Malayalam Movie Updates: അമേരിക്കയിലെ ജോലി വിട്ട് അമ്മയെ നോക്കാനെത്തി ശത്രുവായ മകൻ പിന്നെ ശത്രു; മദർ മേരി ഉടൻ
നിർമ്മൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദു വടകര, സീന കാതറിൻ, പ്രസന്ന, അൻസിൽ എന്നിവർക്കു പുറമെ ഏതാനും പുതുമുഖങ്ങളും മദർ മേരിയിൽ അഭിനയിക്കുന്നു.

എ ആർ വാടിക്കൽ രചനയും സംവിധാനവും നിർവ്വഹിച്ച് മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ ഫർഹാദ്, ഹത്തിക്ക് റഹ്മാൻ എന്നിവർ ചേർന്ന് നിർമ്മിച്ച, “മദർ മേരി”യുടെ ചിത്രീകരണം പൂർത്തിയായി. വയനാട്, കണ്ണൂർ ,കൊച്ചി എന്നിവിടങ്ങളിലായിരുന്നു മദർ മേരി ചിത്രീകരിച്ചത്. പ്രായമായ അമ്മയും മുതിർന്ന മകനും അടങ്ങുന്ന കുടുംബവും ഇരുവരുടെയും ആത്മബന്ധത്തിൻ്റെയും കഥയാണ് ചിത്രത്തിലുള്ളത്.
ഓർമ്മക്കുറവും വാർദ്ധക്യ സഹജമായ അസുഖങ്ങളും മൂലം വിഷമിച്ച് പൂർണമായും ഒരു ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാൻ മകൻ അമേരിക്കയിലെ തൻ്റെ ഉയർന്ന ജോലിയെല്ലാം വിട്ട് നാട്ടിലെത്തുന്നു. സംരക്ഷണവുമായി മുന്നോട്ടു പോകവെ ആ മകൻ തന്നെ അമ്മയുടെ ശത്രുവായി മാറുന്ന സാഹചര്യങ്ങളിലേക്കാണ് കാര്യങ്ങൾ ചെന്നെത്തുന്നത്.
അണിയറയിൽ
ജെയിംസ് എന്ന കഥാപാത്രമായി വിജയ്ബാബുവും അമ്മയായി ലാലി പി എമ്മും ആണ് ചിത്രത്തിൽ എത്തുന്നത്. കുമ്പളങ്ങി നൈറ്റ്സിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ലാലി തുടർന്ന് മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, കൂടൽ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇവരെ കൂടാതെ നിർമ്മൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദു വടകര, സീന കാതറിൻ, പ്രസന്ന, അൻസിൽ എന്നിവർക്കു പുറമെ ഏതാനും പുതുമുഖങ്ങളും മദർ മേരിയിൽ അഭിനയിക്കുന്നു.
ബാനർ: മഷ്റൂം വിഷ്വൽ മീഡിയ, നിർമ്മാണം : ഫർഹാദ്, ഹത്തിക്ക് റഹ്മാൻ, രചന, സംവിധാനം : എ ആർ വാടിക്കൽ, ഛായാഗ്രഹണം : സുരേഷ് റെഡ് വൺ, എഡിറ്റിംഗ്: ജർഷാജ് കൊമ്മേരി, പശ്ചാത്തലസംഗീതം : സലാം വീരോളി, ഗാനങ്ങൾ : ബാബു വാപ്പാട്, കെ ജെ മനോജ്, സംഗീതം : സന്തോഷ്കുമാർ, കല : ലാലു തൃക്കുളം, കോസ്റ്റ്യും : നൗഷാദ് മമ്മി ഒറ്റപ്പാലം, ചമയം : എയർപോർട്ട് ബാബു, സ്പോട്ട് എഡിറ്റർ: ജയ്ഫാൽ, അസ്സോസിയേറ്റ് ഡയർക്ടേഴ്സ് : എം രമേഷ്കുമാർ, സി ടി യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ : ഷൗക്കത്ത് വണ്ടൂർ, സ്റ്റിൽസ് : പ്രശാന്ത് കൽപ്പറ്റ, പിആർഒ: അജയ് തുണ്ടത്തിൽ