Malayalam Movies: രേഖാചിത്രം മാത്രമല്ല, നേട്ടമുണ്ടാക്കിയത് ഡൊമിനികും പൊന്മാനും; വിശദമായ റിപ്പോർട്ട് ഇങ്ങനെ

Producers Association Dominic And The Ladies Purse: ഇക്കഴിഞ്ഞ ജനുവരിൽ രേഖാചിത്രത്തിനൊപ്പം മറ്റ് മൂന്ന് സിനിമകൾ കൂടി നേട്ടമുണ്ടാക്കിയെന്ന് നിർമാതാക്കളുടെ സംഘടന. മമ്മൂട്ടിയുടെ ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്, ബേസിൽ ജോസഫിൻ്റെ പൊന്മാൻ, വിനീത് ശ്രീനിവാസൻ്റെ ഒരു ജാതി ജാതകം എന്നീ സിനിമകൾ നേട്ടമുണ്ടാക്കിയെന്നാണ് സംഘടന അറിയിച്ചത്.

Malayalam Movies: രേഖാചിത്രം മാത്രമല്ല, നേട്ടമുണ്ടാക്കിയത് ഡൊമിനികും പൊന്മാനും; വിശദമായ റിപ്പോർട്ട് ഇങ്ങനെ

ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്, പൊന്മാൻ

Updated On: 

07 Feb 2025 14:33 PM

കഴിഞ്ഞ മാസം അതായത് 2025 ജനുവരിയിൽ മലയാള സിനിമയിലെ നഷ്ടം 110 കോടിയാണെന്ന് കഴിഞ്ഞ ദിവസം നിർമാതാക്കളുടെ സംഘടന വെളിപ്പെടുത്തിയിരുന്നു. ആകെ സംസ്ഥാനത്ത് കഴിഞ്ഞ മാസം റിലീസായത് 41 സിനിമകളാണ്. ഇതിൽ അന്യഭാഷാ ചിത്രങ്ങളും റീ റിലീസും പെടും. ഇതിൽ ആകെ തീയറ്ററിൽ വിജയിച്ചത് ആസിഫ് അലി നായകനായെത്തിയ രേഖാചിത്രം മാത്രമാണെന്നാണ് സംഘടന വ്യക്തമാക്കിയത്. എന്നാൽ, ഇതല്ലാതെ നേട്ടമുണ്ടാക്കിയ മറ്റ് ചില സിനിമകളുമുണ്ട്.

ഗൗതം മേനോൻ്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ഡോമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്, ജോതിഷ് ശങ്കർ അണിയിച്ചൊരുക്കിയ ബേസിൽ ജോസഫ് ചിത്രം പൊന്മാൻ, എം മോഹനൻ്റെ വിനീത് ശ്രീനിവാസൻ ചിത്രമായ ഒരു ജാതി ജാതകം എന്നീ സിനിമകളാണ് നേട്ടമുണ്ടാക്കിയത്. തീയറ്റർ ഷെയറിൽ നിന്ന് ലാഭം കിട്ടിയില്ലെങ്കിലും ഒടിടി അടക്കം മറ്റ് ബിസിനസുകളിൽ നിന്ന് ഈ സിനിമകൾ നേട്ടമുണ്ടാക്കിയെന്നാണ് നിർമാതാക്കളുടെ സംഘടന അറിയിച്ചത്.

എട്ടരക്കോടി രൂപ മുതൽ മുടക്കിൽ ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുറത്തുവന്ന രേഖാചിത്രം തീയറ്റർ ഷെയറായി 12.5 കോടി രൂപയാണ് സ്വന്തമാക്കിയത്. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഈ ഒരു സിനിമ മാത്രമാണ് കഴിഞ്ഞ മാസം തീയറ്ററിൽ നിന്ന് നിർമ്മാതാവിന് ലാഭമുണ്ടാക്കിക്കൊടുത്തത്.

Also Read: Movie Strike: ‘താരങ്ങൾ പ്രതിഫലം കുറയ്ക്കണം’; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾ

ആകെ 28 മലയാള സിനിമകളും 12 ഇതരഭാഷാ സിനിമകളും ഒരു റീറിലീസും (ആനവാഴി) ആണ് കഴിഞ്ഞ മാസം തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ടൊവിനോ തോമസ്, തൃഷ കൃഷ്ണൻ തുടങ്ങിയവർ അഭിനയിച്ച ഐഡൻ്റിറ്റിയാണ് കഴിഞ്ഞ മാസം വലിയ പരാജയം നേരിട്ട സിനിമകളിലൊന്ന്. 30 കോടി മുതൽ മുടക്കിൽ അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഐഡൻ്റിറ്റിയുടെ തീയറ്റർ ഷെയർ വെറും മൂന്നരക്കോടി രൂപയാണ്. 18 കോടി ബജറ്റിലൊരുങ്ങിയ പ്രാവിൻ കൂട് ഷാപ്പ് നേടിയത് നാല് കോടി രൂപ. 19 കോടി ബജറ്റിലൊരുങ്ങിയ ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ് തീയറ്ററിൽ നിന്ന് 4.25 കോടി രൂപയുടെ ഷെയർ നേടി. 8.9 കോടി ബജറ്റിലിറങ്ങിയ പൊന്മാൻ രണ്ടരക്കോടിയും അഞ്ച് കോടിയിലിറങ്ങിയ ഒരു ജാതി ജാതകം ഒന്നരക്കോടിയുമാണ് ഇതുവരെ നേടിയത്. ഈ രണ്ട് സിനിമകളും തീയറ്ററിൽ ഇപ്പോഴും കളിയ്ക്കുന്നുണ്ട്. രണ്ടരക്കോടി രൂപ ബജറ്റിലെത്തിയ സീസൺസ് എന്ന സിനിമയുടെ തീയറ്റർ ഷെയർ വെറും 10,000 രൂപയാണ്.

ജൂൺ ഒന്ന് മുതൽ സംസ്ഥാനത്ത് സിനിമാസംഘടനകൾ സംയുക്തമായി സമരം പ്രഖ്യാപിച്ചിരുന്നു. താരങ്ങളും സംവിധായകരും പ്രതിഫലം കുറയ്ക്കണമെന്നും ജിഎസ്ടിയ്ക്ക് ഒപ്പമുള്ള വിനോദനികുതി പിൻവലിക്കണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ചാണ് സംഘടനകൾ സംയുക്ത സമരത്തിനൊരുങ്ങുന്നത്. അതിന് മുന്നോടിയായി സൂചനാപണിമുടക്ക് നടത്തുമെന്നും ഈ തീയതി പിന്നീട് അറിയിക്കുമെന്നും കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് ഇവർ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ മാസം മാത്രം മലയാള സിനിമയ്ക്കുണ്ടായ നഷ്ടത്തിൻ്റെ വിശദമായ കണക്ക് നിർമാതാക്കളുടെ സംഘടന പങ്കുവച്ചത്.

 

 

Related Stories
Supriya Menon: ‘അല്ലി ഇതാദ്യമായി, അതും അവളുടെ അച്ഛന്റെ സിനിമയ്ക്ക് വേണ്ടി; ഡാഡിയാണ് തുടങ്ങിവെച്ചത്! അലംകൃതയുടെ പാട്ടിനെക്കുറിച്ച് സുപ്രിയ മേനോന്‍
Swargachithra Appachan: ‘ആ മമ്മൂട്ടി ചിത്രത്തിലൂടെ എനിക്ക് വന്ന നഷ്ടം അഞ്ച് ലക്ഷം, തമിഴിൽ എടുത്തപ്പോൾ സൂപ്പർ ഹിറ്റ്’; സ്വർഗചിത്ര അപ്പച്ചൻ
Basil Joseph-Rimi Tomy: ‘ആര് മറന്നാലും ബേസിൽ മറക്കരുത്; ജീവിതത്തിൽ ആകെ ചെയ്ത ഒരു അബദ്ധം ഞാനായിരിക്കും’; റിമി ടോമി
Tovino Thomas: ‘ആ ടെന്‍ഷന്‍ എടുക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല, തന്റെ ചേട്ടനും മാനേജരും ചായക്ക് കണക്ക് പറയുന്നവരല്ല’
Thudarum Movie: അതിരാവിലെ എഴുന്നേറ്റ് കാണാൻ പോകേണ്ട; ‘തുടരും’ ഫസ്റ്റ് ഷോ സമയം ഇതാ
Renu sudhi: ‘തുണി ഊരിയാണോ സ്ട്രോങ് വുമൺ ആകുന്നത്, സൂക്ഷിച്ചാല്‍ ദുഃഖിക്കാതിരിക്കാം’; രേണുവിന് വീണ്ടും വിമര്‍ശനം
ഭർത്താവിന് താൽപര്യം അന്യസ്ത്രീയോട്, ചാണക്യൻ പറയുന്നത്...
നടി അഷിക അശോകൻ വിവാഹിതയായി
വിഷുക്കൈനീട്ടത്തിന്റെ പ്രധാന്യമെന്ത്?
വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ