ്രൻ പാടി പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രഗാനം.

പിന്നീട് അനുരാഗഗാനം പോലെ, രാജീവനയനേ നീയുറങ്ങൂ, രാസാത്തി ഉന്നെ കാണാതെ നെഞ്ചം , പ്രായം നമ്മില്‍ മോഹം നല്‍കി, നിന്‍ മണിയറയിലെ, മറന്നിട്ടുമെന്തിനോ, ഹര്‍ഷബാഷ്പം തൂകി, കാട്ടുകുറിഞ്ഞി പൂവും ചൂടി, യദുകുല രതിദേവനെവിടെ, സന്ധ്യക്കെന്തിനു സിന്ദൂരം, നിൻമണിയറയിലെ നിർമലശയ്യയിലെ, ഉപാസന, കരിമുകില്‍ കാട്ടിലെ, നീയൊരു പുഴയായ് തഴുകുമ്പോൾ, എന്തേ ഇന്നും വന്നീല, വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ, ആരാരും കാണാതെ ആരോമൽ തൈമുല്ല തുടങ്ങി ഒട്ടവനധി ​മനോഹര ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചു.

Related Stories
Sookshmadarshini OTT: കാത്തിരിപ്പിന് അവസാനം; സൂക്ഷ്മദർശിനി ഒടിടിയിലേക്ക്, എപ്പോൾ എവിടെ കാണാം?
V Sivankutty: ‘വെല്‍ക്കം സര്‍ വെല്‍ക്കം! ഞങ്ങളുടെ മനയിലേക്ക് സ്വാഗതം’; മന്ത്രിയെ ആശ്വസിപ്പിച്ച് ബേസിലും ടൊവിനോയും
P Jayachandran: ഭാവഗായകന് വിട ചൊല്ലാന്‍ ഒരുങ്ങി നാട്; ഇന്ന്‌ പൊതുദര്‍ശനം, സംസ്കാരം നാളെ
P Jayachandran Demise: അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കുമായിരുന്നുവെന്ന് മോഹൻലാൽ; പ്രിയ ഭാവഗായകന് ആദരാഞ്ജലികൾ നേർന്ന് മമ്മൂട്ടി
P Jayachandran: ഭാവഗായകന് വിട: നാളെ തൃശൂരിൽ പൊതുദർശനം; സംസ്കാരം മറ്റന്നാൾ
Girija Shettar : വന്ദനത്തിലെ ഗാഥ; ബോളിവുഡിൽ നായികയായി അവസരം ലഭിച്ചിട്ടും വേണ്ടയെന്ന് വെച്ച് ലണ്ടണിലേക്ക് പോയ ഗിരിജ ഷെട്ടാർ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം