Ouesppinte Osiyathu: ഔസേപ്പിന്റെ ഒസ്യത്ത് ഗള്‍ഫിലേക്ക്; തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു
Ouseppinte Osiyathu: കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് നേടിയെടുത്ത സമ്പത്തിന്‍റെ ഉടമയും 80കാരനുമായ ഔസേപ്പിന്റെയും മൂന്ന് ആൺമക്കളുടെയും കഥ പറഞ്ഞ ചിത്രമാണ് ഔസ്യേപ്പിന്റെ ഒസ്യത്ത്. മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച ചിത്രം ഗൾഫ് രാജ്യങ്ങളിൽ റിലീസിനൊരുങ്ങുകയാണ്.

Ouseppinte Osiyathu
വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു ഔസ്യേപ്പിന്റെ ഒസ്യത്ത്. കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് നേടിയെടുത്ത സമ്പത്തിന്‍റെ ഉടമയും 80കാരനുമായ ഔസേപ്പിന്റെയും മൂന്ന് ആൺമക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. മാർച്ച് 7ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്.
നവാഗതനായ ശരത്ചന്ദ്രൻ ആർ.ജെ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഗള്‍ഫ് രാജ്യങ്ങളിലേക്കും ഔസേപ്പിന്റെ ഒസ്യത്ത് എത്താൻ പോകുകയാണ്. ചിത്രത്തിന്റെ ഗൾഫ് തിയറ്റർ ലിസ്റ്റ് പുറത്ത് വിട്ടു.
#OuesppinteOsiyathu GCC Theatre List
From Tomorrow @homescreenent pic.twitter.com/javKw6rOyG
— Friday Matinee (@VRFridayMatinee) March 12, 2025
മെയ്ഗൂർ ഫിലിംസിന്‍റെ ബാനറിൽ എഡ്‍വേർഡ് അന്തോണിയാണ് ചിത്രം ഒരുക്കിയത്. ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ എന്നിവരാണ് വിജയ രാഘവൻ അവതരിപ്പിച്ച ഔസേപ്പിന്‍റെ മക്കളായെത്തുന്നത്. ലെന, കനി കുസൃതി, സെറിൻ ഷിഹാബ്, ജോജി മുണ്ടക്കയം, ജെയിംസ് എല്യാ, അഞ്ജലി കൃഷ്ണൻ, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ, ബ്രിട്ടോ ഡേവീസ്, അജീഷ്, ആർ വി വാസുദേവൻ, അഖിൽ രാജ്, അജി ജോർജ്ജ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
ഫസൽ ഹസൻ രചന നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹൻ അരവിന്ദ് കണ്ണാ ബിരനാണ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: അബ്രഹാം ചെറിയാൻ, എക്സി.പ്രൊഡ്യൂസേഴ്സ്: സുശീൽ തോമസ്, സ്ലീബ വർഗ്ഗീസ്, എഡിറ്റർ: ബി അജിത് കുമാർ, സംഗീതം: സുമേഷ് പരമേശ്വർ, അക്ഷയ് മേനോൻ, ബിജിഎം: അക്ഷയ് മേനോൻ, ഗായകൻ: ജിതിൻ രാജ്, സൗണ്ട് ഡിസൈൻ: വിപി മോഹൻദാസ്, പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ ഒറ്റത്തൈക്കൽ. ചീഫ് അസോ.ഡയറക്ടർ: കെജെ വിനയൻ, ആർട്ട്: അർക്കൻ എസ് കർമ്മ, മേക്കപ്പ്: നരസിംഹ സ്വാമി, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: ശ്രീജിത്ത് ചെട്ടിപ്പാടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതാപൻ കല്ലിയൂർ, ഡിസൈൻ ആൻഡ് പബ്ലിസിറ്റി: സ്റ്റിർഡ് ക്രിയേറ്റീവ്, ഡിഐ ഫ്യൂച്ചർ വർക്സ്, കളറിസ്റ്റ്: രാഹുൽ പുറവ് ( ഫ്യൂച്ചർ വർക്സ് ), വി എഫ് എക്സ്: അരുണ്യ മീഡിയ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, വിതരണം: സെൻട്രൽ പിക്ചേഴ്സ്, ഡിജിറ്റൽ പ്രൊമോഷൻ: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്, പിആർഒ: ആതിര ദിൽജിത്ത്.