5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam Movie Releases: ‘അജയന്റെ രണ്ടാം മോഷണം’ മുതല്‍ ‘ഗോട്ട്’ വരെ; ഓണം ഓണാക്കാൻ എത്തുന്ന മലയാള സിനിമകൾ

Onam Movie Releases 2024: ഓണം ആവേശമാക്കാൻ ഇക്കൊല്ലവും ഒരുപിടി നല്ല മലയാള ചിത്രങ്ങൾ തീയറ്ററിൽ എത്തുന്നുണ്ട്

Onam Movie Releases: ‘അജയന്റെ രണ്ടാം മോഷണം’ മുതല്‍ ‘ഗോട്ട്’ വരെ; ഓണം ഓണാക്കാൻ എത്തുന്ന മലയാള സിനിമകൾ
(Image Courtesy: Instagram)
nandha-das
Nandha Das | Updated On: 14 Aug 2024 15:47 PM

മലയാള ചലച്ചിത്ര വ്യവസായത്തിന് സാമ്പത്തികമായി വളരെയധികം നേട്ടം ഉണ്ടാക്കാൻ സാധിക്കുന്ന കാലമാണ് ഓണക്കാലം. ഓണക്കാലത്ത് പ്രേക്ഷകർ കുടുംബസഹിതം തീയേറ്ററുകളിൽ എത്തി സിനിമകൾ കാണുന്നത് കൂടുതൽ ആണ്. ഈ സമയത്ത് സിനിമകൾക്ക് മികച്ച വരുമാനവും പ്രചാരണവുമാണ് ഉണ്ടാകുന്നത്. അതിനാൽ, ഓണത്തിന് റിലീസ് ചെയ്യുന്ന സിനിമകൾക്ക് ശക്തമായ മാർക്കറ്റിംഗ് നടത്തുന്നതും പതിവാണ്.

വമ്പൻ ബജറ്റ് ചിത്രങ്ങൾ, കൂടുതലും ഇതുപോലുള്ള ആഘോഷ സമയങ്ങളിൽ ആണ് പുറത്തിറക്കുന്നത്. കുട്ടികൾക്ക് വെക്കേഷനും, ജോലിക്ക് പോകുന്നവർക്ക് അവതിയുമായതിനാൽ, എല്ലാവരും ഒരുമിച്ചുള്ള സമയത്ത് സിനിമ കാണാൻ പോകാൻ ഭൂരിഭാഗം പേരും താല്പര്യപ്പെടുന്നു. ഇത് പരമാവധി ഉപയോഗപ്പെടുത്താൻ ആണ് സിനിമ വ്യവസായികൾ ശ്രമിക്കുന്നത്.

ഓണം, വിഷു പോലുള്ള മലയാളികളുടെ പ്രിയപ്പെട്ട ആഘോഷങ്ങൾ ആവേശമാക്കാൻ ചലച്ചിത്ര പ്രവർത്തകർ പരമാവധി ശ്രമിക്കാറുണ്ട്. കഴിഞ്ഞ ഓണത്തിന് റിലീസ് ആയ ആർ.ഡി.എക്സ് (RDX), കിംഗ് ഓഫ് കൊത്ത എന്നീ സിനിമകൾ ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു. ഇക്കൊല്ലവും പ്രേക്ഷരെ ത്രസിപ്പിക്കാൻ ഒരുപിടി നല്ല സിനിമകൾ ഓണത്തിന് തീയേറ്ററുകളിൽ എത്തുന്നുണ്ട്.

ഓണത്തിന് റിലീസ് ആവുന്ന മലയാളം ചിത്രങ്ങൾ ഏതെല്ലാമെന്ന് നോക്കാം:

 

അജയന്റെ രണ്ടാം മോഷണം

ടോവിനോ തോമസ് ട്രിപിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ ഓണം റീലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം 3 ഡി യിലും 2 ഡിയിലുമായി പ്രദർശനത്തിനെത്തും. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ആറു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.

ഗോട്ട്

വിജയ് നായകനായെത്തുന്ന ‘ഗോട്ട്’ ഓണത്തിന് തീയേറ്ററുകളിൽ എത്തും. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 5 ന് തീയേറ്ററുകളിൽ എത്തും. സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ വിജയ് ഡബിൾ റോളിലാണ് എത്തുന്നത്. പ്രശാന്ത്, പ്രഭുദേവ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്.

 

View this post on Instagram

 

A post shared by IMAX (@imax)

 

ബറോസ്

നടൻ മോഹൻലാൽ സംവിധാനം ചെയ്ത ഒരു ഫാന്റസി മലയാളം ചിത്രമാണ് ‘ബറോസ്’. മോഹൻലാൽ തന്നെയാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ 3ഡി ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്ത ജിജോ പുന്നൂസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ‘ബറോസ്’ സെപ്റ്റംബർ 12ന് തീയേറ്ററുകളിൽ എത്തും.

 

 

 

ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനാവുന്ന ‘ലക്കി ഭാസ്കർ’ ആണ് മറ്റൊരു സിനിമ. വെങ്ക് അട്ലൂരി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം സെപ്റ്റംബർ 7ന് റിലീസ് ചെയ്യും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഡ്രാമ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്.

ബസൂക്ക

മമ്മൂട്ടി നായകനാവുന്ന ‘ബസൂക്ക’യും ഓണത്തിന് റിലീസ് ആവുമെന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. നാളെ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങും. ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം, യോഡ്ലി ഫിലിംസിന്റെയും തിയേറ്റർ ഓഫ് ഡ്രീംസിന്റെയും ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Mammootty (@mammootty)

ഇത് കൂടാതെ വേറെയും നല്ല സിനിമകൾ ഓണത്തിന് തിയേറ്ററിൽ എത്താൻ ഒരുങ്ങുന്നുണ്ട്.