Koodal Movie: ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കൂടലിന് തുടക്കം

Koodal Movie Updates: ജിതിൻ കെ വി ആണ് പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. മറീന മൈക്കിൾ, റിയ, നിയ വർഗ്ഗീസ് എന്നിങ്ങനെ നാല് നായികമാരാണ് ചിത്രത്തിലുള്ളത്.

Koodal Movie: ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കൂടലിന് തുടക്കം

Koodal Movie

Published: 

15 Oct 2024 20:42 PM

ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ‘കൂടൽ’ എന്ന സിനിമയുടെ ചിത്രീകരണം പാലക്കാടും, കോയമ്പത്തൂരിലുമായി തുടങ്ങി. മലയാളത്തിലാദ്യമായി ഒരു ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പറയുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കും വിധമാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. രസകരവും ഉദ്വേഗജനകവുമായ കഥാ സന്ദർഭങ്ങൾക്കൊപ്പം ആവേശം നിറയ്ക്കുന്ന അഞ്ച് ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്. മണ്ണാർക്കാട്, അട്ടപ്പാടി, കോയമ്പത്തൂർ, മലയാറ്റൂർ എന്നിവയാണ് പ്രധാന ലൊക്കേഷനുകൾ.

ജിതിൻ കെ വി ആണ് പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. മറീന മൈക്കിൾ, റിയ, നിയ വർഗ്ഗീസ് എന്നിങ്ങനെ നാല് നായികമാരാണ് ചിത്രത്തിലുള്ളത്. അനു സിത്താരയുടെ സഹോദരി അനു സോനാരയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തമിഴിലെ പ്രശസ്ത സംവിധായകനായ കാർത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ് ഈ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നു.

വിജിലേഷ്, വിനീത് തട്ടിൽ, വിജയകൃഷ്ണൻ, കെവിൻ, റാഫി ചക്കപ്പഴം, അഖിൽഷാ, സാം ജീവൻ, അലി അരങ്ങാടത്ത്, ലാലി മരക്കാർ , സ്നേഹ വിജയൻ, അർച്ചന രഞ്ജിത്ത്, ദാസേട്ടൻ കോഴിക്കോട് തുടങ്ങി റീൽസ്, സോഷ്യൽ മീഡിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
ഷാഫി എപ്പിക്കാട് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. റാഫി മങ്കട, യാസിർ പരതക്കാട് എന്നിവരാണ് സഹ എഴുത്തുകാർ. ഷജീർ പപ്പയാണ് ഛായഗ്രാഹകൻ.

സന്തോഷ് കൈമളാണ് പ്രോജക്ട് ഡിസൈനർ – പ്രൊഡക്ഷൻ കണ്ട്രോളർ – ഷൗക്കത്ത് വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അസിം കോട്ടൂർ,
എഡിറ്റിങ് – ജർഷാജ് കൊമ്മേരി, കലാ സംവിധാനം – അസീസ് കരുവാരകുണ്ട്, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം – ആദിത്യ നാണു, സംഗീത സംവിധാനം – സിബു സുകുമാരൻ, മണികണ്ഠൻ പെരുമ്പടപ്പ്, ആൽബിൻ എസ് ജോസഫ്, നിഖിൽ അനിൽകുമാർ, പ്രസാദ് ചെമ്പ്രശ്ശേരി, ബിജിഎം – സിബു സുകുമാരൻ, ഗാനരചന – ഷിബു പുലർക്കാഴ്ച, ഇന്ദുലേഖ വാര്യർ, എം കൃഷ്ണൻ കുട്ടി, ഷാഫി, നിഖിൽ അനിൽകുമാർ, ഗായകർ – വിനീത് ശ്രീനിവാസൻ, യാസിൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, ഇന്ദുലേഖ വാര്യർ, അഫ്‌സൽ എപ്പിക്കാട്, ശില്പ അഭിലാഷ്, സൗണ്ട് ഡിസൈൻ- വിഷ്ണു കെ. പി, കോറിയോഗ്രാഫർ – വിജയ് മാസ്റ്റർ,

മറ്റ് അണിയറ പ്രവർത്തകരെ നോക്കിയാൽ

സംഘട്ടനം – മാഫിയ ശശിയാണ്, മോഹൻ സി നീലമംഗലം ആണ് അസോസിയേറ്റ് ഡയറക്ടർ – , അനൈക ശിവരാജ്, പി ടി ബാബു, സത്യൻ ചെർപ്പുളശ്ശേരി, യാസിർ പരതക്കാട് എന്നിവരാണ് അസിസ്റ്റന്റ് ഡയറക്ടർസ് – സ്റ്റിൽസ്‌ – രബീഷ് ഉപാസന, ലൊക്കേഷൻ മാനേജർ – ഉണ്ണി അട്ടപ്പാടി, പോസ്റ്റർ ഡിസൈൻ – മനു ഡാവിഞ്ചി, പി ആർ ഓ- എം കെ ഷെജിൻ, അജയ് തുണ്ടത്തിൽ

Related Stories
Navas Vallikkunnu: ‘അൻപോട് കണ്മണി’ ഷൂട്ടിങ്ങിനിടെ നടന് കിട്ടിയത് എട്ടിന്റെ പണി; നഷ്ടമായത് 40,000 രൂപ
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?