Nadikar movie: ‘നടികർ’ മെയ് മൂന്നിന് തിയേറ്ററുകളിലേക്ക്; നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി

ഒരിടവേളയ്ക്കുശേഷമാണ് ടൊവിനോയും ഭാവനയും ഒരുമിക്കുന്ന ചിത്രമാണ് നടികർ. കൂതറയിലാണ് ഇരുവരും ഒരുമിച്ചിട്ടായിരുന്നത്.

Nadikar movie: നടികർ മെയ് മൂന്നിന് തിയേറ്ററുകളിലേക്ക്; നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി

Tovino starring Nadikar hits the theaters on May 3

Published: 

27 Apr 2024 13:07 PM

ടൊവിനോ തോമസ് നായകനാവുന്ന ചിത്രം ‘നടികർ’ മെയ് മൂന്നിന് തിയേറ്ററുകളിലേക്ക്. ചിത്രത്തിൻ്റെ സംവിധാനം ലാൽ ജൂനിയർ ആണ്. ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഗോഡ് സ്പീഡ് ആൻ്റ് മൈത്രി മൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യേർനേനി, വൈ രവിശങ്കർ, അലൻ ആൻ്റണി, അനൂപ് വേണു ഗോപാൽ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പുഷ്പ പോലെ വമ്പൻ ചിത്രങ്ങൾ നിർമ്മിച്ചു പോരുന്ന നിർമ്മാണ സ്ഥാപനമാണ് മൈത്രിമൂവി മേക്കേഴ്സ്.

ചിത്രത്തിൽ സിനിമാനടിയായി ഭാവന എത്തുന്നുണ്ട്. ഒരിടവേളയ്ക്കുശേഷമാണ് ടൊവിനോയും ഭാവനയും ഒരുമിക്കുന്നത്. കൂതറയിലാണ് ഇരുവരും ഒരുമിച്ചിട്ടായിരുന്നത്. ഡ്രൈവിംഗ് ലൈസൻസ് എന്ന പ്രിഥ്വിരാജ് നായകനായ ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികർ. ഡേവിഡ് പടിക്കൽ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ പശ്ചാത്തലം സിനിമയാണ്. ഒരു നടൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്.

ഏതു മേഖലയിലുള്ളവരാണങ്കിലും ഒരു പ്രതിസന്ധിയുണ്ടായാൽ അതിനെ എങ്ങനെ തരണം ചെയ്യാം എന്നാണ് ഏവരും ശ്രമിക്കുക. അത്തരത്തിൽ ഡേവിഡ് പടിക്കലിനുണ്ടാകുന്ന അദ്ദേഹം പ്രതിസന്ധികള എങ്ങനെ തരണം ചെയ്യുന്നു എന്നതാണ് ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നത്.

ഡേവിഡ് പടിക്കലെന്ന കഥാപാത്രത്തിന് താങ്ങും തണലുമായി എത്തുന്ന രണ്ടു പേരാണ് ബാലയും ലെനിനും. ഇവരെ സൗബിൻ ഷാഹിറും ബാലു വർഗീസുമാണ് അവതരിപ്പിക്കുന്നത്. ഭാവനയാണ് നായികയായി എത്തുന്നത്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, വീണാ നന്ദകുമാർ, ഇന്ദ്രൻസ്, അൽത്താഫ് സലിം , മധുപാൽ, സഞ്ജു ശിവറാം, ഗണപതി, മണിക്കുട്ടൻ, ഖാലിദ് റഹ്മാൻ, ജയരാജ് കോഴിക്കോട്, അഭിരാം പൊതുവാൾ, മനോഹരി ജോയ്, മാലാ പാർവ്വതി അറിവ്, ബിപിൻ ചന്ദ്രൻ ,ദേവികാ ഗോപാൽ ബേബി ആരാധ്യാ, അഖിൽ കണ്ണപ്പൻ, ജസീർ മുഹമ്മദ്, രഞ്ജിത്ത്, ഖയസ് മുഹമ്മദ് എന്നിവരും ചിത്രത്തിൽ മറ്റു വേഷങ്ങളിലെത്തുന്നു.

രചന – സുനിൽ സോമശേഖരൻ, സംഗീതം -യാക്സൻ ഗാരി പെരേരാ- നേഹാ നായർ, നെഹാസക്സേന, ഛായാഗ്രഹണം – ആൽബി, എഡിറ്റിംഗ് – രതീഷ് രാജ്, കലാസംവിധാനം – പ്രശാന്ത് മാധവ് – മേക്കപ്പ് – ആർ ജി വയനാടൻ, കോസ്റ്റ്യും – ഡിസൈൻ – യക്താ ഭട്ട് , ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിധിൻ മൈക്കിൾ, പ്രൊഡക്ഷൻ മാനേജർ – ശരത് പത്മാനാഭൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നസീർ കാരന്തൂർ പ്രൊഡക്ഷൻ കൺട്രോളർ- മനോജ് കാരന്തൂർ, പി.ആർ.ഒ -വാഴൂർ ജോസ്, ഫോട്ടോ – വിവി ചാർളി.

 

Related Stories
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ