Malayalam Movie Updates: ഗ്രാമത്തിൽ നടക്കുന്ന അസാധാരണ സംഭവങ്ങൾ, ക്രിസ്റ്റീന ചിത്രീകരണം പൂർത്തിയായി

തമിഴ്നാട്ടിലും തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലുമായിട്ടായിരുന്നു ക്രിസ്റ്റീന ചിത്രീകരിച്ചത്. നിരവധി കഥാപാത്രങ്ങൾ ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്

Malayalam Movie Updates: ഗ്രാമത്തിൽ നടക്കുന്ന അസാധാരണ സംഭവങ്ങൾ, ക്രിസ്റ്റീന ചിത്രീകരണം പൂർത്തിയായി

Christeena

arun-nair
Published: 

07 Feb 2025 08:14 AM

ത്രില്ലർ മൂഡിൽ എത്തുന്ന പുതിയ ചിത്രം ക്രിസ്റ്റീനയുടെ ചിത്രീകരണം പൂർത്തിയായി. ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രകാശനം ചെയ്തത്.  തമിഴ്നാട്ടിലിും തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലുമായിട്ടായിരുന്നു ക്രിസ്റ്റീന ചിത്രീകരിച്ചത്. നിരവധി കഥാപാത്രങ്ങൾ ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. സുധീർ കരമന, എം ആർ ഗോപകുമാർ, സീമ ജി നായർ, നസീർ സംക്രാന്തി, ആര്യ, മുരളീധരൻ (ഉപ്പും മുളകും ഫെയിം) എന്നിവരെ കൂടാതെ രാജേഷ് കോബ്ര, ശിവമുരളി, മായ, ശ്രീജിത്ത് ബാലരാമപുരം, സുനീഷ് കെ ജാൻ, രാജീവ് റോബട്ട്, നന്ദന, ചിത്രാ സുദർശനൻ, അനീഷ്, അബി, സുനിൽ പുന്നയ്ക്കാട്, ഹീര, കുമാരി അവന്തിക പാർവ്വതി എന്നിവരും മനോജ്, മാസ്റ്റർ അശ്വജിത്ത്, രാജീവ്, രാജേന്ദ്രൻ ഉമ്മണ്ണൂർ, രാകേഷ് വിശ്വരൂപം, അനിൽ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ചിത്രത്തിലെ അണിയറ പ്രവർത്തകർ

ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് സുദർശനൻ ആണ്. എം എൻ ആർ (MNR)ഫിലിംസിൻ്റെ ബാനറിൽ സെലീന എം നസീറാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം- ഷമീർ ജിബ്രാൻ നിർവ്വഹിക്കുന്നു. എഡിറ്റിംഗ്: അക്ഷയ് സൗദയാണ് ഗാനരചന – ശരൺ ഇൻഡോകേരയും സംഗീതം – ശ്രീനാഥ് എസ് വിജയുമാണ് നിർവ്വഹിച്ചിരിക്കുന്നത്. പാട്ടുകൾ പാടിയിരിക്കുന്നത് ജാസി ഗിഫ്റ്റ്, നജിം അർഷാദ്, രശ്മി മധു എന്നിവരാണ്. കോസ്റ്റ്യും ഇന്ദ്രൻസ് ജയൻ, ബിജു മങ്ങാട്ടുകോണം എന്നിവരും ചമയം – അഭിലാഷ്, അനിൽ നേമം എന്നിവരുമാണ്. കല- ഉണ്ണി റസ്സൽപുരം, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ എന്നിവരാണ്.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സബിൻ കാട്ടുങ്കൽ, ബി ജി എം – സൻഫീർ, മ്യൂസിക് റൈറ്റ്സ് -ഗുഡ് വിൽ എൻ്റർടെയ്ൻമെൻ്റ്സ്, കോറിയോഗ്രാഫി – സൂര്യ, അസിസ്റ്റൻ്റ് ഡയറക്ടർ – ദർശൻ, സ്പോട്ട് എഡിറ്റർ- അക്ഷയ്, പ്രൊഡക്ഷൻ മാനേജർ – ആർ കെ കല്ലുംപുറത്ത്, വിജയലക്ഷ്മി വാമനപുരം, ഡിസൈൻസ് -ടെർസോക്കോ, സ്റ്റുഡിയോ-ചിത്രാഞ്ജലി, സ്റ്റിൽസ് – അഖിൽ, പിആർഓ – അജയ് തുണ്ടത്തിൽ.

Related Stories
Shamna Kasim: ‘അടുത്ത ജന്മത്തില്‍ എന്റെ കുഞ്ഞായി ജനിക്കണമെന്ന് ആ നടൻ പറഞ്ഞു, ഞാന്‍ വികാരാധീനയായി’: ഷംന കാസിം
‘പെട്രോളിന് പകരം ഡീസൽ അടിച്ചു; ആ 80 ലിറ്റർ ഡീസൽ ആ നടന്റെ കല്യാണത്തിന് ഗിഫ്റ്റായിട്ട് കൊടുത്തു’; ആസിഫ് അലി
Thudarum Boxoffice: ‘കൂടെ നിന്നതിന് നന്ദി’; 200 കോടിയും കടന്ന് ‘തുടരും’ യാത്ര തുടരുന്നു
Chemban Vinod: ‘പ്രേമത്തിൽ വിനയ് ഫോർട്ട് ചെയ്ത വേഷം ഞാൻ ഒഴിവാക്കിയതാണ്’; കാരണം പറഞ്ഞ് ചെമ്പൻ വിനോദ്
Robin Radhakrishnan: ‘കല്യാണം കഴിഞ്ഞതല്ലേ ഉള്ളൂടെയ്; അതിന് മുൻപെ പിരിക്കാൻ നോക്കുന്നോ’? റോബിൻ രാധാകൃഷ്ണൻ
Jayam Ravi: ‘ശരിക്കും ഇവർ പ്രണയത്തിലാണോ’? ​ഗോസിപ്പുകൾക്കിടയിൽ വീണ്ടും കെനിഷയും ജയം രവിയും ഒരുമിച്ച്
ചാമ്പയ്‌ക്കയുടെ ഗുണങ്ങൾ അറിയാമോ?
കൊതിയൂറും പച്ച മാങ്ങാക്കറി തയ്യാറാക്കാം
വെണ്ടയ്ക്ക വെള്ളത്തിനുമുണ്ട് ഗുണങ്ങൾ
വേനൽക്കാലത്ത് പ്ലം കഴിക്കാം; ഗുണങ്ങൾ നിരവധി