5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ankam Attahasam: മാധവ് സുരേഷ്,സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ നായകർ; അങ്കം അട്ടഹാസം ആരംഭിച്ചു

തിരുവനന്തപുരം കേന്ദ്രീകരിച്ച് കാപ്പക്ക് ശേഷം ഗുണ്ടാ സംഘങ്ങളുടെ പകയും പോരാട്ടവും ഉൾപ്പെടുത്തി എത്തുന്ന ചിത്രം കൂടിയാണിത്. പൂജക്ക് രാധികാ സുരേഷ് ഗോപി തിരി തെളിച്ചു

Ankam Attahasam: മാധവ് സുരേഷ്,സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ നായകർ;  അങ്കം അട്ടഹാസം ആരംഭിച്ചു
Ankam Attahasam MovieImage Credit source: Respective PR Team
arun-nair
Arun Nair | Updated On: 18 Feb 2025 09:00 AM

അങ്ങനെ മറ്റൊരു ഗ്യാംങ്ങ്സ്റ്റർ ഡ്രാമ ത്രില്ലർ കൂടി മലയാളത്തിലേക്ക് എത്തുകയാണ്. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ എന്നിവർ നായക വേഷത്തിലെത്തുന്ന “അങ്കം അട്ടഹാസം” ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് സുജിത് എസ് നായരാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് കാപ്പക്ക് ശേഷം ഗുണ്ടാ സംഘങ്ങളുടെ പകയും പോരാട്ടവും ഉൾപ്പെടുത്തി എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൻ്റെ തിരുവനന്തപുരത്ത് നടന്ന പൂജക്ക് രാധികാ സുരേഷ് ഗോപി തിരി തെളിച്ചതോടെ ചിത്രീകരണത്തിന് തുടക്കമായി.

പ്രധാന താരങ്ങൾ

പ്രധാന വേഷത്തിലെത്തുന്ന മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ എന്നിവരെ കൂടാതെ മഖ്ബൂൽ സൽമാൻ, നന്ദു, അലൻസിയർ, എം എ നിഷാദ്, സ്വാസിക, സിബി തോമസ് എന്നിവരും അങ്കം അട്ടഹാസത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരെ നോക്കിയാൽ

ചിത്രത്തിൻ്റെ രചന, സംവിധാനം നിർവ്വഹിക്കുന്നത് : സുജിത് എസ് നായർ, നിർമ്മാണം, കോ റൈറ്റർ: അനിൽകുമാർ ജി ആണ്. കോ- പ്രൊഡ്യൂസർ അമേരിക്കൻ മലയാളിയായ സാമുവൽ മത്തായി ആണ്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ശിവൻ എസ് സംഗീത്, എഡിറ്റിംഗ് : അജു അജയ് എന്നിവരാണ്.പ്രൊഡക്ഷൻ കൺട്രോളർ : ഹരി വെഞാറമൂട്, കല: അജിത് കൃഷ്ണ എന്നിവർ നിർവ്വഹിക്കുന്നു.

കോസ്റ്റ്യും : റാണ പ്രതാപ്, ചമയം : സൈജു നേമം, സംഗീതം : ശ്രീകുമാർ എന്നിവരാണ്. ചിത്രത്തിൻ്റെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ എന്നിവർ ചേർന്നാണ്. അങ്കം അട്ടഹാസത്തിനായി ബിജിഎം : സാം സി എസാണ് ചെയ്തിരിക്കുന്നത് ആക്ഷൻസ് : ഫിനിക്സ് പ്രഭു, അനിൽ ബെ്ളയിസ് എന്നിവരും സ്റ്റിൽസ് : ജിഷ്ണു സന്തോഷ്, പി ആർ ഓ ; അജയ് തുണ്ടത്തിലുമാണ്