ടീനേജേഴ്സ് അനുഭവിക്കുന്ന പ്രശ്നങ്ങൾ, 4 സീസൺസ് ജനുവരി 24-ന്

കല്യാണ ബാൻറിലെ പാട്ടുകാരനിൽ നിന്നും ലോകോത്തര ബാൻ്റായ റോളിംഗ് സ്റ്റോൺസിൻ്റെ മത്സരാർത്ഥിയാകുന്ന ടീനേജുകാരനാണ് ചിത്രത്തിൽ. കഠിനധ്വാനത്തിൻ്റെയും പോരാട്ടവീര്യത്തിൻ്റെയും യാത്ര കൂടിയാണ് 4 സീസൺസ്.

ടീനേജേഴ്സ് അനുഭവിക്കുന്ന പ്രശ്നങ്ങൾ, 4 സീസൺസ് ജനുവരി 24-ന്

4 Seasons Movie

Published: 

14 Jan 2025 16:27 PM

യുവതലമുറയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ചിത്രം 4 സീസൺസ് തീയ്യേറ്ററുകളിലേക്ക് എത്തുന്നു. മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നറാണ് ചിത്രം “4 സീസൺസ് ” ജനുവരി 24 ന് തീയേറ്ററുകളിലെത്തുന്നു. ടീനേജേഴ്സിലുണ്ടാകുന്ന മാറ്റങ്ങളുടെയും അതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ അനുഭവിക്കുന്ന സങ്കീർണതകളുമാണ് ചിത്രത്തിൻ്റെ പ്രതിപാദന വിഷയം. ജാസ്, ബ്ളൂസ്, ടാംഗോ മ്യൂസിക്കൽ കോംമ്പോയുടെ പശ്ചാത്തലത്തിലാണ് ചിത്രം എത്തുന്നത്.

കല്യാണ ബാൻറിലെ പാട്ടുകാരനിൽ നിന്നും ലോകോത്തര ബാൻ്റായ റോളിംഗ് സ്റ്റോൺസിൻ്റെ മത്സരാർത്ഥിയാകുന്ന ടീനേജുകാരനാണ് ചിത്രത്തിൽ. കഠിനധ്വാനത്തിൻ്റെയും പോരാട്ടവീര്യത്തിൻ്റെയും യാത്ര കൂടിയാണ് 4 സീസൺസ്. അമീൻ റഷീദാണ് ചിത്രത്തിൽ നായകേ വേഷത്തിലെ സംഗീതഞ്ജനായി എത്തുന്നത്. റെയാ പ്രഭുവാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ബിജു സോപാനം, റിയാസ് നർമ്മകല, ബിന്ദു തോമസ്, പ്രകാശ് (കൊച്ചുണ്ണി ഫെയിം), ബ്ലെസ്സി സുനിൽ, ലക്ഷ്മി സേതു, രാജ് മോഹൻ എന്നിവരും ദയാ മറിയം, വൈദേഗി, സീതൾ, ഗോഡ്‌വിൻ, അഫ്രിദി താഹിർ എന്നിവരും ചിത്രത്തിൽ വിവിധ വേഷങ്ങളിൽ എത്തുന്നുണ്ട്. പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന എന്നിവരും വിവിധ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

ജിതിൻ റോഷൻ, ഗാനരചന – കൈതപ്രം ദാമോദരൻ നമ്പൂതിരി, ഡോ. സ്മിതാ പിഷാരടി, ചന്തു എസ് നായർ, വിനോദ് പരമേശ്വരൻ, ആലാപനം – മധു ബാലകൃഷ്ണൻ, സൈന്ധവി, സത്യപ്രകാശ്, അഭിലാഷ് വെങ്കിടാചലം, ശരണ്യ ശ്രീനിവാസ് (ഗായകൻ ശ്രീനിവാസിൻ്റെ മകൾ ), ബാനർ – ട്രാൻസ്ഇമേജ് പ്രൊഡക്ഷൻസ്, നിർമ്മാണം, ഛായാഗ്രഹണം – ക്രിസ് എ ചന്ദർ, കഥ, തിരക്കഥ, ഗായത്രി രാജീവ്, പ്രിയാ ക്രിഷ്, കോറിയോഗ്രാഫി – സുനിൽ പീറ്റർ, കിച്ചാ, ശ്രുതി ഹരി, അമീൻ റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -സജി വിൽസൺ, സിനോവ് രാജ്, ക്രിസ് വീക്ക്സ്, അലക്സ് വാൻട്രൂ, റാലേ രാജൻ, കല- അർക്കൻ എസ് കർമ്മ, സംഭാഷണം സംവിധാനം – വിനോദ് പരമേശ്വരൻ, എഡിറ്റിംഗ് – ആർ പി കല്യാൺ, സംഗീതം – റാലേ രാജൻ (USA), കോസ്റ്റ്യും – ഇന്ദ്രൻസ് ജയൻ, ചമയം – ലാൽ കരമന, വിതരണം – ട്രാൻസ്ഇമേജ് പ്രൊഡക്ഷൻസ് & കൃപാനിധി സിനിമാസ്, ഡിസൈൻസ് കമ്പം ശങ്കർ, പിആർഓ – അജയ് തുണ്ടത്തിൽ

Related Stories
Honey Rose: കോണ്‍ഫിഡന്‍സും കംഫേര്‍ട്ടും നല്‍കുന്ന വസ്ത്രങ്ങളാണ് ധരിക്കുന്നത്: ഹണി റോസ്‌
Jailer 2 Movie: മുത്തുവേൽ പാണ്ഡ്യൻ തിരിച്ചെത്തുന്നു; രജനികാന്തിൻ്റെ ജെയിലർ 2 ടീസർ പുറത്ത്
Koottickal Jayachandran POCSO Case : നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് ഉടൻ? മുൻകൂർ ജാമ്യം കോടതി തള്ളി
Karthika Mathew : പൈനാപ്പിൾ പെണ്ണേ…! അന്ന് പൃഥ്വിക്കൊപ്പം തകർത്താടിയ താരം; ഇന്ന് മൂന്ന് മക്കളുടെ അമ്മ
Athirappilly Elephant Attack: നസ്ലന്‍-കല്യാണി ചിത്രം ഷൂട്ടിങ് ടീം സഞ്ചരിച്ച കാറിന് നേരെ കാട്ടാനാക്രമണം
Unni Mukundan : ബുദ്ധിമുട്ടേറിയ തീരുമാനം, എങ്കിലും രാജിവയ്ക്കുന്നു; അമ്മയുടെ ട്രഷറര്‍ സ്ഥാനം ഒഴിയുന്നുവെന്ന് ഉണ്ണി മുകുന്ദന്‍
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?
ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ